കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ണരുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം; ഇന്റര്‍നെറ്റിന് നിയന്ത്രണം, നിരോധനാജ്ഞ

Google Oneindia Malayalam News

ദില്ലി: പിന്നാക്ക വിഭാഗക്കാര്‍ക്ക് നല്‍കുന്ന സംവരണത്തില്‍ പ്രതിഷേധിച്ച് സവര്‍ണ വിഭാഗക്കാര്‍ ആഹ്വാനം ചെയത് ഭാരത ബന്ദില്‍ പലയിടത്തും അക്രമം. ബിഹാറിലാണ് കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാക്കക്കാര്‍ക്ക് നല്‍കി വരുന്ന സംവരണം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ബന്ദിന് ആഹ്വാനമുണ്ടായിരുന്നത്.

Untitld

ബിഹാറിലെ മിക്ക ജില്ലകൡും ബന്ദ് കാര്യമായി ബാധിച്ചു. റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചു. സവര്‍ണരും ദളിത് വിഭാഗത്തില്‍പ്പെട്ടവരും അറ നഗരത്തില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍ വാതകം പോയോഗിച്ച് പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. കൂടുതല്‍ പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

പട്‌ന, ബെഗുസരായ്, ലഖിസരാജ്, മുസാഫര്‍പൂര്‍, ഭോജ്പൂര്‍, ശൈഖ്പുര, നവാഡ, ദര്‍ഭംഗ എന്നിവിടങ്ങളിലെല്ലാം സവര്‍ണര്‍ റോഡില്‍ തടസം സൃഷ്ടിക്കുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. കടകള്‍ ബലമായി അടപ്പിച്ചു.

ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!

ഉത്തര്‍ പ്രദേശില്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. ഷഹാറന്‍പൂര്‍, മുസഫര്‍നഗര്‍, ഷാംലി, ഹാപൂര്‍ എന്നിവിടങ്ങളിലെല്ലാം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഫിറോസാബാദില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് സ്‌കൂളുകള്‍ അടപ്പിച്ചു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ഭരണകൂടം അറിയിച്ചു. മിക്ക ജില്ലകളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നൈനിറ്റാളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ 12 ജില്ലകളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതിന് നിരോധനമുണ്ട്. നേരത്തെ ദളിതരുടെ ഭാരത് ബന്ദില്‍ വ്യാപക സംഘര്‍ഷമുണ്ടായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ 6000 പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. ഏപ്രില്‍ 15 വരെ ഇന്റര്‍നെറ്റിന് ഇവിടെ ഭാഗിക നിയന്ത്രണമുണ്ട്. രാജസ്ഥാനില്‍ ജയ്പൂര്‍, അല്‍വാര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളിലും സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

English summary
Second Bharat Bandh In A Month, 12 Injured In Bihar Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X