Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ബോയ്ഫ്രണ്ടിനെ സൂക്ഷിക്കുക ജിഹാദിയാണ്!! ലൗജിഹാദുമായി ഹിന്ദുത്വ ഗ്രൂപ്പ്, സോഷ്യല്‍ മീഡിയയും!!

സോഷ്യല്‍ മീഡിയ വഴി ലൗ ജിഹാദ് പ്രചാരണം

കൊല്‍ക്കത്ത: ലൗ ജിഹാദ് ആ പ്രയോഗം ബിജെപിയുടെ ഹിന്ദുത്വ ശക്തികളും വ്യാപകമായി പ്രചരിപ്പിക്കുന്ന ഒന്നാണ്. ഹിന്ദു സ്ത്രീകളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നതിനെതിരെ ബിജെപി നടത്തുന്ന പ്രചാരണമായിരുന്നു ഇത്. മുസ്ലീം യുവാക്കള്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതപരിവര്‍ത്തനം ചെയ്യുക എന്നാണ് ഇതിന്റെ ലക്ഷ്യമെന്നും ഇത്തരക്കാര്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ വാസ്തവമില്ലെങ്കിലും പ്രചാരണം ശക്തമാണ്. ബെംഗളൂരുവില്‍ ഇത് ശക്തമായ രീതിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഹിന്ദു യുവതികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രചാരണം. ഇവര്‍ക്ക് മുസ്ലീം ബോയ്ഫ്രണ്ടോ ഗേള്‍ഫ്രണ്ടോ ഉണ്ടെങ്കില്‍ അവര്‍ ജിഹാദിയാണെന്ന തരത്തിലുള്ള മെസേജുകള്‍ ഇത്തരക്കാരെ തേടിയെത്തും.

ഫേസ്ബുക്കിലെ ഹിറ്റ്‌ലിസ്റ്റ്

ഫേസ്ബുക്കിലെ ഹിറ്റ്‌ലിസ്റ്റ്

കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടി വീട്ടിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഫേസ്ബുക്ക് മെസേജ് വന്നത്. ഈ പെണ്‍കുട്ടി അടക്കമുള്ള 100 പേര്‍ ലൗ ജിഹാദിന്റെ ഇര എന്നുള്ള തരത്തില്‍ ഫേസ്ബുക്കില്‍ പ്രചാരണം നടക്കുകയാണ്. ഈ കുട്ടിക്ക് മുസ്ലീം ബോയ്ഫ്രണ്ടുണ്ട് എന്നതാണ് പ്രചാരണത്തിന് പിന്നില്‍. അന്വേഷിച്ചപ്പോള്‍ ബാക്കിയുള്ള 100 പേര്‍ക്കും മുസ്ലീമായ ബോയ്ഫ്രണ്ടുണ്ട്. അപവാദ പ്രചാരണമാണ് സത്യത്തില്‍ നടക്കുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. ഈ പെണ്‍കുട്ടി കൊല്‍ക്കത്തയിലെ ഹിന്ദു കോളേജ് വിദ്യാര്‍ത്ഥിയാണ്.

എല്ലാവരെയും കൊല്ലണം

എല്ലാവരെയും കൊല്ലണം

ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പല സ്ഥലത്തുള്ള പെണ്‍കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഹിന്ദുത്വ ശക്തികള്‍ എത്ര അടിത്തട്ടിലും പ്രവര്‍ത്തിക്കുന്നു എന്ന് ഇതിലൂടെ മനസിലാക്കാന്‍ കഴിയും. അതേസമയം സംഭവത്തില്‍ ഭയന്നുപോയ പെണ്‍കുട്ടി ബോയ്ഫ്രണ്ടിനെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദ് മൂലം ജീവിതം നശിച്ചവരാണ് ഇവര്‍. എല്ലാ ഹിന്ദുക്കളോടും ഇവിടെ പേര് നല്‍കിയിട്ടുള്ള മുസ്ലീം ജിഹാദികളെ കൊന്നൊടുക്കാനും പോസ്റ്റില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് നിരവധി കമന്റുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

ഹിന്ദുക്കള്‍ക്ക് മാത്രം....

ഹിന്ദുക്കള്‍ക്ക് മാത്രം....

