കാമുകിയെ കൂട്ടുപിടിച്ച് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയി... യുവ നടന്‍ അറസ്റ്റില്‍

  • Posted By: Sooraj
Subscribe to Oneindia Malayalam

ദില്ലി: സ്വന്തം മകനെ കാമുകിയുടെ സഹായത്തോടെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്തു. ഭോജ്പുരി നടനായ മുഹമ്മദ് ഷാഹിദാണ് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയത്. രണ്ടര മാസങ്ങള്‍ക്കു മുമ്പ് ഇയാള്‍ ഭാര്യ മുസ്‌കാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു.

തട്ടിക്കൊണ്ടു പോവലിന് കാരണം

തട്ടിക്കൊണ്ടു പോവലിന് കാരണം

കോടതി വിധിയെ തുടര്‍ന്ന് മുന്‍ ഭാര്യ മുസ്‌കാനോടൊപ്പമാണ് മകന്‍ താമസിച്ചിരുന്നത്. എന്നാല്‍ മകന്‍ റോമില്‍ ബാനിയയെ തനിക്കൊപ്പം താമസിപ്പിക്കാനായിരുന്നു ഷാഹിദിന്റെ ആഗ്രഹം. ഇതാണ് തട്ടിക്കൊണ്ടു പോവലിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

മറ്റൊരാളെ വിവാഹം ചെയ്തു

മറ്റൊരാളെ വിവാഹം ചെയ്തു

ഷാഹിദുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം മുസ്‌കാന്‍ മറ്റൊരാളെ വിവാഹം ചെയ്തിരുന്നു.

സംഭവം മാര്‍ക്കറ്റില്‍വച്ച്

സംഭവം മാര്‍ക്കറ്റില്‍വച്ച്

ദില്ലിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ചാണ് രണ്ടു വയസ്സ് മാത്രം പ്രായമുള്ള മകനെ ഷാഹിദും കാമുകിയും ചേര്‍ന്നു തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ താമസസ്ഥലത്തു കുഞ്ഞിനെ രഹസ്യമായി താമസിപ്പിക്കുകയായിരുന്നു. ദില്ലിയിലെ ഒരു ഫ്‌ളാറ്റില്‍ വച്ചാണ് പോലീസ് കുഞ്ഞിനെ മോചിപ്പിച്ചത്.

 കാമുകിയും അറസ്റ്റില്‍

കാമുകിയും അറസ്റ്റില്‍

ഷാഹിദുമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഒരുമിച്ച് താമസിക്കുന്ന കാമുകി അലീഷയെയും തട്ടിക്കൊണ്ടു പോവല്‍ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിനിമകളില്‍ മാത്രമല്ല

സിനിമകളില്‍ മാത്രമല്ല

ചില ഭോജ്പുരി സിനിമകളില്‍ മാത്രമല്ല ചില പ്രാദേശിക മ്യൂസിക് ആല്‍ബങ്ങളിലും ഷാഹിദ് അഭിനയിച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയത് ഷോപ്പിങിന് പോയപ്പോള്‍

തട്ടിക്കൊണ്ടുപോയത് ഷോപ്പിങിന് പോയപ്പോള്‍

മുസ്‌കാന്റെ അമ്മയായ മുംതാസാണ് ജാമിയ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയയെന്ന് പരാതി നല്‍കിയത്. ഈദ് ഷോപ്പിങിനായി മാര്‍ക്കറ്റില്‍ പോയപ്പോള്‍ കുഞ്ഞിനെയും മുംതാസ് കൊണ്ടുപോയിരുന്നു. ഇവിടെ ഷാഹിദും ഉണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇവിടെ വച്ചാണ് ഇയാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bhojpuri actor kidnaps own son with girlfriend’s help, arrested in Delhi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്