• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ കോട്ടകള്‍ തകര്‍ന്ന് ബിജെപി, അയോധ്യയും വാരണാസിയും പോയി, എസ്പിക്ക് നേട്ടം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കര്‍ട്ടന്‍ റേസറായി കാണുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. സുപ്രധാന കോട്ടകളെല്ലാം അവര്‍ കൈവിട്ടു. ഭരണമാറ്റത്തിനുള്ള സൂചനകളാണ് യുപി നല്‍കുന്നത്. ഇതുവരെ കൃത്യമായ പ്രതിപക്ഷമില്ലാതെ ബിജെപി തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച് പോന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറി തുടങ്ങിയെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലെ പകുതിയോളം സീറ്റുകള്‍ നേടിയെന്നാണ് സമാജ് വാദി പാര്‍ട്ടി അവകാശപ്പെടുന്നത്. എസ്പിയുടെ തിരിച്ചടി കൂടിയാണ് യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ടിരിക്കുന്നത്.

മൊത്തം സീറ്റ് നിലയില്‍ ചെറിയൊരു ലീഡ് ബിജെപിക്കുണ്ട്. എന്നാല്‍ അവരുടെ കോട്ടകളായി കണ്ടിരുന്ന സീറ്റുകളെല്ലാം ഇളകിയിരിക്കുകയാണ്. അയോധ്യയിലും വാരണാസിയിലും അവര്‍ തോറ്റ് തുന്നംപാടി. വളരെ ദയനീയ നിലയിലാണ് ഇവിടെ ബിജെപിയുള്ളത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളില്‍ വെറും ആറെണ്ണം മാത്രമാണ് ബിജെപി നേടിയത്. ബിജെപി അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കോട്ടയായി കാണുന്ന മേഖലയാണിത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി 24 സീറ്റുകളാണ് അയോധ്യയില്‍ നേടിയത്. രാമക്ഷേത്ര നിര്‍മാണമൊന്നും ഇവിടെ ഫലിച്ചില്ല. ബിഎസ്പി പോലും അഞ്ച് സീറ്റുകള്‍ നേടി.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ ബിജെപി 40 പഞ്ചായത്തുകളില്‍ ഏഴെണ്ണം മാത്രമാണ് നേടിയത്. സമാജ് വാദി പാര്‍ട്ടി 15 സീറ്റുകള്‍ നേടിയെടുത്തു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ ഇവിടെ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലും ബിജെപി തോറ്റിരുന്നു. ഏപ്രില്‍ 29ന് നാല് ഘട്ടമായിട്ടാണ് യുപിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. 3050 ജില്ലാ തല പഞ്ചായത്ത് വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 918 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും, 500 എണ്ണത്തില്‍ ലീഡ് ചെയ്യുന്നുവെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി 700 സീറ്റും തൊട്ടുപിന്നിലായി 690 വാര്‍ഡില്‍ എസ്പിയും ലീഡ് ചെയ്യുന്നുവെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.

അതേസമയം ബിജെപി എസ്പിയുടെ കോട്ടകളില്‍ അവരെ വീഴ്ത്താന്‍ ശ്രമിച്ച നീക്കവും പരാജയപ്പെട്ടു. മെയിന്‍പുരി സിലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുലായം സിംഗ് യാദവിന്റെ അനന്തരവള്‍ സന്ധ്യ യാദവിനെയാണ് രംഗത്തിറക്കിയത്. എന്നാല്‍ എസ്പിയുടെ പ്രമോദ് യാദവ് സന്ധ്യയെ പരാജയപ്പെടുത്തി. മുന്‍ എംപി ധര്‍മേന്ദ്ര യാദവിന്റെ സഹോദരി കൂടിയാണ് സന്ധ്യ. അവര്‍ക്കെതിരെ നേരത്തെ എസ്പിയില്‍ കലാപം ഉ യര്‍ന്നിരുന്നു. ഇതോടെയാണ് അവര്‍ ബിജെപിയിലേക്ക് കൂടുമാറിയത്. ബിജെപി ഇവരെ ഉപയോഗിച്ച് യാദവ കോട്ടകളില്‍ അട്ടിമറി നടത്താമെന്നായിരുന്നു പ്രതീക്ഷിച്ചത്. വലിയ തിരിച്ചടിയാണ് സന്ധ്യയുടെ തോല്‍വി ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ആംആദ്മി പാര്‍ട്ടിയും വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്നുണ്ട്. എഎപിയുടെ 70 സ്ഥാനാര്‍ത്ഥികള്‍ സിലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം ഇരുന്നൂറിലധികം എഎപി അംഗങ്ങള്‍ വില്ലേജ് പ്രധാന്‍ പദവിയിലെത്തിയെന്നും സഞ്ജയ് സിംഗ് അവകാശപ്പെട്ടു. 2015ലെ മിസ് ഇന്ത്യ റണ്ണര്‍ അപ്പായ ദീക്ഷ സിംഗും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ജോന്‍പൂര്‍ ജില്ലയിലെ ബുക്‌സ ബ്ലോക്കില്‍ നിന്നാണ് അവര്‍ മത്സരിച്ചത്. ബിജെപിയുടെ നഗീന സിംഗാണ് വിജയിച്ചത്. ദീക്ഷ അഞ്ചാം സ്ഥാനത്താണ് എത്തിയത്. യോഗിയുടെ തട്ടകമായ ഗൊരഖ്പൂരില്‍ 68 വാര്‍ഡില്‍ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ബിജെപി ആകെ 20 വാര്‍ഡിലാണ് ഉള്ളത്. എസ്പി 13 വാര്‍ഡിലും ലീഡ് ചെയ്യുന്നു.

ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

cmsvideo
  മണ്ടത്തരം വിളമ്പിയ BJP നേതാവിനെ പൊളിച്ചടുക്കി അരുൺ..

  English summary
  big setback for bjp in up panchayat election, ayodhya and varanasi lost
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X