തൊഴിലില്ലായ്മയേക്കാള്‍ നല്ലത് പക്കോഡ വിൽപ്പന!! കോൺഗ്രസിനെതിരെ അമിത് ഷാ, ആരോപണങ്ങൾക്ക് മറുപടി!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: തൊഴിലില്ലായ്മയെക്കാള്‍ മികച്ചത് പക്കോഡ വിൽപ്പനയെന്ന് ബിജെപി ദേശിയാധ്യക്ഷൻ അമിത് ഷാ. രാജ്യസഭയിൽ‍ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ കോൺഗ്രസിനെ വിമർശനവുമായി നേരിട്ടത്. തൊഴിലില്ലായ്മയേക്കാൾ മികച്ചത് തൊഴിലാളിയാവുന്നതോ പക്കോഡ വിൽക്കുന്നതോ ആണെന്നും ഇതിൽ നാണക്കേടൊന്നുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.

ഒരു വ്യക്തി പക്കോഡ വിൽക്കുകയും പ്രതിദിനം 200 രൂപ സമ്പാദിക്കുകയും ചെയ്യുന്നത് തൊഴിലില്ലായ്മയായി കണക്കാക്കാൻ കഴിയുമോ എന്നാണ് പ്രധാനമന്ത്രി അടുത്തിടെ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് അമിത് ഷാ പക്കോഡ പ്രസ്താവനയുമായി രംഗത്തത്തിയിട്ടുള്ളത്.

എൻഡിഎ സർക്കാരിന്റെ പൊള്ളവാദം!!

എൻഡിഎ സർക്കാരിന്റെ പൊള്ളവാദം!!

രാജ്യത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നത് എൻഡിഎ സർക്കാരിന്റെ പൊള്ളവാദങ്ങളാണ്. പക്കോഡ വിൽക്കുന്നത് ജോലിയായി കണക്കാക്കാമെങ്കിൽ‍ ഭിക്ഷാടനവും ജോലിയായി കണക്കാക്കുമോ എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം. യഥാർത്ഥത്തിലുള്ള ജോലി സൃഷ്ടിക്കല്‍ ഇതുവരെ രാജ്യത്ത് നടന്നിട്ടില്ലെന്നും പി ചിദംബരം ആരോപിച്ചിരുന്നു.

 ചിദംബരത്തിന് ഷായുടെ മറുപടി

ചിദംബരത്തിന് ഷായുടെ മറുപടി

ചിദംബരത്തിന്റെ ചോദ്യത്തിന് ഇതിന് മറുപടിയുമായി രംഗത്തെത്തിയ അമിത് ഷാ 55 ഇന്ത്യ ഭരിച്ച കോൺഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നനു. 55 വർഷം യുപിഎ സർക്കാർ ഭരിച്ച ഇന്ത്യയിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നത് ആരുടെ തെറ്റാണെന്നും ഷാ ചോദിച്ചിരുന്നു. ഈ പ്രശ്നം പെട്ടെന്ന് ഉടലെടുത്തതല്ലെന്നും മുന്‍ സർക്കാരുകള്‍ക്ക് മുമ്പിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഷാ ചൂണ്ടിക്കാണിച്ചു.

 പ്രതിരോധിച്ച് അമിത് ഷാ

പ്രതിരോധിച്ച് അമിത് ഷാ


രാജ്യത്തെ ജനങ്ങൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണെന്നും അമിത് ഷാ പറയുന്നു. ഇതിനായി ആരംഭിച്ച ജൻ ധൻ യോജന പദ്ധതി വൻ വിജയമായിരുന്നുവെന്നും ബിജെപി ദേശീയാധ്യക്ഷൻ ചൂണ്ടിക്കാണിക്കുന്നു. അതിന് മുമ്പ് പല കുടുംബങ്ങൾക്കും സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 ജിഎസ്ടിയും കശ്മീർ‍ പ്രശ്നപരിഹാരവും നേട്ടങ്ങൾ

ജിഎസ്ടിയും കശ്മീർ‍ പ്രശ്നപരിഹാരവും നേട്ടങ്ങൾ


ജിഎസ്ടിയുടെ നേട്ടങ്ങളെക്കുറിച്ചും കശ്മീർ പ്രശ്നം കേന്ദ്രം നല്ല രീതിയിൽ കൈകാര്യം ചെയ്തുുവരികയാണെന്നും ഷാ അവകാശപ്പെടുന്നു. പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ചരിത്ര നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍‍ക്കുന്നു.

English summary
In his maiden speech in the Rajya Sabha, BJP president Amit Shah said it was better to sell 'pakodas' than to be unemployed.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്