• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍: ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് രാഹുല്‍, ഒറ്റക്കെട്ടായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി രാജസ്ഥാനില്‍ പ്രവേശിച്ചു. കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനമാണിത്. നേരത്തെ കടുത്ത വിഭാഗീയത സംസ്ഥാനത്തുണ്ടായിരുന്നെങ്കിലും യാത്രയെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഒന്നിച്ചെത്തുകയായിരുന്നു.

അതേസമയം താന്‍ ഒരുപാട് കാര്യങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ നിന്ന് പഠിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. വലിയ ആഘോഷത്തോടെയാണ് യാത്രയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മധ്യപ്രദേശില്‍ നിന്ന് ജലാവറിലൂടെയാണ് യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ മണ്ഡലം അടങ്ങുന്ന മേഖലയാണിത്.

മധ്യപ്രദേശില്‍ പന്ത്രണ്ട് ദിവസത്തോളം ചെലവിട്ട ശേഷമാണ് യാത്ര ഞായറാഴ്ച്ച രാജസ്ഥാനില്‍ പ്രവേശിച്ചത്. 380 കിലോമീറ്ററുകളാണ് മധ്യപ്രദേശില്‍ ഈ യാത്ര താണ്ടിയത്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കടുത്ത വിമര്‍ശനവും രാഹുല്‍ ഉന്നയിച്ചത്. തനിക്ക് ഇവര്‍ രണ്ട് പേരോടും വിദ്വേഷമില്ല. എന്നാല്‍ രാജ്യത്ത് വിദ്വേഷം പരത്താന്‍ ഇവരെ ഒരിക്കലും അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതിആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതി

ഈ പാദയാത്രയിലൂടെ താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി. ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഇതൊന്നും പഠിക്കാനാവില്ല. ഹെലികോപ്ടറിലോ വാഹനത്തിലോ യാത്ര ചെയ്യുകയാണെങ്കിലും ഇതൊന്നും അനുഭവിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരുമായി ഹസ്തദാനം ചെയ്യുമ്പോഴാണ് പലതും പഠിക്കാന്‍ സാധിക്കുന്നത്. അതിലൂടെ മാത്രമാണ് അവരെന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതൊന്നും ഹെലികോപ്ടറില്‍ യാത്ര ചെയ്താല്‍ മനസ്സിലാക്കാന്‍ സാധിക്കില്ല.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

രാജ്യത്തെ മൂന്നോ നാലോ വ്യവസായികള്‍ക്ക് മാത്രമേ കേന്ദ്ര സര്‍ക്കാരിലൂടെ എന്തെങ്കിലും നേട്ടമുള്ളൂ.അത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം രാജസ്ഥാനില്‍ എല്ലാ എതിര്‍പ്പുകളും മറന്നാണ് ഇരുവിഭാഗങ്ങളും ഒന്നായത്. അത് പ്രവര്‍ത്തകരിലും പ്രകടമായിരുന്നു. രാജസ്ഥാനില്‍ യാത്ര വന്‍ വിജയമാക്കുമെന്ന് നേരത്തെ സച്ചിന്‍ പൈലറ്റും പറഞ്ഞിരുന്നു.

അതേസമയം രാഹുല്‍ ഒരു വീഡിയോയും കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും പ്രശംസിച്ചിരുന്നുവെന്നും, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് വ്യക്തിപരമായ ആക്രമണത്തിലേക്ക് മാറുകയായിരുന്നുവെന്നും ഈ വീഡിയോയില്‍ പറയുന്നു.

2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?

ഭൂമി ഏറ്റെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള വിഷയം താന്‍ ഉന്നയിച്ചപ്പോഴാണ് മാധ്യമങ്ങള്‍ മുഴുവന്‍ തനിക്ക് എതിരായി മാറിയത്. രാജാക്കാന്മാരില്‍ നിന്ന് സമ്പത്ത് ഞങ്ങള്‍ ജനങ്ങളിലേക്ക് കൊണ്ടുവന്നു. പെസ നിയമം കൊണ്ടുവന്നു. എന്നാല്‍ അതെല്ലാം ബിജെപി തിരുത്താന്‍ പോവുകയാണെന്നും രാഹുല്‍ പറഞ്ഞു.

English summary
bharat jodo yatra enters rajasthan, congress unified for to make yatra a grand success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X