ബെംഗളൂരുവില്‍ നിന്നുള്ള സതീഷ് മൈലാവരാപ്പ് എന്ന വ്യക്തിയാണ് ഈ വര്‍ഗീയ ക്യാംപയിനിന് പിന്നില്‍. ഇയാള്‍ ബെംഗളൂരുവിലെ പ്രമുഖ കമ്പനിയുടെ സെയില്‍സ് മാനേജരാണ്. ഫേസ്ബുക്കില്‍ ഹിന്ദു വര്‍ഗീയത പ്രചരിപ്പിക്കലാണ് ഇയാളുടെ പ്രധാന ജോലി. നിരവധി ഫോളോവേഴ്‌സും ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയിലുണ്ട്. മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ ചോരയും ഗര്‍ഭപാത്രവും കൊണ്ടുപോവുന്നത് തടയുമെന്നാണ് ഇയാള്‍ പറയുന്നത്. ഹിന്ദു സ്ത്രീകള്‍ ഹിന്ദുക്കളെ മാത്രമാണ് പ്രസവിക്കേണ്ടത്. അതില്‍ മുസ്ലീങ്ങള്‍ പിറക്കേണ്ടതില്ല. ഇത്തരം പ്രണയങ്ങള്‍ ഭ്രാന്താണ്. തീവ്രവാദം തന്നെയാണെന്ന് സതീഷ് പറഞ്ഞു.

സത്യം ഇങ്ങനെ...

സത്യം ഇങ്ങനെ...

ഫേസ്ബുക്ക് വഴി മെസേജ് ലഭിച്ച പെണ്‍കുട്ടി സംഭവത്തില്‍ ഞെട്ടലിലാണ്. എന്നാല്‍ ഒരു തരത്തിലും ബോയ്ഫ്രണ്ടിനെ ഒഴിവാക്കില്ലെന്ന് ഇവര്‍ പറയുന്നു. 2016ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് ഇത് ശക്തമാവുകയായിരുന്നു. ഞങ്ങള്‍ മതത്തില്‍ വിശ്വസിക്കുന്നില്ല. മാനവികതയിലാണ് വിശ്വസിക്കുന്നതെന്ന് കുട്ടിയുടെ ബോയ്ഫ്രണ്ട് റമീസ് പറയുന്നു. ഒരിക്കലും മതം മാറില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയുള്ളതിനാല്‍ പേരില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് റമീസ്. പെണ്‍കുട്ടിയും പേര് മാറ്റിയിട്ടുണ്ട്. ലിസ എന്നാണ് ഇപ്പോഴത്തെ വിളിപ്പേര്.

വധഭീഷണി....

വധഭീഷണി....

ഫേസ്ബുക്ക് വഴി ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതിനാല്‍ വധഭീഷണി വരെ ഉണ്ടെന്ന് ലിസയും റമീസും പറയുന്നു. കൊല്‍ക്കത്ത പോലീസ് സൈബര്‍ ഡിവിഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ബംഗാളില്‍ ഇത്തരമൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഹിന്ദുത്വ ശക്തികളുടെ വരവോടെ പ്രശ്‌നം രൂക്ഷമായെന്നും റമീസ് പറയുന്നു. അതേസമയം സതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഫേസ്ബുക്ക് തന്നെ ഇത് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ നിരവധി പേര്‍ ഇതിനകം തന്നെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് തടയാന്‍ ഫേസ്ബുക്കിന് സാധിച്ചിട്ടില്ല.

പോലീസിന് താല്‍പര്യമില്ല

പോലീസിന് താല്‍പര്യമില്ല

പോലീസില്‍ പരാതി നല്‍കിയപ്പോള്‍ താനെന്തിനാണ് ഹിന്ദു പെണ്‍കുട്ടിയെ സ്‌നേഹിച്ചതെന്നായിരുന്നു മറുപടി. അതേസമയം സംഭവം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതോടെ വലിയ പ്രശ്‌നമായിട്ടുണ്ട്. റമീസും ലിസയും പരസ്പരം പിരിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. റമീസിന് നല്ലൊരു ജോലിയില്ലാത്തതും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അതേസമയം 2012 മുതല്‍ സതീഷ് ഫേസ്ബുക്ക് വഴി വര്‍ഗീയത പ്രചരിപ്പിച്ചിട്ടും പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. എക്‌സ്ട്രീം ഹിന്ദു, റീ ആര്‍മിങ് ഹിന്ദൂയിസം എന്നീ രണ്ട് പേജുകളും ഇയാള്‍ക്കുണ്ടായിരുന്നു. അടുത്തിടെയാണ് ഇത് രണ്ടും ഫേസ്ബുക്ക് അടച്ച് പൂട്ടിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+