Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ബന്ദ്: പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, ഹൈവേകള്‍ ഉപരോധിച്ചു

ദില്ലി: കേന്ദ്ര സര്‍ക്കാറിനെതിരായ സമരത്തിന്‍റെ ഭാഗമായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബാരത് ബന്ദ് തുടങ്ങി. പഞ്ചാബ് ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തില്‍ കേരളത്തെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

 farmer-

Dec 08, 2020, 9:42 pm IST

ദില്ലിയില്‍ അമിത്ഷായും കര്‍കരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുന്നു
Dec 08, 2020, 4:33 pm IST

ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിക്ക് മുന്നില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു
Dec 08, 2020, 2:58 pm IST

ഇന്ന് രാത്രി 7 മണിക്ക് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ
Dec 08, 2020, 2:08 pm IST

പ്രതിപക്ഷ നേതാക്കൾ നാളെ രാഷ്ട്രപതിയെ കാണും, 11 പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളാണ് രാഷ്ട്രപതിയെ കാണുക
Dec 08, 2020, 2:05 pm IST

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍
Dec 08, 2020, 2:00 pm IST

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പുതുച്ചേരിയില്‍ നടന്ന പ്രകടനങ്ങള്‍
Dec 08, 2020, 1:51 pm IST

ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കെകെ രാഗേഷ്, പി കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സുഭാഷിണി അലിയുടെ വീട് പോലീസ് വളഞ്ഞു
Dec 08, 2020, 1:13 pm IST

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ. യുപിയിലെ വീട്ടിൽ നിന്നാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. കർഷക സമരത്തിൽ പങ്കെടുക്കാൻ പുറപ്പെടവേയാണ് നടപടി
Dec 08, 2020, 12:19 pm IST

കെ കവിത, കെടി രാമറാവു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാനയില്‍ നടന്ന പ്രതിഷേധം
Dec 08, 2020, 11:54 am IST

ഭാരത് ബന്ദിന്‍റെ ഭാഗമായി ദില്ലി-യുപി അതിര്‍ത്തിയില്‍
Dec 08, 2020, 10:59 am IST

കെജ്രിവാള്‍ വീട്ടു തടങ്കലില്‍ ആണെന്ന ആരോപണം നിഷേധിച്ച് ദില്ലി പൊലീസ്
Dec 08, 2020, 10:47 am IST

കർഷകരെ സന്ദർശിച്ചതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയതായി ആംആദ്മി
Dec 08, 2020, 10:33 am IST

ഭാരത് ബന്ദിന്‍റെ ഭാഗമായി ബംഗാളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍
Dec 08, 2020, 10:33 am IST

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്രാ പ്രദേശില്‍ ഇടതുപാര്‍ട്ടികളും എസ് എഫ് ഐ പ്രവര്‍ത്തകരും ദേശീയ പാത ഉപരോധിക്കുന്നു
Dec 08, 2020, 10:31 am IST

പ്രതിഷേധക്കാര്‍ ഗുജറാത്തില്‍ ഹൈവെ ഉപരോധിച്ചു
Dec 08, 2020, 10:30 am IST

രാജ്യതലസ്ഥാനത്ത് 13 ദിവസമായി തുടരുന്ന പ്രതിഷേധത്തിന്‍റെ ശക്തി വിളിച്ചോതുന്നതായി ഭാരത് ബന്ദിനെ മാറ്റാനാണ് കര്‍ഷകരുടെ ശ്രമം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+