കോളേജ് വിദ്യാർത്ഥിനിയെ പോലീസ് വളഞ്ഞിട്ട് തല്ലി; പീഡന പരാതിയിൽ നടപടിയില്ല, പോലീസ് നരനായാട്ട്!
വാരാണസി: മോദിയുടെ വാരാണസി സന്ദർശനത്തിനു പിന്നാലെ വിദ്യാർത്ഥിനിയെ പോലീസുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടയിലാണ് പോലീസിന്റെ നരനായാട്ട്.
പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പോലീസ് ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവ സ്ഥലത്ത് ഒരു വിദ്യാര്‍ത്ഥിനിയെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. വനിതാ പൊലീസുകാരാരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പുരുഷ പോലീസുകാരണ് പെൺകുട്ടികൾക്ക് നേരെ ആക്രോശിച്ച് മർദ്ദനം അഴിച്ചു വിട്ടത്.

പരാതി നൽകിയിട്ടും നടപടിയില്ല
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതിനുമെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മോദിയുടെ വാരാണസി സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാരണാസി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധം നടത്തിയത്.
|
സുരക്ഷ ജീവനക്കാർ കണ്ടിടും പ്രതികരിച്ചില്ല
ബൈക്കിലെത്തിയ മൂന്ന് പേര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. സുരക്ഷാ ജീവനക്കാര്‍ സംഭവം കണ്ടിട്ടും നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.
|
പോലീസ് വാദം ഇങ്ങനം
വിദ്യർത്ഥികൾ കല്ലെറിഞ്ഞതിനാലാണ് ലാത്തി ചാർജ് നടത്തിയതെന്നാണ് പോലീസിന്റെ വാദം. എന്നാൽ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
|
ഹോസ്റ്റലിൽ കയറി അതിക്രമം
പോലീസുകാര്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ അതിക്രമിച്ച് കയറിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രധാന ഗേറ്റിലാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.
|
അടിച്ചമർത്താൻ ശ്രമിക്കുന്നു
അതേസമയം മൂന്ന് ഇരുചക്രവാഹനങ്ങളാണ് പ്രതിഷേധക്കാര്‍ ഇന്നലെ കത്തിച്ചത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. സംവാദത്തിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതെന്നും അഖിലേഷ് പറഞ്ഞു.
|
ഹോസ്റ്റൽ വാർഡന്റെ ചോദ്യം
വ്യാഴാഴ്ച വൈകുന്നേരം ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഉപദ്രവിച്ച ശേഷം ഇവര്‍ ക്യാംപസ് വിട്ട്‌പോകുകയും ചെയ്തു. അവിടെ ഇതെല്ലാം കണ്ടുനിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടയാനായി ഒന്നും ചെയ്തില്ല. പരാതി നല്‍കാന്‍ സഹായിക്കുന്നതിന് പകരം എന്തിനാണ് ഹോസ്റ്റലിലേക്ക് വരാന്‍ ഇത്ര വൈകുന്നത് എന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ചോദിച്ചത് എന്നും പെണ്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications