• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധി നിയമിച്ച നേതാവിനെ തള്ളി സോണിയ; ഹരിയാനയിൽ ഭുപീന്ദർ സിംഗ് ഹൂഡ തന്നെ

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാനയിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തന്റെ രണ്ടാം വരവിൽ സോണിയാ ഗാന്ധിക്ക് മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയും ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ പാർട്ടിയിലെ പടലപ്പിണക്കങ്ങളായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസിലെ പ്രതിസന്ധി ഇരട്ടിയാക്കി. ഇതോടെ ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലും ഉൾപ്പോര് രൂക്ഷമാവുകയും സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് പാർട്ടി എത്തുകയുമായിരുന്നു.

പി ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

മുൻ മുഖ്യമന്ത്രിയായിരുന്ന ഭൂപിന്ദർ സിംഗ് ഹൂഡയും സംസ്ഥാന അധ്യക്ഷൻ അസോക് തൻവാറും തമ്മിലുള്ള ഭിന്നതയാണ് ഹരിയാനയിൽ പാർട്ടിയെ തളർത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഹൂഡയെ കൂടെ നിർത്തി പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടിരിക്കുകയാണ് സോണിയാ ഗാന്ധി. ഭൂപിന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ വിമത നീക്കം സജീവമായതോടെയാണ് കോൺഗ്രസ് നേതൃത്വം ഒടുവിൽ മുട്ടുമടക്കിയത്.

'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്

 തിരഞ്ഞെടുപ്പ് പ്രതിസന്ധി

തിരഞ്ഞെടുപ്പ് പ്രതിസന്ധി

ഹരിയാനയിൽ ഭരണ തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ആശങ്കയും ഇല്ലെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. സീറ്റം നേട്ടം ഉയർത്തുക മാത്രമാണ് ലക്ഷ്യം. ഇതിനായി മിഷൻ 75 എന്ന ലക്ഷ്യവുമായി നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ബിജെപി നേതൃത്വം. പാർട്ടിയിലെ ഉൾപ്പോരുകളും നിശ്ചലമായ സംഘടനാ സംവിധാനവുമാണ് കോൺഗ്രസിന് മുന്നിലുള്ളത്. താഴെത്തട്ട് മുതൽ അഴിച്ചുപണി ആവശ്യമാണെന്ന് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇതിനിടെ ഭൂപിന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ നടക്കുന്ന വിമത നീക്കങ്ങൾ പ്രതിസന്ധി ഇരട്ടിയാക്കുമെന്ന് ബോധ്യമായതോടെയാണ് അനുനയ നീക്കവുമായി സോണിയാ ഗാന്ധി തന്നെ രംഗത്ത് വന്നത്.

 ഭിന്നത

ഭിന്നത

ലോക്സഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ ഇക്കുറി കോൺഗ്രസിന് കഴിഞ്ഞില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അശോക് തൻവാർ രാജിവയ്ക്കുകയോ നേതൃത്വം പുറത്താക്കുകയോ ചെയ്യണമെന്നായിരുന്നു ഹൂഡയുടെ ആവശ്യം. പാർട്ടി യോഗങ്ങളിൽ ഇരു നേതാക്കളും പരസ്പരം ഏറ്റുമുട്ടുക വരെയുണ്ടായി. രാഹുൽ ഗാന്ധി ഇടപെട്ടായിരുന്നു ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ അശോക് തൻവാറിന്റെ നിയമനം. അതുകൊണ്ട തന്നെ തൻവാറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് നേതൃത്വം മടിച്ചു.

വിമത നീക്കം

വിമത നീക്കം

ഇതിനിടെ ഭൂപീന്ദർ സിംഗ് ഹൂഡ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും അഭ്യൂഹം ശക്തമായിരുന്നു. ശക്തികേന്ദ്രമായ റോത്തക്കിൽ നടത്തുന്ന റാലിയിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് വാർത്ത കോൺഗ്രസിനെ ആശങ്കയിലാക്കി. എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയും ഹൂഡയ്ക്കൊപ്പമാണ്. ആ സാഹചര്യത്തിലാണ് കൂടുതൽ വിലപേശലുകൾക്ക് നിൽക്കാതെ ഭൂപിന്ദർ സിംഗ് ഹൂഡയുടെ ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് 15 സീറ്റുകളിലും ഐഎൻഎൽഡി 19 സീറ്റുകളിലും വിജയിച്ചു. തിരഞ്ഞെടുപ്പിന് പിന്നാലെ ഐഎൻഎൽഡി രണ്ടായി പിളർന്നിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി

മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഹരിയാനയിലെ നിയമസഭാകക്ഷി നേതാവായാണ് ഭൂപീന്ദർ സിംഗ് ഹൂഡയെ സോണിയാ ഗാന്ധി നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായും ഹൂഡ പ്രവർത്തിക്കും. അശോക് തൻവാറിന് പകരം കുമാരി ഷെൽജ കോൺഗ്രസ് അധ്യക്ഷയാകും. സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കുമാർ ഷെൽജ. ഭൂപിന്ദർ സിംഗ് ഹൂഡ രൂപികരിച്ച 35 അംഗ സമിതി യോഗം ചേർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാൻ അംഗീകാരം നൽകുന്ന പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. നിയമസഭാ കക്ഷി നേതാവായി ഹൂഡയെ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയ പ്രഖ്യാപിക്കുന്നതിന് തുല്യമാണ്.

കോൺഗ്രസ് ലക്ഷ്യം

കോൺഗ്രസ് ലക്ഷ്യം

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദി പറഞ്ഞ ഭൂപിന്ദർ സിംഗ് ഹൂഡ പാർട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. ജാട്ട്-ദളിത് വോട്ടുകൾ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുന്നത്. ജാട്ട് ഇതര വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപിയുടെ നീക്കം. നിലവിലെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിനെ മുൻനിർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്

English summary
Bhupinder Singh Hooda appointed as the Congress legislative party leader in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more