കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് വലിയ പിഴ: വെളിപ്പെടുത്തി വ്യോമസേനാ തലവന്‍, ഹെലികോപ്റ്റര്‍ വീഴ്ത്തിയത് ഇന്ത്യന്‍ വ്യോമസേന..

അത് വലിയ പിഴ: വെളിപ്പെടുത്തി വ്യോമസേനാ തലവന്‍, ഹെലികോപ്റ്റര്‍ വീഴ്ത്തിയത് ഇന്ത്യന്‍ വ്യോമസേന..

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ വെടിയേറ്റ് തകര്‍ന്ന വിഷയത്തില്‍ വ്യോമസേനാ തലവന്റെ വെളിപ്പെടുത്തല്‍. അബദ്ധത്തില്‍ ഇന്ത്യന്‍ മിസൈല്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിടുകയായിരുന്നുവെന്നാണ് വ്യോമസേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ വ്യക്തമാക്കിയത്. ബാലക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമസേനയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ വെച്ച് വ്യോമസേനയുടെ എംഐ 17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഫെബ്രുവരി 27നായിരുന്നു സംഭവം. ആറ് സൈനികര്‍ക്ക് പുറമേ ഒരു പ്രദേശവാസിയും അപകടത്തില്‍ കൊലപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇത് ഇന്ത്യന്‍ വ്യോമസേനയുടെ പിഴവാണെന്ന് അംഗീകരിച്ചിട്ടുള്ളത്.

ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയവർ രാജ്യദ്രോഹികളെന്ന് അടൂർ!ഗാന്ധിവധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാർ, അനീതിക്കെതിരെ ശബ്ദമുയർത്തിയവർ രാജ്യദ്രോഹികളെന്ന് അടൂർ!

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ കോടതി അന്വേഷണം പൂര്‍ത്തായി. ഇന്ത്യന്‍ മിസൈലാണ് അബദ്ധത്തില്‍ ഹെലികോപ്റ്ററിനെ തകര്‍ത്തത്. സംഭവത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. തെറ്റ് ഞങ്ങളുടേതാണെന്ന് അംഗീകരിക്കുന്നുവെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ബദാദൂരിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേന ആദ്യമായാണ് ഈ സംഭവത്തില്‍ പ്രസ്താവന പുറത്തിറക്കുന്നത്. ഹെലികോപ്റ്ററിലെ ശത്രു- മിത്ര വിമാനം തിരിച്ചറിയുന്നതിനുള്ള ഐഡന്റിഫിക്കേഷന്‍ ഓഫ് ഫ്രണ്ട് ഓര്‍ ഫോ എന്ന സംവിധാനം ഓഫായിരുന്നുവെന്നു. ഇത് ഗ്രൗണ്ട് സ്റ്റാഫും ഹെലികോപ്റ്റലിലുണ്ടായിരുന്നവരും തമ്മിലുള്ള ആശയവിനിമയത്തിന് തിരിച്ചടിയായെന്നും അദ്ദേഹം പറയുന്നു. വ്യോമപ്രതിരോധനത്തിനായി തയ്യാറാക്കിയ റ‍ഡാറുകള്‍ക്ക് വിമാനത്തെ തിരിച്ചറിയുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കിയെന്നാണ് കണ്ടെത്തിയത്.

helicopter-18-1

സ്ക്വാഡ് ലീഡര്‍ സെര്‍ജിയന്റ് വിക്രാന്ത് ഷെഹ്രാവത്ത്, കോര്‍പ്പറല്‍മാരായ ദീപക് പാണ്ഡെ, പങ്കജ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 10.10ന് ശ്രീ നഗര്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്ത ഹെലികോപ്റ്ററാണ് അല്‍പ്പസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. ഇതിന് തൊട്ടുമുമ്പ് ഒരു മിസൈല്‍ വിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഫെബ്രുവരി 27ന് രാവിലെ 9.30നാണ് 25 ഓളം പാക് വ്യോമസേന വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. പാക് യുദ്ധവിമാനങ്ങള്‍ക്ക് പുറമേ ആളില്ലാ വിമാനങ്ങള്‍ ഇന്ത്യയെ ആക്രമിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. റഷ്യന്‍ നിര്‍മിത എംഎ17 വി5 ഹെലികോപ്റ്റര്‍ തകരാര്‍ മൂലം തകര്‍ന്നുവീഴാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നത് പാക് വ്യോമാക്രമണത്തിലല്ലെന്ന് പാക് സൈനിക വക്താവും വ്യക്തമാക്കിയിരുന്നു.

English summary
"Big Mistake" To Shoot Down Our Own Chopper In J&K, Says Air Force Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X