അച്ഛനെ കാണാനെത്തിയ കുഞ്ഞുങ്ങളോട് പോലീസിന്റെ ക്രൂരത!!! വിശദീകരണം തേടി മുനുഷ്യാവകാശ കമ്മീഷൻ!!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: രക്ഷാബന്ധൻ ദിവസം വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ ജയിലെത്തിയ കുട്ടികളുടെ കവിളിൽ ജയില്‍ അധികൃതര്‍ സീൽ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജയിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുസും മെഹ്‌ഡേല പറഞ്ഞു.

കശ്മീരിൽ പ്രവേശിച്ചാൽ ഇന്ത്യ എന്തു ചെയ്യും!!!ഡോക് ലാം വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അംഗീകരിക്കില്ല!!

സംരക്ഷാബന്ധന്‍ ദിവസത്തോട് അനുബന്ധിച്ചാണ് സ്ത്രീകള്‍ കൂട്ടത്തോടെ ബന്ധുക്കളെ കാണാന്‍ ജയിലിലെത്തിയത്. 'രക്ഷാബന്ധന്‍ പര്‍വ്, കേന്ദ്രീയ ജയില്‍, ഭോപ്പാല്‍' എന്നെഴുതിയ വട്ടത്തിലുള്ള ചുവന്ന സീലാണ് പതിപ്പിച്ചത്. പിതാവിനെ കാണാനെത്തിയ രണ്ട് കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്.

jail

മധ്യപ്രദേശ് ജയില്‍ ഡയറക്ടര്‍ ജനറലോടാണ് മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.അതേസമയം, കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മനപൂര്‍വമല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതായിരിക്കാമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. രക്ഷാബന്ധന്‍ ദിനത്തില്‍ ഒട്ടേറപ്പേരാണ് ജയിലില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേരെത്തിയിരുന്നു. എന്തിരുന്നാലും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് - ജയില്‍ സൂപ്രണ്ട് ദിനേഷ് നാര്‍ഗവെ പറഞ്ഞു.

English summary
In a shocking inhuman act, two minors — a boy and a girl — were stamped on their faces by the staff of the Bhopal Central jail, as record of their entry into the prison. The children had gone there to meet an undertrial, a close relative of them, to celebrate Raksha Bandhan with him on Monday.
Please Wait while comments are loading...