കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ ബിജെപിക്ക് ഞെട്ടൽ; സഖ്യം വിടാൻ ഐപിടിഎഫ്, തിപ്രയിൽ ലയിച്ചേക്കും

Google Oneindia Malayalam News

ദില്ലി: ത്രിപുരയിൽ ബി ജെ പിക്ക് വൻ തിരിച്ചടി നൽകി തിപ്ര മോത്ത പാർട്ടിയിൽ ലയിക്കാനൊരുങ്ങി സഖ്യകക്ഷിയായ ഐ പി ടി എഫ്. തിപ്ര തലവൻ പ്രദ്യോത് മാണിക്യ ദേബ്ബർമ്മയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിപ്രയുമായി ലയിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഐ പി ടി എഫ് തനിക്ക് കത്ത് കൈമാറിയിട്ടുണ്ടെന്ന് പ്രദ്യുത് പറഞ്ഞു.

' ബി ജെ പി വലിയ തിരിച്ചടി നേരിടും. തങ്ങളുമായി കൂടിക്കാഴ്ച നടത്താനും ലയനത്തെക്കുറിച്ച് ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഐ പി ടി എഫ് ഞങ്ങൾക്ക് കത്തെഴുതിയിരുന്നു. തീർച്ചയായും ഞങ്ങളുടെ താത്പര്യങ്ങളും ആവശ്യങ്ങളും ഒന്നാണെങ്കിൽ ഒരുമിച്ച് ഒരേ സ്വരത്തിൽ ഞങ്ങൾ മുന്നോട്ട് പോകും',പ്രദ്യുത് പറഞ്ഞു. ആദിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബി ജെ പി പരാജയപ്പെട്ടതിൽ ഐ പി എഫ് ടിയ്ക്ക് അതൃപ്തിയുണ്ടെന്നും പ്രദ്യുത് പറഞ്ഞു.

ബി ജെ പി വലിയ തിരിച്ചടി നേരിടും


'ബി ജെ പി വലിയ തിരിച്ചടി നേരിടും. തങ്ങളുമായി കൂടിക്കാഴ്ച നടത്താനും ലയനത്തെക്കുറിച്ച് ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഐ പി ടി എഫ് ഞങ്ങൾക്ക് കത്തെഴുതിയിരുന്നു. തീർച്ചയായും ഞങ്ങളുടെ താത്പര്യങ്ങളും ആവശ്യങ്ങളും ഒന്നാണെങ്കിൽ ഒരുമിച്ച് ഒരേ സ്വരത്തിൽ ഞങ്ങൾ മുന്നോട്ട് പോകും',പ്രദ്യുത് പറഞ്ഞു. ആദിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബി ജെ പി പരാജയപ്പെട്ടതിൽ ഐ പി എഫ് ടിയ്ക്ക് അതൃപ്തിയുണ്ടെന്നും പ്രദ്യുത് പറഞ്ഞു.

ഗ്രേറ്റർ ടിപ്രലാൻഡ് സംസ്ഥാനം വേണമെന്ന്


ലയനം നടന്നാൽ പാർട്ടിയുടെ പേര് മാറ്റാൻ തയ്യാറാണ്. സി പി എമ്മുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് ആദിവാസികൾക്കായി ഗ്രേറ്റർ ടിപ്രലാൻഡ് സംസ്ഥാനം വേണമെന്ന തന്റെ ആവശ്യത്തിൽ പാർട്ടികൾ രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ അത് സംഭവിക്കൂവെന്ന് ദേബ്ബർമ പറഞ്ഞു. ത്രിപുരയിലെ ഗോത്രവർഗ മേഖലയിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ് പ്രദ്യോത് നേതൃത്വം നൽകുന്ന തിപ്ര. രൂപീകൃതമായി വളരെ പെട്ടെന്ന് തന്നെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ തിപ്രയ്ക്ക് സാധിച്ചിരുന്നു.

