Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റമെന്ന് സര്‍വ്വേ

ദില്ലി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാകുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ സാധ്യതകളെ കേന്ദ്രത്തില്‍ വോട്ടാക്കി മാറ്റാന്‍ ബി ജെ പിക്കും മുന്നണിക്കും കഴിയുമോ? കഴിയും എന്നാണ് സി എന്‍ എന്‍ - ഐ ബി എന്‍, ദി വീക്ക്, സി എസ് ഡി എസ് തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ പ്രീ പോള്‍ സര്‍വ്വേ പറയുന്നത്.

ദില്ലി അടക്കം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നാല് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വ്വേ. 72 ലോക്‌സഭാ സീറ്റുകളുള്ള ഈ നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി 57 സീറ്റുകളിലെങ്കിലും മുന്നിലെത്തും എന്നാണ് സൂചന. എന്ന് വെച്ചാല്‍ കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ 27 സീറ്റുകള്‍ കൂടുതല്‍. ഈ വര്‍ഷം ജൂലൈയില്‍ പ്രതീക്ഷിക്കപ്പെട്ടതിനെക്കാളും 15 സീറ്റ് കൂടുതലാണ് ഇത് എന്ന് കൂടി അറിയുമ്പോഴാണ് ഇവിടങ്ങളിലെ മോഡി പ്രഭാവം വ്യക്തമാകുന്നത്.

BJP

ബി ജെ പിയുടെ നേട്ടം ആര്‍ക്കാണ് നഷ്ടമാകുക എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. 40 ല്‍ നിന്നും കോണ്‍ഗ്രസ് സീറ്റുകള്‍ 12 ആയി കോണ്‍ഗ്രസ് സീറ്റുകള്‍ കുറയും എന്നാണ് സര്‍വ്വേ ഫലം. കഴിഞ്ഞില്ല, ഈ വര്‍ഷം ജൂലൈയിലെ കണക്കില്‍ നിന്നും 15 സീറ്റുകള്‍ കുറവാണ് എന്നതാണ് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കേണ്ട മറ്റൊരു കാര്യം.

ആകെയുള്ള 543 ല്‍ 471 മണ്ഡലങ്ങളും ബാക്കി നില്‍ക്കേ ഇതൊരു പ്രവചനത്തിനൊന്നും പോര എങ്കിലും എന്‍ ഡി എ ഉണ്ടാക്കാനിരിക്കുന്ന മുന്നേറ്റത്തിന്റെ സൂചനകളായി ഇത് പരിഗണിക്കുന്നതില്‍ തെറ്റില്ല. 2009 ലെ 159 ല്‍ നിന്നും ഒക്ടോബര്‍ 2013 ലെ സാധ്യതകളിലെത്തുമ്പോള്‍ എന്‍ ഡി എയുടെ നേട്ടം 187 നും 195 നും ഇടയില്‍ സീറ്റുകളാണ്. യു പി എയ്ക്കാകട്ടെ 262 ല്‍ നിന്നും 134 - 142 എന്ന നിലയിലേക്കുള്ള നഷ്ടവും. കൂടുതല്‍ സഖ്യ കക്ഷികളെ പാളയത്തിലെത്തിക്കാനുള്ള മോഡിയുടെ ശ്രമം വിജയിച്ചാല്‍ മറ്റൊരു ഭരണം ഏറെയകലെയല്ല എന്ന നിലയിലാണ് ബി ജെ പി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+