മോദിയുടെ 'ഭീം' ശരിക്കും ഭീമനായി... പണി പാളിയാലും ഒന്നാം നമ്പര്‍
ഗൂഗിള്‍ പ്ലേയില്‍ ട്രെന്‍ഡിങ് പട്ടികയിലും ഭീം ആപ്പ് ആണ് ഒന്നാം സ്ഥാനത്തുള്ളത്
ദില്ലി: ഡിജിറ്റല്‍ പേമെന്റിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭീം ആപ്ലിക്കേഷന്‍ വന്‍ഹിറ്റ്. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നതാണ് ഭീമിന്റെ പൂര്‍ണരൂപം.
ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ഭീം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. പ്ലേ സ്റ്റോറിലെ സൗജന്യം ആപ്പുകളില്‍ ഒന്നാം സ്ഥാനത്താണ് ഭീം ഇപ്പോഴുള്ളത്.
ആദ്യ ദിവസങ്ങളില്‍ ഭീം ആപ്പ് ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയിരുന്നു. സാങ്കേതിക തരകാര്‍ മൂലം മൊബൈല്‍ നമ്പര്‍ രജിസ്‌ട്രേഷനപ്പുറത്തേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്.

ഡിസംബര്‍ 30 ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ പണം കൈമാറ്റത്തിനുള്ള സര്‍ക്കാര്‍ സേവനം ആണ് ഭീം.

ഡിസംബര്‍ 30 ന് ആയിരുന്നു പ്രധാനമന്ത്രി ഭീം ആപ്പ് ലോഞ്ട് ചെയ്തത്. ജനുവരി 2 ആകുമ്പോഴേക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഭീം.

ഇന്ത്യയില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഭീം ഉള്ളത്. എന്തായാലും ഇതൊരു ചില്ലറക്കാര്യമല്ല.

നാല് ദിവസം കൊണ്ട് പത്ത് ലക്ഷത്തിലേറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു ഭീം ആപ്പ്. ട്രെന്‍ഡിങ് ആപ്പുകളുടെ പട്ടികയിലും ഭീം തന്നെ ആണ് ഇപ്പോള്‍ ഒന്നാമത്.

മൈ ജിയോ, വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയാണ് ഭീമിന് തൊട്ടുതാഴെ ഉള്ളത്. ഈ ആപ്പുകളെല്ലാം തന്നെ ദീര്‍ഘനാളുകളായി ആദ്യ പട്ടികയില്‍ ഉള്ളവയാണ്.

നിലവില്‍ ഭീമിന് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ മാത്രമേ ഉള്ളൂ എന്നതാണ് ഒരു പരിമിതി. എന്നാല്‍ ഐഒഎസിന് വേണ്ടി അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് കരുതുന്നത്.

നിലവില്‍ ഓണ്‍ലൈനില്‍ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ കഴിയു. ഇന്റര്‍നെറ്റ് സേവനം നിര്‍ബന്ധമാണ്. എന്നാല്‍ അധികം താമസിയാതെ ഓഫ്‌ലൈന്‍ സേവനവും ലഭ്യമാക്കും എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

വേണ്ടത്ര മുന്നൊരുക്കങ്ങളോടെ അല്ല ഭീം ആപ്പ് ലോഞ്ച് ചെയ്തത് എന്ന പരാതിയും നിലവിലുണ്ട്. സാങ്കേതികമായ പല പരിമിതകളും ആദ്യ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്നു.

പല ദേശസാത്കൃത ബാങ്കുകളും ഭീമില്‍ ഇല്ലെന്ന ആരോപണവും വന്നിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉണ്ടെങ്കില്‍ അസോസിയേറ്റ് ബാങ്കുകളുടെ പട്ടിക ഉണ്ടായിരുന്നില്ല. ഇത് പലരിലും ആശയക്കുഴപ്പം ഉണ്ടാക്കി.












Click it and Unblock the Notifications