കേരളത്തില്‍ മാത്രമല്ല മറ്റു ആറ് സംസ്ഥാനങ്ങളിലും മെയ് 1ന് വാക്‌സിനേഷന്‍ നടക്കാനിടയില്ല; വാക്‌സിന്‍ ക്ഷാമം
ദില്ലി: കൊറോണ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മെയ് ഒന്നിന് നേരത്തെ പ്രഖ്യാപിച്ച പോലെ വാക്‌സിനേഷന്‍ നടക്കാനിടയില്ല. ഏഴ് സംസ്ഥാനങ്ങള്‍ മെയ് ഒന്നിന് വാക്‌സിനേഷന്‍ നടക്കില്ലെന്ന് അറിയിച്ചു. കേരളം, മഹാരാഷ്ട്ര, അസം, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിനേഷന്‍ നടക്കില്ലെന്ന് അറിയിച്ചത്. 18-44 വയസുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്‌സിനേഷന്‍ നല്‍കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. പണം നല്‍കിയാണ് ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുക. ഇതിന് വേണ്ടി ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷനും പ്രഖ്യാപിച്ചിരുന്നു.

വാക്‌സിനേഷന് വേണ്ട എല്ലാ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ വാക്‌സിന്‍ ലഭിക്കാത്തത് കാരണം വാക്‌സിനേഷന്‍ നടക്കാന്‍ സാധ്യതയില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സമാനമായ പ്രതികരണം തന്നെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും. എന്നാല്‍ അസം സര്‍ക്കാര്‍ വാക്‌സിനേഷന് തടസമായി രണ്ടു കാരണങ്ങളാണ് പറയുന്നത്. ഒന്ന് വാക്‌സിന്‍ കിട്ടാത്തതാണ്. രണ്ടാമത്തേത്, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതാണ്. ഭാരത് ബയോടെക്കില്‍ നിന്നും സെറം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും വാക്‌സിന്‍ ലഭിച്ചാല്‍ മാത്രമേ വാക്‌സിനേഷന്‍ ആരംഭിക്കൂ എന്നും അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു.
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം
Recommended Video
കൊറോണ വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് സിറം ഇന്‍സ്റ്റിറ്റൂട്ടിന് കത്തയച്ചിരുന്നു. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. നിലവിലുള്ള വാക്‌സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ ബുക്ക് ചെയ്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര ഡോസ് വിതരണം ചെയ്യണം എന്ന് നിര്‍മാതാക്കളാണ് തീരുമാനിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications