കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള നേതാക്കളെ തള്ളി; ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി, ദക്ഷിണേന്ത്യയില്‍ ചലനമുണ്ടാക്കി

Google Oneindia Malayalam News

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സി പി ഐ എം കേന്ദ്രകമ്മിറ്റി. രാഷ്ട്രീയരേഖയില്‍ 'മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍: സമീപകാല സംഭവവികാസങ്ങള്‍' എന്ന തലക്കെട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉള്ളടക്കത്തിലാണ് ഭാരത് ജോഡോ യാത്രയെ സി പി ഐ എ കേന്ദ്ര കമ്മിറ്റി പ്രശംസിച്ചിരിക്കുന്നത്.

കേരളത്തിലെ സി പി ഐ എം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രശംസ ശ്രദ്ധേയമാണ്. കേരളത്തിലെ സി പി ഐ എം നേതാക്കളുടെ പ്രശംസ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഭാരത് ജോഡോ യാത്രയെ കാണുന്നു എന്നാണ് രാഷ്ട്രീയരേഖയില്‍ പറയുന്നത്. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയരേഖയാണ് ഇത്.

1

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്ര പ്രത്യേക ചലനമുണ്ടാക്കി എന്നും ബി ജെ പിക്ക് സ്വാധീനമുള്ളിടത്തെ പ്രതികരണം അറിയേണ്ടതുണ്ട് എന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഭാരത് ജോഡോ യാത്രയെ കാണുന്നു എന്നാണ് രാഷ്ട്രീയരേഖയില്‍ പറയുന്നത്. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയരേഖയാണ് ഇത്.

'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!

2

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്ര പ്രത്യേക ചലനമുണ്ടാക്കി എന്നും ബി ജെ പിക്ക് സ്വാധീനമുള്ളിടത്തെ പ്രതികരണം അറിയേണ്ടതുണ്ട് എന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര കുഴപ്പങ്ങളുടേയും നിരവധി നേതാക്കള്‍ ബി ജെ പിയിലേക്ക് പോയതിന്റെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനുള്ള ശ്രമമാണ് യാത്ര എന്നാണ് സി പി ഐ എം വിലയിരുത്തുന്നത്.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

3

കേരളത്തിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിച്ചത് മുതല്‍ സംസ്ഥാനത്തെ സി പി ഐ എം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിരുന്നു കേരളത്തില്‍ 18 ദിവസവും ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസവും എന്ന് പരിഹസിച്ച് കൊണ്ടായിരുന്നു സി പി ഐ എമ്മിന്റേ വിമര്‍ശനം. എന്നാല്‍ ഈ നിലപാട് തള്ളുന്ന നിലയായിരുന്നു സി പി ഐ എം ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്.

ശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞുശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

4

ബി ജെ പിയെ പരാജയപ്പെടുത്താന്‍ ഐക്യം നിര്‍ദ്ദേശിച്ച് പ്രതിപക്ഷ നേതാക്കളെ നിതീഷ് കുമാര്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിച്ചതായി 23 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണമാണ് ഭാരത് ജോഡോ യാത്രക്ക് ലഭിച്ചത്.

5

നിലവില്‍ മഹാരാഷ്ട്രയിലാണ് രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും പര്യടനം നടത്തുന്നത്. 70 ദിവസം കൊണ്ട് യാത്ര ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും ആണ് പിന്നിട്ടത്. കശ്മീരിലാണ് യാത്ര അവസാനിക്കുന്നത്. ഇനി 1663 കിലോമീറ്റര്‍ കൂടി യാത്രക്ക് ബാക്കിയുണ്ട്.

English summary
Bharat Jodo Yatra appears to be an effort to unify Congress says CPIM Central Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X