ബെംഗളൂരുവിൽ ചേരി അടച്ചിട്ടു: 10 പേർക്ക് വൈറസ് ബാധ, രോഗം ബാധിതരിൽ മെട്രോ തൊഴിലാളികളും!!
ബെംഗളുരു: കർണാടകത്തിൽ മുനിസിപ്പൽ വാർഡ് ഭാഗികമായി അടച്ചിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്ത് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ചേരിപ്രദേശം അടച്ചിടുകയായിരുന്നു. ബെംഗളൂരുവിന്റെ സൌത്ത് ഈസ്റ്റേൺ ഭാഗമായ ഹൊങ്കസാന്ദ്രയിൽ ആയിരത്തോളം പേർ താമസിക്കുന്ന പ്രദേശത്തെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗരത്തിലെ മെട്രോ റെയിൽ നിർമാണത്തിലേർപ്പെട്ടിരിക്കുന്നവരാണ് ചേരി നിവാസികളിൽ കൂടുതലും.
10 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ പ്രദേശത്ത് താമസിക്കുന്ന എല്ലാവരേയും പരിശോധനക്ക് വിധേയമാക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നിന്ന് 184 പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളതെന്നാണ് മെഡിക്കൽ എഡ്യൂക്കേഷൻ മന്ത്രി ഡോ. കെ സുധാകർ നൽകുന്ന വിവരം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ രോഗം വ്യാപിക്കുന്നതാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന ഭീഷണി. മുംബൈയിൽ ധാരാവിയിൽ ഇത്തരത്തിൽ രോഗം വ്യാപിച്ചതും ആശങ്കയ്ക്കിടയാക്കിയിരുന്നു. 200 പേർക്കാണ് മൂന്നാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഹൊങ്കസാന്ദ്രയിൽ 54 കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മെട്രോ പ്രൊജക്ടിന് കീഴിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയാണ് കുടിയേറ്റ തൊഴിലാളിയാണിത്. ഒരാഴ്ചയായി ഇയാൾക്ക് സുഖമില്ലാതിരുന്നെങ്കിലും കൂടിയുണ്ടായിരുന്നെങ്കിലും ഇത് വകവെച്ചിരുന്നില്ല. എന്നാൽ ശ്വാസകോശ പ്രശ്നങ്ങൾ അനുഭവപ്പെട്ട ഇയാളെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ എങ്ങനെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലോക്ക്ഡൌൺ ആരംഭിച്ചതോടെ ഇയാൾ ഭക്ഷണം പാകം ചെയ്യാനും മറ്റുള്ളവർക്ക് വിതരണം ചെയ്യാനും ആരംഭിച്ചിരുന്നു.
ഇയാൾ വളരെയധികം ആളുകളുമായും ഇക്കാലയളവിനുള്ളിൽ സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഭക്ഷണം എത്തിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ, അദ്ദേഹത്തിന്റെ ഭാര്യ മകൻ എന്നിവർ നിരീക്ഷണത്തിൽ കഴിയുകയാണ്. സംഭവത്തോടെ ഇയാളെ പ്രവേശിപ്പിച്ച ഹൊങ്കസാന്ദ്രയിലെ ആശുപത്രിയും സീൽവെച്ചിട്ടുണ്ട്. ഇവിടെ ചികിത്സയിലിരുന്ന ഒരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി അടച്ചുപൂട്ടുന്നതിനെ ഒരു ഡോക്ടറും മൂന്ന് നഴ്സുമാരും വിസമ്മതിക്കുകയായിരുന്നു. ലോക്കൽ പോലീസ് ഇടപെട്ടതോടെയാണ് ആശുപത്രി അടച്ചുപൂട്ടിയത്. ഇവരെ പിന്നീട് നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇതോടെ 445 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 17 പേരാണ് ഇതിനകം സംസ്ഥാനത്ത് മരിച്ചിട്ടുള്ളത്. 145 പേർക്കാണ് രോഗം ഭേദമായത്. രോഗം ബാധിച്ചവരുമായി ബന്ധം പുലർത്തിയതിൽ 18,247 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്.












Click it and Unblock the Notifications