നിതീഷിന് കനത്ത തിരിച്ചടി; മണിപ്പൂരിൽ 6 എംഎൽഎമാരിൽ 5 പേർ ബിജെപിയിൽ
മണിപ്പൂരിൽ ജെ ഡി യുവിന് കനത്ത തിരിച്ചടി നൽകി ബിജെപി. ജെ ഡി യുവിന്റെ ആകെയുള്ള 7 എം എൽ എമാരിൽ അഞ്ച് പേരും ബി ജെ പിയിൽ ചേർന്നു. കെ ജോയ്കിഷൻ, എൻ സനേറ്റ്, എം ഡി അച്ചാബ് ഉദ്ദീൻ, മുൻ ഡി ജി പി എൽ എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബി ജെ പിയിൽ ചേർന്ന എം എൽ എമാർ.അടുത്തിടെ ബിഹാറിൽ നിതീഷ് കുമാർ ബി ജെ പി സഖ്യം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. എം എൽ എമാർ ബി ജെ പിയിൽ ലയിച്ചത് അംഗീകരിക്കുന്നതിൽ സ്പീക്കർക്ക് സന്തോഷമുണ്ടെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ മേഘജിത് സിംഗ് പ്രതികരിച്ചു.
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്

ഈ വർഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പിയും ജെ ഡിയുവും സഖ്യത്തിലായിരുന്നില്ല നിയമസഭ തിരഞ്ഞെടുപ്പ് നേരിട്ടത്. തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആകെ മത്സരിച്ച 38 സീറ്റിൽ ആറെണ്ണത്തിൽ ജെ ഡി യു വിജയിച്ചു. തിരഞ്ഞെടുപ്പിൽ ബി ജെ പി ഞെട്ടിക്കുന്ന വിജയം കാഴ്ച വെച്ചതോടെ തിരഞ്ഞെടുപ്പിന് പിന്നാലെ ജെ ഡി യു എൻ ഡി എയുടെ ഭാഗമാകുകയും ബിരേൻ സിംഗ് സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.

നിതീഷ് കുമാർ ബിഹാറിൽ ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് പുറത്ത് വന്നെങ്കിലും മണിപ്പൂരില്‍ ജെ ഡി യു ബിരേൻ സിംഗ് സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ നൽകി വരികയായിരുന്നു. എന്നാൽ ഉടൻ തന്നെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള നീക്കങ്ങൾ ജെ ഡി യു ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് എം എൽ എമാർ ബി ജെ പിയിൽ ലയിച്ചിരിക്കുന്നത്. ജെ ഡി യുവിന് ഇനി ഏക എം എൽ എയാണ് മണിപ്പൂരിൽ അവശേഷിക്കുന്നത്, ലിലോങ് സീറ്റിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾ നാസിർ. നിലവില്‍ 60 സീറ്റുള്ള നിയമസഭയില്‍ 55 എം എല്‍ എമാരാണ് ബി ജെ പിക്കുള്ളത്.

ഇത് രണ്ടാം തവണയാണ് ജെ ഡി യു എം എൽ എമാരെ ബി ജെ പി പാർട്ടിയിൽ എത്തിക്കുന്നത്. 2020ൽ അരുണാചൽ പ്രദേശിലെ ഏഴ് ജെ ഡി യു നിയമസഭാംഗങ്ങളിൽ ആറ് പേരും ബി ജെ പിയിൽ ചേർന്നിരുന്നു, കഴിഞ്ഞയാഴ്ച ഏക എം എൽ എയും ബി ജെ പിയിൽ ലയിച്ചു.അതേസമയം മണിപ്പൂരിലെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ ബി ജെ പിയുടെ ധാർമികതയാണ് വ്യക്തമാക്കുന്നതെന്ന് ജെ ഡി യു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഹമ്മദ് ഖാൻ പ്രതികരിച്ചു.

അതേസമയം എം എൽ എമാരുടെ ബി ജെ പി പ്രവേശനത്തിന് പിന്നാലെ നിതീഷിനെ പരിഹസിച്ച് ബി ജെ പി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ഭാഗ്യമില്ലാത്ത മുഖ്യമന്ത്രി എന്നായിരുന്നു പരിഹാസം, എന്നിട്ടും അദ്ദേഹം പ്രധാനമന്ത്രിയാകാൻ ഇപ്പോഴും ദിവാ സ്വപ്നം കാണുകയാണെന്നും മാളന്യ ട്വീറ്റ് ചെയ്തു.
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ












Click it and Unblock the Notifications