കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിമാറ്റി കോൺഗ്രസ്; ബിജെപിക്കെതിരെ പുതിയ സഖ്യം? രാഷ്ട്രീയ നീക്കങ്ങൾ നൽകുന്ന സൂചന

Google Oneindia Malayalam News

കൊൽക്കത്ത; ബംഗാളിൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും സംയുക്ത മോർച്ചയെന്ന പേരിൽ സഖ്യം രൂപീകരിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലീം മതപണ്ഡിതനായ അബ്ബാസുദ്ദീന്‍ സിദ്ധിഖി പുതുതായ രൂപീകരിച്ച ഐഎസ്എഫും സഖ്യത്തിന്റെ ഭാഗമായിരുന്നു. തൃണമൂലിനേയും ബിജെപിയേയും നേരിടാൻ സഖ്യം അനിവാര്യമായിരുന്നുവെന്ന കണക്ക് കൂട്ടലിലായിരുന്നു നീക്കം. എന്നാൽ തിരഞ്ഞെടുപ്പിൽ നിലംതൊടാൻ പോലും സഖ്യത്തിന് സാധിച്ചില്ല.

'ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു';ആരാധകന് മറുപടിയുമായി നടൻ ബാബു ആന്റണി'ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു';ആരാധകന് മറുപടിയുമായി നടൻ ബാബു ആന്റണി

അതേസമയം തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ സഖ്യത്തിനുള്ളിൽ മുറുമുറുപ്പ് ശക്തമായിരിക്കുകയാണ്. പ്രധാന പാർട്ടികളായ കോൺഗ്രസും സിപിഎമ്മും ഇതിനോടകം തന്നെ പരസ്പരം രംഗത്തെത്തി കഴിഞ്ഞു. ഇപ്പോൾ ഭവാനിപൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സഖ്യ സാധ്യതകൾ ഉയർന്നുവന്നിരിക്കുകയാണെന്നാണ് സൂചന.വിശദാംശങ്ങളിലേക്ക്

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

 തൃണമൂൽ കോൺഗ്രസിന്

തൃണമൂൽ കോൺഗ്രസിന്

നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് അട്ടിമറി വിജയമായിരുന്നു ഇത്തവണ നേടിയത്. കേവല ഭൂരിപക്ഷം പോലും നേടാൻ സാധിക്കില്ലെന്ന വിലയിരുത്തലുകളേയെല്ലാം തള്ളി 2016 ൽ നേടിയതിനേക്കാൾ സീറ്റുകൾ നേടിയായിരുന്നു തൃണമൂൽ കോൺഗ്രസ് ജയിച്ചത്. 213 സീറ്റുകളായിരുന്നു തൃണമൂലിന് ലഭിച്ചത്. അതായത് 2016 ൽ നേടിയതിനേക്കാൾ രണ്ട് സീറ്റ് അധികം. ബിജെപിക്ക് 73 സീറ്റും.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

പാർട്ടി മിന്നും വിജയം നേടിയെങ്കിലും പക്ഷേ മമത ബാനർജി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. സുരക്ഷിത മണ്ഡലമായിരുന്ന ഭവാനിപൂർ വിട്ട് നന്ദിഗ്രാമിൽ മത്സരിച്ച മമത ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോടായിരുന്നു പരാജയം രുചിച്ചത്.തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

 അനായാസ വിജയം

അനായാസ വിജയം

അതേസമയം ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലേങ്കിൽ മുഖ്യമന്ത്രി സ്ഥാനം മമതയ്ക്ക് രാജിവെയ്ക്കേണ്ടി വരും. ഇതോടെ തന്റെ സ്വന്തം മണ്ഡലമായിരുന്ന ഭവാനിപൂരിൽ നിന്ന് തന്നെ തിരഞ്ഞടുപ്പ് നേരിടാൻ ഒരുങ്ങുകയാണ് മമത. ഭവാനിപുരിൽ നിന്നും ജയിച്ച തൃണമൂൽ എംഎൽഎ ഷോഭൻദേബ് ഛദ്ദോപാധ്യായ മമതയ്ക്ക് മത്സരിക്കുന്നതിനുവേണ്ടി രാജി വെക്കുകയും ചെയ്തു. ഭവാനിപൂരിൽ മമതയ്ക്ക് അനായാസ വിജയം തൃണമൂൽ പ്രതീക്ഷിക്കുന്നുണ്ട്.

