'ബിജെപിക്ക് കിട്ടിയ വലിയ അടി'; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തേജസ്വി യാദവ്
ദില്ലി: എൻ ഡി എ വിടാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം ബി ജെ പിക്ക് കിട്ടിയ വലിയ അടിയാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി ദായവ്. പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാനുള്ള ബി ജെ പിയുടെ നീക്കത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം.

പ്രാദേശിക പാർട്ടികളെ അട്ടിമറിക്കാൻ ബി ജെ പി ലക്ഷ്യമിടുന്നതിന്റെ ഉദ്ദേശം പിന്നാക്ക വിഭാഗങ്ങളേയും ദളിതരേയും ഇല്ലാതാക്കുകയെന്നതാണ്. കാരണം പ്രാദേശിക പാർട്ടികൾ സമൂഹത്തിന്റെ താഴെക്കിടയിലുള്ള വിഭാഗങ്ങളേയാണ് പ്രതിനിധീകരിക്കുന്നത്. ബിഹാറിൽ ബിജെപിക്കെതിരായ എല്ലാ പാർട്ടികളും ഇപ്പോൾ ഒരു പക്ഷത്താണ്. നിതീഷ്-ജി ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തു. ഇന്ത്യയിൽ ഉടനീളം ഇത് സംഭവിക്കും, തേജസ്വി യാദവ് പറഞ്ഞു.
ജോലി നൽകുമെന്ന തന്റെ വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-ഹിന്ദു മുസ്ലീം വിഭജനത്തിന്റേയും വർഗീയ രാഷ്ട്രീയത്തിന്റേയും ചർച്ചകളിൽ നിന്ന് മാറി ബിജെപി ഒടുവിൽ യഥാർത്ഥ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയെന്നത് നല്ല കാര്യമാണ്. ഇത്തരം വിഷയങ്ങൾ സംസാരിക്കാൻ അവരെ ഞങ്ങൾ നിർബന്ധിതരാക്കി. ഞങ്ങൾ വാഗ്ദാനം പാലിക്കും. ദയവായി അൽപം കാത്തിരിക്കൂ, തേജസ്വി പറഞ്ഞു.
ബിഹാർ രാജ്യത്തിന് ഒരു പുതിയ ദിശ കാണിച്ച് കൊടുത്തിരിക്കുകയാണ്. വിലക്കയറ്റം കാരണം സാധരണക്കാർ കഷ്ടപ്പെടുകയാണ്. എന്നാൽ വർഗീയതയാണ് ബി ജെ പി പയറ്റുന്നത്. നാനാത്വത്തിൽ ഏകത്വമെന്ന സംസ്കാരത്തെയാണ് ബി ജെ പി തകർക്കാൻ ശ്രമിക്കുന്നത്. എന്റെ അച്ഛൻ തന്റെ ജീവിതകാലം മുഴുവൻ വർഗീയ ശക്തികളോട് പോരാടിയിട്ടുണ്ട്, സാമൂഹിക നീതിക്കും പാവപ്പെട്ടവർക്കും വേണ്ടി പോരാടിയിട്ടുണ്ട്, തേജസ്വി പറഞ്ഞു.
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ












Click it and Unblock the Notifications