28 ട്രൈബൽ കൗൺസിൽ സീറ്റുകളിൽ


കഴിഞ്ഞ വർഷം ഏപ്രിലിൽ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 28 ട്രൈബൽ കൗൺസിൽ സീറ്റുകളിൽ 20 ഉം നേടി പ്രധാനകക്ഷികളെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു തിപ്ര കാഴ്ച വെച്ചത്. ഇത്തവണ 60 അംഗ നിയമസഭയിൽ 40 സീറ്റിലും തങ്ങൾ മത്സരിക്കുമെന്ന് പ്രദ്യോത് പറഞ്ഞു.

കെവി തോമസ് ഇനി ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി; കാബിനറ്റ് റാങ്കോടെ നിയമനംകെവി തോമസ് ഇനി ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി; കാബിനറ്റ് റാങ്കോടെ നിയമനം

ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ്


'ബി ജെ പി, കോൺഗ്രസ്, സി പി എം എന്നീ മൂന്ന് പാർട്ടികളും എന്നെ സമീപിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് പരമപ്രധാനമെന്നാണ് ഞാൻ അവരോട് വ്യക്തമാക്കിയത്. രേഖാമൂലം ഒരു പരിഹാരം നൽകാൻ കഴിയുമെങ്കിൽ, ഞാൻ അവരുടെ ഓഫർ പരിഗണിക്കും. വാക്കാലുള്ള ഒരു പ്രതിബദ്ധതയുമായി മുന്നോട്ട് പോകാൻ ഞാൻ തയ്യാറല്ല', പ്രദ്യോത് പറഞ്ഞു. മൂന്ന് പാർട്ടികളിൽ സിപിഎം നേതാവ് യെച്ചൂരി ഒഴിച്ച് മറ്റുള്ളവർ ഒന്നും തന്നെ തന്റെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ദേബ്ബർമ്മ പറഞ്ഞു.

'നോർത്ത് ഈസ്റ്റ് കോളിംഗ്'; പോരാട്ടത്തിന് ഒരുങ്ങി ബിജെപി, ത്രിപുരയിലും മേഘാലയയിലും മത്സരം തനിച്ച്'നോർത്ത് ഈസ്റ്റ് കോളിംഗ്'; പോരാട്ടത്തിന് ഒരുങ്ങി ബിജെപി, ത്രിപുരയിലും മേഘാലയയിലും മത്സരം തനിച്ച്

അനുഭാവം പ്രകടിപ്പിച്ചു


'സീതാറാം യെച്ചൂരി എന്റെ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചു. അദ്ദേഹം അതിനെ സ്വാഗതം ചെയ്തു.എന്നാൽ തന്റെ ആശയത്തെ പിന്തുണയ്ക്കില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. സി പി എമ്മും കോൺഗ്രസും കൈകോർത്തിരിക്കുന്ന ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഒന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ബിജെപി പോലും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. എ ഡി സി തിരഞ്ഞെടുപ്പിൽ ഞങ്ങൾ അവരെ പരാജയപ്പെടുത്തിയതാണ്. അവർക്ക് ഞങ്ങളുമായി സഖ്യമുണ്ടാക്കണമെന്ന താത്പര്യമുണ്ടെങ്കിൽ കൃത്യമായ ഓഫറുമായി വരണം.അധികാരത്തിനുവേണ്ടിയല്ല ഞങ്ങൾ പോരാടുന്നത്. ആദിവാസികളുടെ ഭൂമി അവകാശങ്ങൾ, ഭാഷാപരമായ അവകാശങ്ങൾ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക അവകാശങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ്', ദേബ്ബർമ്മൻ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്നത് നിർഭാഗ്യകരം, അദ്ദേഹം വളരെ സമർത്ഥൻ; രഘുറാം രാജൻരാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്നത് നിർഭാഗ്യകരം, അദ്ദേഹം വളരെ സമർത്ഥൻ; രഘുറാം രാജൻ

English summary
Big Blow For BJP As Alliance Partner IPTF In Tripura Want To Merge With TIPRA Motha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X