ഭോപ്പാല്‍; കൊല്ലപ്പെട്ട സുരക്ഷാ ഗാര്‍ഡിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ
സെക്യൂരിറ്റി ജീവനക്കാരന്റെ മകളുടെ വിവാഹത്തിന് 5 ലക്ഷം രൂപകൂടി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഭോപ്പാല്‍: സിമി തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ സെന്‍ട്രല്‍ ജീവനക്കാരന്‍ രമാശങ്കര്‍ യാദവിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ചൊവ്വാഴ്ച 10 ലക്ഷം രൂപയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് രമാശങ്കറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് 5 ലക്ഷം കൂടെ പ്രഖ്യാപിച്ചത്.
സെക്യൂരിറ്റി ജീവനക്കാരന്റെ മകളുടെ വിവാഹത്തിന് 5 ലക്ഷം രൂപകൂടി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിവാഹത്തിന് കൂടുതല്‍ പണം ആവശ്യമാണെങ്കില്‍ അപ്പോള്‍ നല്‍കുന്നകാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിലെ സംഭവത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ചില രാഷ്ട്രീയക്കാര്‍ സംഭവത്തെ വോട്ട് ബാങ്കിനായി ഉപയോഗിക്കുകയാണ്. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. സിമി തീവ്രവാദികള്‍ കൊലപ്പെടുത്തിയ ജയില്‍ ജീവനക്കാരന്റെ കുടുംബത്തിന്റെ അവസ്ഥ രാഷ്ട്രീയക്കാര്‍ പരിഗണിക്കുന്നില്ല. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications