Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കെതിരെ പ്രതിപക്ഷത്തെ നയിക്കുമോ സോണിയാ ഗാന്ധി? പുതിയ റോള്‍ തേടിയെത്തിയേക്കും

ബെംഗളൂരു: പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ബെംഗളൂരുവില്‍ ആരംഭിച്ചിരിക്കുകയാണ്. നാല് മണിവരെയാണ് യോഗം നടക്കുന്നത്. ബിജെപിക്കെതിരെ എങ്ങനെ ഒന്നിക്കാം എന്നതാണ് പ്രധാന ചര്‍ച്ച. സോണിയാ ഗാന്ധിക്ക് നിര്‍ണായക റോള്‍ ലഭിക്കുമെന്ന് പ്രതിപക്ഷ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുപിഎയുടെ അധ്യക്ഷയാണ് സോണിയാ ഗാന്ധി.

സോണിയക്ക് പ്രതിപക്ഷ ഐക്യത്തിന്റെ അധ്യക്ഷ പദവി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിതീഷ് കുമാര്‍ കണ്‍വീനറുമായേക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എംകെ സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍, ഹേമന്ദ് സോറന്‍, മമത ബാനര്‍ജി, ലാലു പ്രസാദ് യാദവ് എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും.അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ യോഗത്തിന്റെ രണ്ടാം ദിനത്തിലാണ് പങ്കെടുക്കുക. സഖ്യത്തിന് ഒരു പേര് വേണമെന്ന് എല്ലാ പാര്‍ട്ടികളും നിര്‍ദേശിച്ചു. ഇന്ത്യ എന്ന് സഖ്യത്തിലുണ്ടായിരിക്കണം. ഇതാണ് എല്ലാ പാര്‍ട്ടികളുടെയും പൊതു ആവശ്യം.

opposition-alliance-2023

ഐക്യത്തോടെ ഞങ്ങള്‍ നിലകൊള്ളുന്നു എന്നാണ് യോഗത്തിന്റെ ടാഗ് ലൈന്‍. പൊതു മിനിമം പരിപാടിയിലേക്കുള്ള നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ പ്രത്യേകം മാറ്റിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ സഖ്യത്തില്‍ ഒന്നിക്കുന്നതിന് പ്രാധാന്യം നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചായിരിക്കും സീറ്റുകളുടെ കാര്യത്തില്‍ അടക്കം തീരുമാനമുണ്ടാവുക.

സാമൂഹ്യ നീതി, വികസനം, ദേശീയ ക്ഷേമം എന്നീ അജണ്ടകളില്‍ കേന്ദ്രീകരിച്ചായിരിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഏകാധിപത്യപരവും, വിദ്വേഷം, വിഭജനം, സാമ്പത്തിക അസമത്വം, എന്നിവയെല്ലാം ചേര്‍ന്ന ശക്തികളില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. നമ്മള്‍ ഒന്നിച്ച് ഈ ഇന്ത്യക്ക് വേണ്ടി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ നടന്ന വിരുന്നില്‍ മമത ബാനര്‍ജിയും, സോണിയാ ഗാന്ധിയും ഒന്നിച്ചിരിക്കുന്ന അപൂര്‍വ കാഴ്ച്ചയുമുണ്ടായിരുന്നു. ഇരുവരുടെയും പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.മമതയും സോണിയയും നേരത്തെ ഇരുപത് മിനുട്ടോളം സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് യോഗം വൈകിയാണ് തുടങ്ങിയത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് മുന്‍ഗണനയെന്ന് ഇരുപാര്‍ട്ടികളും തീരുമാനിച്ചിരിക്കുകയാണ്.

വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത സ്ഥലത്താണ് ഇത്തവണ പ്രതിപക്ഷം യോഗം നടന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയവും പ്രതിപക്ഷത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന് പ്രതിപക്ഷ യോഗത്തില്‍ ശക്തമായ സ്ഥാനവും ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് അധികാരത്തിനോ, പ്രധാനമന്ത്രി പദത്തിനോ താല്‍പര്യമില്ലെന്ന് പ്രതിപക്ഷ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+