Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി നഗ്നയാക്കി; നോക്കിനിന്നവരില്‍ പോലീസും!

ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദ്ദിക്കുകയും പരസ്യമായി നഗ്നയാക്കുകയും ചെയ്തതായി പരാതി. നഗരത്തിലെ പ്രശസ്തമായ ആചാര്യ കോളജില്‍ ബി ബി എം വിദ്യാര്‍ഥിനിയായ 21കാരിക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. ടാന്‍സാനിയ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി. ജനുവരി 31 ഞായറാഴ്ച ബെംഗളൂരുവിലാണ് സംഭവം നടന്നത്.

ഹെസറഗട്ട സ്വദേശിക്ക് ആക്‌സിഡന്റില്‍ പരിക്കേറ്റതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ആക്‌സിഡന്റ് നടന്ന് 30 മിനുട്ടോളം കഴിഞ്ഞാണ് പെണ്‍കുട്ടിയും നാല് കൂട്ടുകാരും യാത്ര ചെയ്ത വാഹനം സംഭവ സ്ഥലത്തെത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ രോഷാകുലരായ ജനക്കൂട്ടം കാര്‍ ആക്രമിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയുമായിരുന്നു.

പോലീസ് നോക്കിനിന്നു

പോലീസ് നോക്കിനിന്നു

ഈ സംഭവങ്ങളെല്ലാം കണ്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി. യുവതിയെ ആക്രമിക്കുന്നത് വെറുതെ നോക്കിനിന്നതല്ലാതെ, ഇവര്‍ ജനങ്ങളെ തടയുകയോ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ലത്രെ.

ആരാണ് അപകടമുണ്ടാക്കിയത്

ആരാണ് അപകടമുണ്ടാക്കിയത്

അപകടമുണ്ടാക്കിയ ആളുടെ കൂട്ടത്തില്‍പ്പെടതാണ് എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ആളുകള്‍ മര്‍ദ്ദിച്ചത്. എന്നാല്‍ ആക്‌സിഡന്റ് ഉണ്ടാക്കിയ ചെറുപ്പക്കാരന്‍ സുഡാന്‍ സ്വദേശിയും പെണ്‍കുട്ടി ടാന്‍സാനിയക്കാരിയുമാണ്. ഇവര്‍ തമ്മില്‍ പരസ്പരം അറിയുക പോലുമില്ലത്രെ.

കാറിന് തീവെച്ചു

കാറിന് തീവെച്ചു

പെണ്‍കുട്ടിയും കൂട്ടുകാരും യാത്ര ചെയ്ത കാറിന് ആളുകള്‍ തീവെച്ചു. കാറില്‍ നിന്നും വലിച്ചിറക്കി പെണ്‍കുട്ടിയെ തല്ലുകയും നഗ്നയാക്കുകയുമായിരുന്നു

എന്തൊരു ക്രൂരത

എന്തൊരു ക്രൂരത

കീറിയ വസ്ത്രങ്ങളുമായി പെണ്‍കുട്ടി അടുത്തുണ്ടായിരുന്ന ഒരു ബി എം ടി സി ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഇവരെ റോഡിലേക്ക് തള്ളിയിടുകയായിരുന്നത്രെ

പരാതി സ്വീകരിച്ചില്ല

പരാതി സ്വീകരിച്ചില്ല

പിന്നീട് ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്നും ആക്ഷേപമുണ്ട്. ആക്‌സിഡന്റിന് കാരണക്കാരനായ ആളെ പിടിച്ചുകൊണ്ടുവരാനായിരുന്നത്രെ പോലീസ് പറഞ്ഞത്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

ടാസ്മാനിയ സ്വദേശിനിയായ വിദ്യാര്‍ഥിനിടെ ആക്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+