'സിപിഎം പറഞ്ഞത് കോണ്‍ഗ്രസ് കേട്ടോ?'; യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി, പിന്നില്‍ യെച്ചൂരി?
ലഖ്‌നൗ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനത്തിലെ ദിവസങ്ങള്‍ കൂട്ടി. ബി ജെ പിക്ക് ഒട്ടും സ്വാധീനമില്ലാത്ത കേരളത്തില്‍ യാത്ര 18 ദിവസം പര്യടനം നടത്തുമ്പോള്‍ ബി ജെ പിയുടെ ശക്തമായ കോട്ടയായ ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രം പര്യടനം നിശ്ചയിച്ചതിനെ സി പി ഐ എം വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യാത്രയുടെ ദിവസം ഉത്തര്‍പ്രദേശില്‍ കൂട്ടാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം അഞ്ച് ദിവസമായാണ് ഉത്തര്‍പ്രദേശ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. അതേസമയം യു പിയില്‍ അഞ്ച് ദിവസമാണ് യാത്ര ആദ്യം നിശ്ചയിച്ചിരുന്നത് എന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ 18 ദിവസവും ബി ജെ പി ഭരിക്കുന്ന യു പിയില്‍ രണ്ട് ദിവസവും നടത്തുന്ന യാത്ര കൊണ്ടോണോ ബി ജെ പി-ആര്‍ എസ് എസ് പോരാട്ടം എന്ന ടാഗ് ലൈനോടെ കഴിഞ്ഞ ജദിവസം സി പി ഐ എം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യം സി പി ഐ എം ഒൗദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡലിലും പങ്കുവെച്ചിരുന്നു.

കൂടാതെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിച്ചതും പലരും ചൂണ്ടിക്കാട്ടി. ഇതോടെയാണ് യു പിയിലെ യാത്രയുടെ ദൈര്‍ഘ്യം കൂട്ടാന്‍ തീരുമാനിച്ചത്. അതേസമയം സി പി ഐ എം വിമര്‍ശനത്തിനെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. മുണ്ടുടുത്ത മോദിയുടെ നാട്ടില്‍ ബി ജെ പിയുടെ എ ടീമാണ് സി പി ഐ എം എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് യാത്ര അഞ്ച് ദിവസം യു പിയിലായിരിക്കും എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. അതേസമയം യു പിയില്‍ ആദ്യ ദിവസം മുതല്‍ അഞ്ച് ദിവസത്തേക്കാണ് യാത്ര ആസൂത്രണം ചെയ്തതെന്നും സി പി ഐ എമ്മിന്റെ പരിഹാസത്തെ തുടര്‍ന്ന് അല്ല പദ്ധതിയില്‍ മാറ്റം വരുത്തിയത് എന്ന് ജയറാം രമേശ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സി പി ഐ എമ്മിന്റെ വിമര്‍ശനത്തിന് മുമ്പ് തന്നെ യു പിയിലെ യാത്രാ ഷെഡ്യൂള്‍ രണ്ട് ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമാക്കി മാറ്റിയതായി ന്യൂഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. റൂട്ടിന്റെ ദൈര്‍ഘ്യം, ഭൂപ്രകൃതി, സുരക്ഷാ വശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും ഷെഡ്യൂള്‍ അന്തിമമാക്കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

അതേസമയം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നെഹ്റു കുടുംബത്തിന് നല്ല ബന്ധമാണ് ഉള്ളതെന്നും യു പിയില്‍ യാത്രയുടെ ദൈര്‍ഘ്യം കൂട്ടാനുള്ള ഇടത് വിമര്‍ശനം ഒരുപക്ഷെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകാമെന്നുമാണ് രാഹുല്‍ ഗാന്ധിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത് എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയിലും രാജസ്ഥാനിലുമായി പരമാവധി 21 ദിവസമാണ് രാഹുല്‍ ഗാന്ധി ചെലവഴിക്കുക. ഈ രണ്ട് സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, ഛത്തീസ്ഗഡ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയെ യാത്രയില്‍ നിന്ന് കോണ്‍ഗ്രസ് പൂര്‍ണമായും ഒഴിവാക്കിയത് എന്തുകൊണ്ടാണ് എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്ന് കേട്ടിരുന്നു.












Click it and Unblock the Notifications