കാറില്‍ വച്ച് അയാള്‍ മാറിടത്തില്‍ കയറിപ്പിടിച്ചു!! ഗായികയ്ക്കു സംഭവിച്ചത് ഞെട്ടിക്കും!!
ബംഗളൂരുവിലാണ് സംഭവം നടന്നത്
ബംഗളൂരു: ബംഗളൂരുവില്‍ 30കാരിയായ പ്രൊഫഷനല്‍ ഗായികയെ പീഡിപ്പിക്കാന്‍ ശ്രമം. ഓല ടാക്‌സി ഡ്രൈവറാണ് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്നു യുവതി പോലീസില്‍ പരാതി നല്‍കി. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോറമംഗലത്തുള്ള ഓഫീസില്‍ നിന്നും അര്‍ധരാത്രി 2.30 മണിയോടെയാണ് താന്‍ വീട്ടിലേക്കു പോവാന്‍ ടാക്‌സി ബുക്ക് ചെയ്തതെന്ന് യുവതി പോലീസിനോടു പറഞ്ഞു. രവികുമാര്‍ എന്നയാളായിരുന്നു കാറിന്റെ ഡ്രൈവറെന്നും അവര്‍ പരാതിയില്‍ കുറിച്ചു.

കാറില്‍ താനും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചുദൂരം പോയ ശേഷം ഡ്രൈവര്‍ കാര്‍ നിര്‍ത്തി. പെട്ടെന്ന് അയാള്‍ കാര്‍ പിറകിലേക്ക് എടുക്കുന്നതാണ് കണ്ടതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.

കാര്‍ റിവേഴ്‌സ് എടുക്കുമ്പോള്‍ പിറകിലേക്ക് നോക്കുന്നതുപോലെ പിന്നിലേക്ക് നോക്കിയ അയാള്‍ തന്റെ മാറിടത്തില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഭയം കൊണ്ട് അലറിയ താന്‍ അയാളോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

താന്‍ എതിര്‍ത്തിട്ടും അയാള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്നു ഡോര്‍ തുറന്ന് താന്‍ പുറത്തേക്ക് ചാടിയതായി യുവതി പറഞ്ഞു. പുറത്തിറങ്ങി ഓടിയ തന്നെ അയാള്‍ പിന്തുടര്‍ന്നു. പോലീസിനെ വിളിക്കുമെന്ന് അറിയിച്ചിട്ടും അയാള്‍ പിന്‍മാറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലാണ് താന്‍ അപ്പോള്‍ അഭയം തേടിയത്. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് കാര്യങ്ങള്‍ വിശദീകരിച്ചെന്നും അപ്പോഴേക്കും ആ ഡ്രൈവറെ കാണാതായെന്നും യുവതി പരാതിയില്‍ കുറിച്ചു.

യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നു ഡ്രൈവറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി ഓല ഗ്രൂപ്പ് അറിയിച്ചു.

ബംഗളൂരുവിലേതിന് സമാനമായ സംഭവം മുംബൈയിലും നടന്നു. ഇതിലും പ്രതി ഓല കാര്‍ ഡ്രൈവര്‍ തന്നെയാണ്. 32 കാരിയെയാണ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഏഴു വയസ്സുകാരനായ മകനെ സ്‌കൂളില്‍ നിന്നു വിളിക്കാന്‍ പുറപ്പെട്ട യുവതിയെയാണ് ഡ്രൈവര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications