Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിന് തിരിച്ചടിയോ? രണ്ടാം എയർപോർട്ടിൽ ബെംഗളൂരുവിന് മുൻതൂക്കം ..സാധ്യതകൾ ഇങ്ങന

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയിരിക്കുകയാണ് ബെംഗളൂരുവിലെ കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളം. മുംബൈയെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ യാത്രക്കാർ ഉയരുന്നതിന് അനുസരിച്ചുള്ള അടിസ്ഥാന സൌകര്യങ്ങൾ ബെംഗളൂരു എയർപോർട്ടിൽ ഇല്ലെന്നതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ബെംഗളൂരുവിന് സമീപം രണ്ടാമതൊരു വിമാനത്താവളം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കർണാടക. മൂന്ന് സ്ഥലങ്ങളിൽ എയർപോർട്ടിനുള്ള സാധ്യത പഠനങ്ങളും കർണാടക നടത്തുന്നുണ്ട്.

അതേസമയം തന്നെ അയൽ സംസ്ഥാനമായ തമിഴ്നാടും പുതിയൊരു എയർപോർട്ടിനുള്ള ശ്രമങ്ങൾക്ക് വേഗത കൂട്ടിയിട്ടുണ്ട്. തമിഴ്നാട് വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുന്നതാകട്ടെ കർണാടക അതിർത്തിക്കടുത്ത് ഹോസൂരിലാണ് . ബെംഗളൂരിനെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.അതിർത്തി പ്രദേശത്ത് അത്തരമൊരു എയർപോർട്ട് ഉയർന്നാൽ ബെംഗളൂരുവിലെ യാത്രക്കാരും അങ്ങോട്ട് ആകർഷിക്കും.എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങളും കരാർ വ്യവസ്ഥകളും കാരണം ഹൊസൂർ വിമാനത്താവളത്തിന് ഉടനടി കേന്ദ്രം പച്ചക്കൊടി വീശിയേക്കില്ലെന്നാണ് സൂചന.വിശദമായി നോക്കാം

ben2-176

ഹൊസൂർ നഗരത്തിന്റെ കിഴക്ക് സുലഗിരിയിൽ ഏകദേശം 2,300 ഏക്കർ സ്ഥലത്ത് വിമാനത്താവളം നിർമ്മിക്കാനാണ് തമിഴ്നാടിന്റെ പദ്ധതി. ഇതിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികളിലേക്ക് സർക്കാർ കടന്നുകഴിഞ്ഞു. നേരത്തേ ഈ വിമാനത്താവളം ഉഡാൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് തമിഴ്നാട് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഹൊസൂർ വിമാനത്താവളത്തെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ 'ഉഡാനി'ൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കി. അതേസമയം ഹൊസൂർ പദ്ധതിക്ക് ഉഡാൻ ധനസഹായം തേടുന്നില്ലെന്നാണ് തമിഴ്നാട് ഇപ്പോൾ വ്യക്തമാക്കിയത്.

എന്തുകൊണ്ട് തിരിച്ചടി

കേന്ദ്രസർക്കാരും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബി.ഐ.എ.എൽ.) തമ്മിലുള്ള കരാർ ആണ് രണ്ടാം എയർപോർട്ടെന്ന തമിഴ്നാടിൻ്റെ നീക്കത്തിന് വെല്ലുവിളി. കരാർ പ്രകാരം 2033 വരെ കെ ഐ എയുടെ 150 കിലോമീറ്റർ ചുറ്റളവിൽ ബി ഐ എ എൽ-ന്റെ അനുമതിയില്ലാതെ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനാവില്ല. ഹൊസൂർ വിമാനത്താവളം ഈ പരിധിയിൽ വരുന്നതിനാൽ, 2033-ന് മുൻപ് ഏതൊരു പദ്ധതിക്കും ബി ഐ എ എൽ-ന്റെ സമ്മതം അത്യാവശ്യമാണ്.

നിലവിലുള്ള ബി ഐ എ എ കരാർ പ്രകാരം 2033-ന് മുൻപ് ഹോസൂർ വിമാനത്താവളത്തിന്റെ നിർമ്മാണം സാധ്യമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് സ്വകാര്യ നിക്ഷേപം വഴി വിമാനത്താവളം വികസിപ്പിക്കാൻ തീരുമാനിച്ചാലും, 2038-ഓ 2040-ഓ ആകുന്നതുവരെ പ്രവർത്തനക്ഷമമാകാൻ സാധ്യതയില്ല.

എന്നാൽ കർണാടകയുടെ രണ്ടാമത്തെ വിമാനത്താവള നിർമ്മാണത്തിനുള്ള നിർദ്ദേശത്തി പച്ചക്കൊടി ലഭിക്കാനുള്ള സാധ്യത താരതമ്യേനെ കൂടുതലാണ്. കർണാടക സർക്കാർ ബി ഐ എ എ-ൽ ഒരു ഓഹരി ഉടമയാണ്. കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി 13 ശതമാനം ഓഹരിയാണ് അവർക്കുള്ളത്. ഫെയ ർഫാക്സ് ഇന്ത്യ ഹോൾഡിംഗ്‌സ് (64%), സീമെൻസ് പ്രോജക്ട് വെഞ്ചേഴ്സ് (10%), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (13%) എന്നിവരാണ് ബി ഐ എ എ-ലെ മറ്റ് പ്രധാന ഓഹരി ഉടമകൾ. ഈ ഓഹരി പങ്കാളിത്തം മൂലം ബി ഐ എ എ-ന്റെ നയരൂപീകരണത്തിലും തീരുമാനമെടുക്കലിലും കർണാടകയ്ക്ക് പ്രധാന സ്വാധീനമുണ്ട്.

ഈ സ്വാധീനം കർണാടകയ്ക്ക് സ്വന്തം സംസ്ഥാനത്ത് പുതിയ വിമാനത്താവളത്തിനുള്ള അനുമതി എളുപ്പമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആവശ്യമെങ്കിൽ ഹൊസൂർ വിമാനത്താവളത്തിനുള്ള അനുമതി വൈകിക്കാനും കർണാടകയ്ക്ക് സാധിക്കും.

ബെംഗളൂരുവിന്റെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിന് സമീപമുള്ള സോംനഹള്ളി അല്ലെങ്കിൽ ചൂടനഹള്ളി പ്രദേശങ്ങളെയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നിർദ്ദേശിച്ചത്. അന്തിമ സ്ഥലം സംസ്ഥാന, കേന്ദ്രസർക്കാരുകൾ സംയുക്തമായി തീരുമാനിക്കും. 5,000 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+