Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന് ബൂസ്റ്റ്; ജെഡിഎസ് എംഎൽഎ കോൺഗ്രസിൽ ചേർന്നു..ഒപ്പം 2 മുൻ എംഎൽഎമാരും

ദില്ലി; നിയസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് വൻ ബൂസ്റ്റ് നൽകി മുതിർന്ന ജെ ഡി എസ് നേതാവ് കോൺഗ്രസിൽ ചേർന്നു. എം എൽ എ കെ ശ്രീനിവാസ ഗൗഡയാണ് ജെ ഡി എസ് ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ എത്തിയത്. ബുധനാഴ്ച സംസ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് പാര്‍ട്ടിയില്‍ ചേരാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് പ്രവേശം.

1


കഴിഞ്ഞ കുറച്ച് നാളുകളായി ജെ ഡി എസ് സംസ്ഥാന നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്നു ശ്രീനിവാസ ഗൗഡ. ഇതോടെ അദ്ദേഹം കോൺഗ്രസിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കോൺഗ്രസോ ഗൗഡയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല.എന്നാൽ ഇക്കഴിഞ്ഞ രാജ്യസഭ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ശ്രീനിവാസ ഗൗഡ കോൺഗ്രസിന് വോട്ട് ചെയ്തു. ജെഡിഎസും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനിടയിലായിരുന്നു ശ്രീനിവാസയുടെ നീക്കം.'ഞാൻ കോൺഗ്രസിന് വോട്ട് ചെയ്തു, കാരണം എനിക്ക് കോൺഗ്രസിനെ ഇഷ്ടമാണ്' എന്നായിരുന്നു വോട്ട് ചെയ്ത പിന്നാലെ ശ്രീനിവാസ പ്രതികരിച്ചത്. താൻ ഉടൻ തന്നെ ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.

2


ക്രോസ് വോട്ട ചെയ്ത നടപടിയിൽ ശ്രീനിവാസ ഗൗഡയ്ക്കെതിരെ ജെ ഡി എസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി അദ്ദേഹം കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. അതിനിടെമുൻ എം എൽ എമാരായ മഞ്ജുനാഥ്, എം സി സുധാകർ എന്നിവരും കോൺഗ്രസിൽ ചേർന്നു. ഇരുവരും കഴിഞ്ഞ ദിവസം സിദ്ധരാമയ്യക്കൊപ്പം കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിനേയും രാഹുൽ ഗാന്ധിയേയും കണ്ടിരുന്നു. പിന്നാലെയായിരുന്നു പാർട്ടി പ്രവേശം. മുൻ മുൾബാഗൽ എംഎൽഎയാണ് മഞ്ജുനാഥ്. ചിന്താമണിയിൽ നിന്നുള്ള എം എൽ എയായിരുന്നു സുധാകർ.

'അത്ഭുതങ്ങൾ സംഭവിക്കാൻ തുടങ്ങുന്നത് അപ്പോഴാണ്'..ബിഗ് ബോസ് താരം ഋതു മന്ത്രയുടെ കിടിലൻ ചിത്രങ്ങൾ

3


അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. അധികാരത്തിൽ നിന്നും തങ്ങളെ പുറത്തിറക്കിയ ബി ജെ പിയെ ഏത് വിധേനയും താഴെയിറക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കങ്ങൾ പാർട്ടിക്ക് തലവേദന തീർക്കുന്നുണ്ട്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലാണ് വടംവലി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡികെയെ പോലൊരു നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

4


ജെഡിഎസ് ക്ഷയിച്ച് നിൽക്കുന്ന ഈ സാഹചര്യത്തിൽ വൊക്കാലിഗ വിഭാഗത്തിൽ നിന്നുള്ള ഡികെയെ ഉയർത്തിക്കാട്ടിയാൽ സമുദായിക വോട്ടുകൾ പെട്ടിയിലാക്കാൻ ആകുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ വൊക്കാലിഗ ജെഡിഎസിനെയണ് പിന്തുണച്ചിരുന്നത്. അതേസമയം സിദ്ധിരാമയ്യ പക്ഷവും ചരടുവലി നടത്തുന്നുണ്ട്. എന്നാൽ ഹൈക്കമാന്റ് വിഷയത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്. ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടില്ലേങ്കിൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടി കർണാടകയിൽ ആവർത്തിച്ചേക്കുമെന്ന മുന്നറിയിപ്പാണ് നേതാക്കളിൽ ഒരു വിഭാഗം നൽകുന്നത്.

5


അതേസമയം ബി ജെ പിയിലും മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകും എന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. എന്നാൽ ദേശീയ നേതൃത്വം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ത്രിരപുരയിലും ഗുജറാത്തിലും നടപ്പാക്കിയ രീതിയിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മുഖ്യമന്ത്രിയെ ഉൾപ്പെടെ മാറ്റി പുനഃസംഘടന ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനത്ത് ഭരണം നിലനിർത്താൻ പല അറ്റകൈകളും ബി ജെ പി പയറ്റിയേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+