കര്‍ണാടക ബജറ്റ്; കര്‍ഷകരുടെ ആശങ്ക അവസാനിക്കുന്നില്ല... വായ്പ എഴുതി തള്ളുമോ?
ബെംഗളൂരു: കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കര്‍ണാകയിലെ കര്‍ഷകര്‍ ആശങ്കയിലാണ്. കാര്‍ഷിക വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച് എന്ത് പ്രഖ്യാപനാമണ് ഉണ്ടാകുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇവര്‍. 30000കോടി വായ്പകള്‍ എഴുതിതള്ളുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്ന്.
കൂടാതെ കോര്‍പ്പറേഷന്‍ ബാങ്കില്‍നിനെടുത്ത 3000 കോടി വായ്പകളും പരിഗണിക്കും. ഇതുപ്രകാരം ഏകദേശം 78ലക്ഷം കര്‍ഷകരുടെ വായ്പ എഴുതിതള്ളപ്പെടും. എന്നാല്‍ പട്ടയ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയെത്തിയിട്ടില്ല. സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ മിക്കവരും സ്വകാര്യ സ്ഥാപനങ്ങലില്‍ നിന്നാണ് വായ്പ എടുത്തിരിക്കുന്നത്.

സ്വന്തം ഭൂമിയിലല്ലാതെ കൃഷിചെയ്യുന്ന 1.7 കോടി കര്‍ഷകതൊഴിലാളികളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവരുടെ ദുരിതെ അവസാനിപ്പിക്കാന്‍ ബജറ്റില്‍ എന്ത് പദ്ധതിയാണ് സര്‍ക്കാര്‍ കൊണ്ട്വരികയെന്ന് ഉറ്റുനോക്കുയാണ് ഇവര്‍.കേരളത്തെ മാത്ൃകയാക്കി കര്‍ഷകരെ കടബാധ്യതയില്‍ നിന്ന് മോചിതരാക്കാന്‍ സംസ്ഥാനത്ത് ഡെബ്റ്റ് റലീഫ് കമ്മീഷന്‍ കൊണ്ടുവരണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ അഭിപ്രായപ്പെടുന്നു.കര്‍ഷകരുടെ നേതാവായ മുഖ്യമന്ത്രി ഈ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍












Click it and Unblock the Notifications