കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും അമിത് ഷായും തമ്മില്‍ പ്രശ്‌നങ്ങള്‍... പക്ഷേ ജനങ്ങള്‍ അനുഭവിക്കുന്നുവെന്ന് ഭൂപേഷ് ബാഗല്‍!!

Google Oneindia Malayalam News

റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ഇവര്‍ തമ്മിലുള്ള പ്രശ്‌നം കാരണമാണ് ജനങ്ങള്‍ ബുദ്ധിമുട്ടുന്നതെന്ന് ബാഗല്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നോട്ടുനിരോധനം ജിഎസ്ടി പോലുള്ള ദുരന്തങ്ങളാണ് ജനങ്ങള്‍ അനുഭവിച്ചത്. എന്നാല്‍ രണ്ടാം സര്‍ക്കാരിന്റെ ഏഴുമാസങ്ങളില്‍ അമിത് ഷാ കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു, സിഎഎയും എന്‍ആര്‍സിയും കൊണ്ടുവന്നു. രാജ്യത്തെ മുഴുവന്‍ എന്‍ആര്‍സി പഠിപ്പിക്കുകയാണ് മോദിയും ഷായുമെന്ന് ബാഗല്‍ പറഞ്ഞു.

1

അമിത് ഷാ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയ ഏഴു മാസം കൊണ്ട് ജനങ്ങളെ തെരുവിലെത്തിച്ചെന്നും ബാഗല്‍ പറഞ്ഞു. ഒരുവശത്ത് അമിത് ഷാ ചരിത്രത്തെ കുറിച്ച് പറയുന്നു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ നടപ്പാക്കുമെന്ന് പറയുന്നു. എന്നാല്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്നാണ് മോദി പിന്നീട് പറഞ്ഞത്. ആരാണ് സത്യം പറയുന്നതെന്ന് ഇതിലൂടെ ചോദ്യമുയര്‍ന്നിരിക്കുകയാണെന്നും ബാഗല്‍ പറഞ്ഞു. നേരത്തെ ഛത്തീസ്ഗഡില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ബാഗല്‍ പറഞ്ഞിരുന്നു.

രണ്ട് തരത്തിലുള്ള പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് ഇരുവരും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. എന്തായാലും അതിലൂടെ രാജ്യമാണ് ബുദ്ധിമുട്ടുന്നതെന്നും ബാഗല്‍ പറഞ്ഞു. ഇന്ന് രാജ്യം പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയില്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഒരാള്‍ പോലും ഇക്കാര്യത്തെ കുറിച്ച് മിണ്ടുന്നില്ല. അവര്‍ ശരിക്കുമുള്ള വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് പൗരത്വ നിയമത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുകയാണെന്നും ബാഗല്‍ കുറ്റപ്പെടുത്തി.

നിങ്ങളോട് ആരെങ്കിലും ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍, അതായിരിക്കും ഏറ്റവും നാണകെടുത്തുന്ന ചോദ്യമെന്നും ബാഗല്‍ പറഞ്ഞു. എന്റെ സംസ്ഥാനത്ത് 40 ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് കഴിയുന്നത്. അവരില്‍ ഭൂരിഭാഗത്തിനും ഭൂമിയില്ല. അവര്‍ എങ്ങനെയാണ് പൗരത്വം തെളിയിക്കുകയെന്നും ബാഗല്‍ ചോദിച്ചു. അതേസമയം ബാഗല്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നും ബിജെപി തിരിച്ചടിച്ചു.

ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!

English summary
bhupesh baghel says bjp have an internal conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X