• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുരുവായൂരിൽ വെച്ച് രഹസ്യമായി രണ്ടാമതും വിവാഹം കഴിച്ചു'; മറുപടിയുമായി ശാലിനി

  • By Desk
Google Oneindia Malayalam News

കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ബിഗ് ബോസ് താരവും അവതാരകയുമായ ശാലിനി നായർ. പലപ്പോഴും ആരാധകരുടെ ചോദ്യത്തിന് താരം സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ ശാലിനി ഗുരുവായൂരിൽ വെച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങളിൽ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ 'ക്യു ആന്റെ എ' സെഷനിൽ ഒരാൾ ചോദിപ്പോഴായിരുന്നു ശാലിനി ഇതിനോട് പ്രതികരിച്ചത്. വായിക്കാം

രഹസ്യമായി വിവാഹം നടത്തി


'ഗുരുവായൂരമ്പലത്തില് വെച്ച് രഹസ്യമായി വിവാഹം നടത്തി!!എന്തിന് വേണ്ടിയായിരുന്നു!!ആശംസകൾ!!
ആദ്യം തന്നെ എന്റെ വിവാഹം കണ്ടു എന്നും അത് രഹസ്യമായി വെച്ചു എന്നും പരിഭവം പറഞ്ഞ സുഹൃത്തിനോട് പറയട്ടെ, താങ്കൾ കണ്ടത് മാറ്റാരെയോ ആണ്,, മറ്റാരുടെയോ വിവാഹമാണ്, not mine!!

 അപരിചിതനുമായി ഡേറ്റിങ് ചെയ്തിട്ടുണ്ടോ എന്ന്


ഇന്നത്തെ Q and A houril പതിവ് തെറ്റിക്കാതെ മരുന്നിനെന്ന പോലെ രണ്ട് അനാവശ്യ ചോദ്യങ്ങളാണ് വന്നത്, അതിലൊന്ന് ഇതുവരെ ഒരു അപരിചിതനുമായി ഡേറ്റിങ് ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ എന്തായിരുന്നു എക്സ്പീരിയൻസ് എന്ന് വിശദീകരിക്കാൻ,, അദ്ദേഹത്തിന് മറുപടി കൊടുത്തു കഴിഞ്ഞപ്പോൾ വീണ്ടും അടുത്തയദ്ദേഹം ന്യൂ ജനറേഷൻ ചോദ്യത്തിന് സപ്പോർട്ട് ചെയ്ത് അതേ ചോദ്യവുമായി വന്നു.അദ്ദേഹത്തിന് മറുപടിയായി ഞാൻ പറഞ്ഞു, "ഇതേ ചോദ്യം താങ്കളുടെ അമ്മയോടോ സഹോദരിയോടോ ചോദിക്കാൻ ധൈര്യമുണ്ടെങ്കിൽ എന്റെ മറുപടി ഞാൻ പങ്കുവെക്കാം"പിന്നീട് അദ്ദേഹത്തെ കണ്ടില്ല!!

നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടോ? അഞ്ജലി മേനോന്റെ മറുപടിനടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടോ? അഞ്ജലി മേനോന്റെ മറുപടി

ഗുരുവായൂർ വെച്ച് വിവാഹം നടത്തി അല്ലേ?

അപ്പോഴാണ് അടുത്ത ചോദ്യം "ശാലിനി രഹസ്യമായി ഗുരുവായൂർ വെച്ച് വിവാഹം നടത്തി അല്ലേ? അറിയിക്കാമായിരുന്നു എല്ലാവരെയും,, ആശംസകൾ!! ഇത്രയും പറഞ്ഞപ്പൊ അവർക്ക് ചെറിയ ഒരു സമാധാനം ഉണ്ടായികാണണം അല്ലെങ്കിൽ വെറുതെ തോന്നിയ ഒരു സംശയത്തിന് ഉറപ്പിച്ച് ചോദിക്കുകയാണ് രഹസ്യമായി വിവാഹം നടത്തി അല്ലേ ന്ന്!!

അമ്മയോടൊപ്പം തൊഴാൻ വേണ്ടിയാണ്


ഞാൻ ഗുരുവായൂർ പോയി എന്നത് ശരിയാണ്, പക്ഷേ എന്റെ വിവാഹമായിരുന്നില്ല. അമ്മയോടൊപ്പം തൊഴാൻ വേണ്ടിയാണ് പോയത്. ടോക്കൺ എടുത്ത് തന്ന ജീവനക്കാരനെ കൂടെ കണ്ടിരിക്കാം,ശീവേലി നടക്കുന്നതുകൊണ്ട് കുറച്ച് സമയം പുറത്ത് നിൽക്കേണ്ടി വന്നു.അത് കണ്ട് തെറ്റിദ്ധരിച്ചെങ്കിൽ തിരുത്തുന്നു.അല്ലെങ്കിൽ തന്നെ വിവാഹം രഹസ്യമാക്കേണ്ട കാര്യമെന്താണ്!!

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

വിവാഹം കഴിച്ചിട്ടില്ലേ?


വിവാഹ ബന്ധം വേർപ്പെടുത്തിയ ആരും ഇന്നേ വരെ വേറെ വിവാഹം കഴിച്ചിട്ടില്ലേ? അതോ അത് തെറ്റാണെന്നുണ്ടോ? അങ്ങിനെ എന്തെങ്കിലുമാണെങ്കിൽ അല്ലേ രഹസ്യമാക്കേണ്ടതുള്ളൂ!! എന്തായാലും ഗുരുവായൂർ പോയത് തൊഴാൻ വേണ്ടി മാത്രമാണ്. കാഴ്ച്ചയിൽ തോന്നിയ സംശയത്തിന്റെ പേരിൽ തോന്നുന്നത് പറഞ്ഞു പരത്തരുത്. ഞങ്ങൾക്കും ജീവിതമുണ്ട്.

 രഹസ്യക്കാരായും രണ്ടാം തരക്കാരായും കാണരുത്


വിവാഹ ബന്ധം വേർപ്പെടുത്തിയത് കൊണ്ടും ഒരു കുഞ്ഞുള്ളത് കൊണ്ടും സമൂഹത്തിൽ രഹസ്യക്കാരായും രണ്ടാം തരക്കാരായും കാണരുത്. വിധവാ വിവാഹമൊക്കെ പരസ്യമായി ശ്രീ വി. ടി. ഭട്ടതിരിപ്പാടിന്റെ കാലത്ത് നടപ്പാക്കിയിട്ടുള്ളതാണ്.രഹസ്യമല്ല ഇനി ഒരു വിവാഹം കഴിക്കുമെങ്കിൽ പരസ്യമായി തന്നെ തലയുയർത്തിപ്പിടിച്ച് തുറന്ന് പറയും.

സ്വയം പര്യാപ്തത നേടുകയാണ്


കാൽ ചുവട്ടിലെ മണ്ണ് ചോർന്നു പോവാതെ സ്വന്തം കാലുകളെ തൂണാക്കി സ്വയം പര്യാപ്തത നേടുകയാണ് ഒരു പെൺകുട്ടിക്ക് ആദ്യം വേണ്ടുന്നത് എന്നതിന് എന്റെ ജീവിതം സാക്ഷിയാണ്. അഡ്രസ്സ് അയച്ച് തരൂ അങ്ങിനെ ഒരു ദിവസം ഉണ്ടെങ്കിൽ ക്ഷണകത്ത് മറക്കാതെ അയച്ചേക്കാം!!'

English summary
Bigg Boss Malayalam Season 4 Fame shalini Nair Gives Reply About Her Second Marriage Rumors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X