സഖ്യത്തിൽ വിള്ളൽ

സഖ്യത്തിൽ വിള്ളൽ

അതിനിടെ മമതയുടെ വിജയം ഉറപ്പാക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിലും ശക്തമായതോടെയാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഭവാനിപൂരിൽ മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസും ഹൈക്കമാന്റും.ഇത് സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലിന് കാരണമായിട്ടുണ്ട്.

 കോൺഗ്രസ് പ്രതികരണം

കോൺഗ്രസ് പ്രതികരണം

ഭവാനിപൂർ തങ്ങളുടെ സീറ്റാണ്. അവിടെ മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് സാമാന്യ യുക്തിക്ക് യോജിച്ചതായി തോന്നുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രജ്ഞന്‍ ചൗധരി പറഞ്ഞത്.സിപിഎമ്മുമായി സഖ്യത്തിലിരുന്ന 2016 ലും 2021 ലും ഭവാനിപൂരിൽ കോൺഗ്രസ് ആയിരുന്നു മത്സര്ച്ചിരുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇവിടെ 5,211 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.

 തൃണമൂൽ -ബിജെപി മത്സരം

തൃണമൂൽ -ബിജെപി മത്സരം

അതേസമയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരു തൃണമൂൽ -ബിജെപി മത്സരം എന്ന രീതിയിലേക്ക് മാത്രം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് ഇവിടെ സിപിഎം.സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരിക്കുന്നത് പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും. മാത്രമല്ല കോൺഗ്രസോ സിപിഎമ്മോ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ തൃണമൂൽ വിരുദ്ധ വോട്ടുകൾ മുഴുവൻ ബിജെപിയുടെ പെട്ടിയിൽ വീഴുവമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സഖ്യ സ്ഥാനാർത്ഥി വേണമെന്നതാണ് ഇടതിന്റെ ആവശ്യം.

 വോട്ടുവിഹിതവും

വോട്ടുവിഹിതവും

അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ട് പിന്നാലെ തന്നെ കോൺഗ്രസുമായി സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യം ഇടതുപക്ഷത്ത് ഉയർന്നിട്ടുണ്ട്. ഇക്കുറി സംയുക്ത മോർച്ച സഖ്യത്തിന് ഒരു സീറ്റ് മാത്രമാണ് തിരഞ്ഞെടുപ്പിൽ നേടാൻ സാധിച്ചത്. 2016 ലും 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിച്ചപ്പോഴും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സഖ്യത്തിന് സാധിച്ചിരുന്നില്ലെന്ന് മാത്രമല്ല വോട്ടുവിഹിതവും കുത്തനെ ഇടിഞ്ഞിരുന്നു.

 വിശാല പ്രതിപക്ഷം

വിശാല പ്രതിപക്ഷം

മറുവശത്ത് കോൺഗ്രസിലാകട്ടെ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിൽ എത്തണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. മമതയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച നേതാക്കൾ പോലും അവർക്കെതിരായ വിമർശനങ്ങൾ മയപ്പെടുത്തിയിട്ടുണ്ട്. ഭാവിയിലെ വിശാല പ്രതിപക്ഷ താത്പര്യങ്ങളെ മുൻനിർത്തിക്കൊണ്ടാണ് കോൺഗ്രസിന്റെ ഈ നീക്കം എന്നാണ് കണക്കാക്കപ്പെടുന്നത്.

സാധ്യതകൾ

സാധ്യതകൾ

മോദിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മമതയുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ദേശീയ തലത്തിൽ കോൺഗ്രസ് കനത്ത തകർച്ച നേരിടുന്ന പശ്ചാത്തലത്തിൽ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കണം എന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്.

പ്രധാനമന്ത്രി സ്ഥാനാർത്ഥി

പ്രധാനമന്ത്രി സ്ഥാനാർത്ഥി

നിലവിലെ സാഹചര്യത്തിൽ ദേശീയ തലത്തിലുള്ള പ്രതിപക്ഷ വിശാല സഖ്യത്തിനുള്ള താത്പര്യം നേതാക്കൾ വിവിധ കോണുകളിൽ നിന്ന് ഉയർത്തുന്നുണ്ട്.നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് പിന്തുണയില്‍ മമതാ ബാനര്‍ജി ദേശീയ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
bhawanipoor bypoll; CPM want allaince candidate against mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X