മധ്യപ്രദേശില്‍ ഇനി കളി രാഹുലിന്റെ കോര്‍ട്ടില്‍... സിന്ധ്യയോ കമല്‍നാഥോ.... രാഹുല്‍ തീരുമാനിക്കും
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിട്ടു. എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. എല്ലാ എംഎല്‍എമാരും ഐക്യകണ്ഠ്യേന ഈ തീരുമാനം രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം മുതിര്‍ന്ന നേതാവ് എകെ ആന്റണി മധ്യപ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കാര്യങ്ങള്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിക്കും. നിലവില്‍ അന്തിമ ചര്‍ച്ച തുടര്‍ന്ന് കൊണ്ടിരിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ അനുമതി ആന്റണിക്ക് ലഭിക്കുമെന്നാണ് സൂചന. അതേസമയം പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് തനിക്കുമുള്ളതെന്ന് ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ആരെ നേതാവാക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ കമല്‍നാഥിനാണ്. ദിഗ്വിജയ് സിംഗിനോട് അടുപ്പമുള്ളവരാണ് ഇവര്‍. അതേസമയം ജോതിരാദിത്യ സിന്ധ്യക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ട്. എന്നാല്‍ കൂടുതല്‍ സാധ്യത കമല്‍നാഥിനാണ്. ചിന്ദ്വാരയില് നിന്ന് ഒമ്പത് തവണയാണ് അദ്ദേഹം സഭയിലെത്തിയത്. മുതിര്‍ന്ന നേതാവാണെന്നതാണ് നേട്ടമാകുക. പോരാത്തതിന് ഇനി അവസരം ഇല്ലെന്നതും കാരണമാണ്.
മോദിയുടെ റാലികള്‍ വന്‍ പരാജയം.... റാലി നടത്തിയ 27 മണ്ഡലങ്ങളില്‍ 14 ഇടങ്ങളില്‍ തകര്‍ച്ച!!
കമല്‍നാഥ്; ബിജെപി കോട്ടകള്‍ തകര്‍ത്ത് മധ്യപ്രദേശ് പിടിച്ചെടുത്ത രാഹുല്‍ഗാന്ധിയുടെ വജ്രായുധം