ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് കള്ളടിച്ചു... കലിപ്പ് കയറിയപ്പോള്‍ ഭര്‍ത്താവിന് വെടിയോട് വെടി
ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ എവിടെയെങ്കിലും ആണ് ഇത് സംഭവിച്ചത് എന്ന് കരുതേണ്ട്. നമ്മുടെ ഇന്ത്യയില്‍ തന്നെ, നമ്മുടെ തൊട്ടടുത്തെ മെട്രോ നഗരമായ ബെംഗളൂരുവില്‍.
ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഭക്ഷണം കഴിച്ചു. അതിന് ശേഷം മദ്യപിക്കുകയും ചെയ്തു. പക്ഷേ കാര്യങ്ങള്‍ മദ്യമെത്തിയപ്പോള്‍ മാറിമറിഞ്ഞു. പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന കാര്യങ്ങള്‍ ആയിരുന്നു.
ഭര്‍ത്താവിന് നേര്‍ക്ക് മൂന്ന് തവണയാണ് ഭാര്യ വെടിവച്ചത്. എന്നിട്ടും കലി തീര്‍ന്നില്ല. എന്തായാലും ഭര്‍ത്താവിപ്പോള്‍ ആശുപത്രിയില്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ ആണ്.

ബെംഗളൂരുവിലെ ഒരു കമ്പനിയുടെ സിഇഒ ആണ് ശായി റാം എംആര്‍. ഭാര്യയാണ് ഹമ്‌സ. ഇവര്‍ തമ്മിലുള്ള പിണക്കമാണ് ബെംഗളൂരു നഗരത്തെ ഞെട്ടിച്ചത്.

ബെംഗളൂരുവിലെ എസ് ഗാര്‍ഡന്‍ റസ്റ്റോറിന്റില്‍ നിന്നാണ് ഇരുവരും ഉച്ച ഭക്ഷണം കഴിച്ചത്. ഭക്ഷമം മാത്രമല്ല, മദ്യവും കഴിച്ചു.

ഭര്‍ത്താവായ സായി റാം ആറ് പെഗ്ഗ് വിസ്‌കിയും ഭാര്യ ഹമ്‌സ രണ്ട് ബോട്ടില്‍ ബിയറും ആണ് കഴിച്ചത്. അവിടെ വച്ച് തന്നെ രണ്ട് പേരും തമ്മില്‍ പ്രശ്‌നം തുടങ്ങിയിരുന്നു.

പിന്നീട് കാറില്‍ വച്ചും തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ തിരക്കേറിയ ഹൊസൂര്‍ റോഡില്‍ വീരസാന്ദ്ര സിഗ്നലില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.

തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് സായി റാം ഭാര്യയുടെ മുഖത്ത് ഇടിച്ചു എന്നാണ് റിപ്പോര്‍ട്ട്. അപ്പോഴാണ് ഭാര്യയ്ക്ക് നിയന്ത്രം വിട്ടത്. ഉടന്‍ തോക്കെടുത്ത് വെടിവയ്ക്കാന്‍ തുടങ്ങി.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് തന്നെ ഹമ്‌സ തോക്കെടുത്ത് ഭര്‍ത്താവിനെ വെടിവച്ചു. കാറില്‍ നിന്നിറങ്ങി ബസ്സില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് പിന്നേയും വെടിവച്ചു. മൊത്തം മൂന്ന് തവണ.

കാറില്‍ നിന്ന് പുറത്ത് വീണ സായിറാമിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഹമ്‌സ വീണ്ടും ഗണ്‍ ലോഡ് ചെയ്ത് വെടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി.

ഭര്‍ത്താവായ സായിറാമിനെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹമ്‌സയെ പോലീസ് അറസ്റ്റ് ചെയ്തു. തോക്കും കാറും പിടിച്ചെടുക്കുകയും ചെയ്തു.

സായിറാമും ഹമ്‌സയും വിവാഹിതരായിട്ട് വര്‍ഷങ്ങളായി. ഇവര്‍ക്ക് കൗമാരക്കാരിയായ ഒരു മകളും ഉണ്ട്. വിവാഹ ബന്ധത്തില്‍ സ്ഥിരമായി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

ഹമ്‌സയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പലപ്പോഴും പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങളാണ് ഇവര്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെടിവയ്ക്കാനുപയോഗിച്ച തോക്കിന് ലൈസന്‍സ് ഉണ്ട് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications