കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാർ എക്‌സിറ്റ്‌പോൾ: മഹാസഖ്യത്തിന് മുൻതൂക്കം; ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് സീ വോട്ടർ സർവെ

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ മൂന്നാമത്തെയും അവസാനത്തേയുമായ തിരഞ്ഞെടുപ്പ് ഘട്ടം എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും ഏറെ നിര്‍ണായകമാണ്. സംസ്ഥാനത്തെ 78 സീറ്റുകളിലായി 1200 സ്ഥാനാര്‍ത്ഥികള്‍ ആണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ബീഹാറില്‍ മോദിയുടെ കരുത്തില്‍ ഭരണം നിലനിര്‍ത്താനാകും എന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. അതേസമയം തേജസ്വി യാദവിന്റെ നേതൃത്വത്തിലുളള മഹാസഖ്യം ബീഹാര്‍ ഇക്കുറി മാറ്റത്തിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ്. ബീഹാര്‍ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ വിവരങ്ങള്‍ തത്സമയം അറിയാം.

Live Updates

Newest First Oldest First
9:07 PM, 7 Nov

ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍. മഹാസഖ്യം 139- 161, എന്‍ഡിഎ- 69-91, എല്‍ജെപി- 3-5 എന്നിങ്ങനെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
9:05 PM, 7 Nov

സി-വോട്ടർ എക്സിറ്റ് വോട്ടെടുപ്പ്, ടൈംസ് നൌ, റിപ്പബ്ലിക് ടിവി എക്സിറ്റ് പോളുകൾ എന്നിവ സംപ്രേഷണം ചെയ്യുന്നത് രാഷ്ട്രീയ ജനതാദൾ (ആർ‌ജെ) നേതൃത്വത്തിലുള്ള സഖ്യം ബീഹാറിൽ അധികാരത്തിലെത്തുമെന്നാണ് പ്രവചനം. സി-വോട്ടർ പറയുന്നതനുസരിച്ച് എൻ‌ഡി‌എയ്ക്ക് 116 സീറ്റുകളും മഹാഗത്ബന്ധന് 120 ഉം എൽ‌ജെ‌പിക്ക് ഒരു സീറ്റും മറ്റുള്ള പാർട്ടികൾക്ക് ആറ് സീറ്റുകളും ലഭിക്കും.
8:52 PM, 7 Nov

ടുഡേ്സ് ചാണക്യ എക്സിറ്റ് പോൾ ഫലം
8:46 PM, 7 Nov

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം 115 മുതല്‍ 125 വരെ സീറ്റുകള്‍ നേടുമെന്ന് ടിവി നൈന്‍ ഭാരത് വര്‍ഷ് എക്‌സിറ്റ് പോള്‍. എന്‍ഡിഎ 110 മുതല്‍ 120 സീറ്റുകളിലും എല്‍ജെപി മൂന്ന് മുതല്‍ അഞ്ച് സീറ്റിൽ വിജയിക്കുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം. മറ്റുള്ള പാർട്ടകൾക്ക് 10 മുതല്‍ 15 സീറ്റുകളാണ് ലഭിക്കുകയെന്നും എക്സിറ്റ് പോൾ പ്രവചിട്ടുണ്ട്.
8:44 PM, 7 Nov

ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎ- 110-117, മഹാസഖ്യം- 108-123, എല്‍ജെപി-4-10, മറ്റുളളവര്‍-8-23 എന്നിങ്ങനെയാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്.
8:28 PM, 7 Nov

മഹാസഖ്യം- 169-191 വരെ, എന്‍ഡിഎ 44-56, മറ്റുളളവര്‍- 4-12
8:26 PM, 7 Nov

ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം.മഹാസഖ്യം- 180 സീറ്റുകള്‍, എന്‍ഡിഎ 55 സീറ്റുകള്‍.
8:25 PM, 7 Nov

ആക്സിസ് മൈ ഇന്ത്യ പ്രവചനങ്ങൾ സംപ്രേഷണം ചെയ്യുന്ന ഇന്ത്യാ ടുഡേയുടെ വാർത്താ ചാനൽ പ്രകാരം കുടുതൽ പേരും ബീഹാറിലെ മുഖ്യമന്ത്രിയാണ് തേജശ്വി യാദവിനെയാണ് മുന്നോട്ടുവെക്കുന്നത്. തേജസ്വി യാദവിനെ ബീഹാറിലെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് 44 ശതമാനം ആളുകൾ ചർച്ച ചെയ്തതായി ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ പറയുന്നു. നിതീഷ് കുമാറിനെ 35 ശതമാനം ആളുകൾ തിരഞ്ഞെടുത്തപ്പോൾ ചിരാഗ് പാസ്വാന് വെറും ഏഴ് ശതമാനം പേരുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
8:16 PM, 7 Nov

51 വയസ്സ് മുകളിൽ പ്രായമുള്ളവരിൽ ഭൂരിപക്ഷവും ജെഡിയു- ബിജെപി എന്നീ പാർട്ടികളെയാണ് പിന്തുണയ്ക്കുന്നത്. 15 മുതൽ 25 വയസ്സ് പ്രായമുള്ളവരിൽ 34 ശതമാനവും എൻഡിഎയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തിട്ടുള്ളതെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 47 ശതമാനത്തോളം വോട്ടുകൾ മഹാഗത്ബദ്ധനെയാണ് പിന്തുണയ്ക്കുന്നത്. എട്ട് ശതമാനം വോട്ടർമാരും ബിഹാറിൽ എൽജെപിയെയാണ് പിന്തുണയ്ക്കുന്നതെന്നും മറ്റ് പാർട്ടികൾക്ക് 4 ശതമാനം വോട്ടുകളും യുവാക്കളിൽ നിന്ന് ലഭിക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു.
8:15 PM, 7 Nov

18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് ആർജെഡിയെയും കോൺഗ്രസിനേയും പിന്തുണയ്ക്കുന്നുണ്ട്. 36 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർ ജെഡിയു-ബിജെപി സഖ്യത്തെയാണ് പിന്തുണയ്ക്കുന്നത്. അതേ സമയം ജെഡിയുവിനും ബിജെപിയ്ക്കും ലഭിക്കുന്നതിന് തുല്യമായ വോട്ടുകൾ തന്നെയാണ് ആർജെഡിയ്ക്കും കോൺഗ്രസിനും ലഭിക്കുകയെന്നും ഇന്ത്യാടുഡേ എക്സിറ്റ് പോൾ പ്രവചിക്കുന്നു.
7:50 PM, 7 Nov

ബിഹാറിൽ 37% നിതീഷ് കുമാറിന്റെ ഭരണം മോശമെന്നാണ് സർവേയിൽ വിലയിരുത്തിയിട്ടുള്ളത്. ചാണക്യ നടത്തിയ സർവേയിൽ 37 ശതമാനം ആളുകളും നിലവിലെ പ്രധാനമന്ത്രി നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളെ മോശമെന്നാണ് വിലയിരുത്തുന്നത്. 29 ശതമാനം പേർ ഇതിനെ ‘ശരാശരി’ എന്നും 21 ശതമാനം പേർ ‘നല്ലത്’ എന്നും വിലയിരുത്തിയിട്ടുണ്ട്.
7:47 PM, 7 Nov

ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് മുതൽ ആറ് വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യാ ടുഡേ- ആക്സിസ് എക്സിറ്റ് പോൾ ഫലം. സമാജ് വാദി പാർട്ടി ഒന്നോ രണ്ടോ സീറ്റിൽ വിജയിക്കുമെന്നും സംസ്ഥാനത്ത് ബിജെപിയുടെ ആധിപത്യം തുടരുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി 18 ൽ 18 സീറ്റും നേടുമെന്നും സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ തുടരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു.
7:47 PM, 7 Nov

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം 115 മുതല്‍ 125 വരെ സീറ്റുകള്‍ നേടുമെന്ന് ടിവി നൈന്‍ ഭാരത് വര്‍ഷ് എക്‌സിറ്റ് പോള്‍. എന്‍ഡിഎ 110 മുതല്‍ 120 സീറ്റുകളിലും എല്‍ജെപി മൂന്ന് മുതല്‍ അഞ്ച് സീറ്റിൽ വിജയിക്കുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം. മറ്റുള്ള പാർട്ടകൾക്ക് 10 മുതല്‍ 15 സീറ്റുകളാണ് ലഭിക്കുകയെന്നും എക്സിറ്റ് പോൾ പ്രവചിട്ടുണ്ട്.
7:45 PM, 7 Nov

യുവാക്കളുടെ വോട്ട് ഏറ്റവും കൂടല്‍ മഹാസംഖ്യത്തിനെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ ഫലം.
7:44 PM, 7 Nov

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ആറ് മുതല്‍ ഏഴ് വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 1 സീറ്റ് നേടുമെന്നും സര്‍വ്വേ.
7:24 PM, 7 Nov

ടിവി നൈന്‍ ഭാരത് വര്‍ഷ് എക്‌സിറ്റ് പോള്‍ പുറത്ത്. മഹാസഖ്യം 115 മുതല്‍ 125 വരെ സീറ്റുകള്‍ നേടും. എന്‍ഡിഎ 110 മുതല്‍ 120 സീറ്റുകള്‍. എല്‍ജെപി മൂന്ന് മുതല്‍ അഞ്ച് സീറ്റ് . മറ്റുള്ളവര്‍ 10 മുതല്‍ 15 സീറ്റുകള്‍
7:22 PM, 7 Nov

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വിക്ക് കൂടുതൽ പിന്തുണ. ഇന്ത്യ ടുഡെ ആക്സിസ് പോൾ സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും തേജസ്വിയെ പിന്തുണച്ചു
7:15 PM, 7 Nov

മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപക്ഷം ബിഹാറിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി സർവേ
7:03 PM, 7 Nov

എബിപിയുടെ സർവേ പ്രകാരം എൻഡിഎയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവും. അവർക്ക് 66 മുതൽ 74 സീറ്റ് ലഭിക്കുമെന്ന് ഫലം
6:54 PM, 7 Nov

ബീഹാറില്‍ മൂന്ന് സര്‍വ്വെകളില്‍ മഹാസഖ്യം മുന്നില്‍. സീ വോട്ടര്‍, എബിപി, റിപ്പബ്ലിക്ക് സര്‍വേകളിലാണ് മഹാസഖ്യത്തിന് മുന്‍തൂക്കം
6:49 PM, 7 Nov

റിപ്പബ്ലിക്ക് സര്‍വെ ഫലം പുറത്ത്. 118 മുതല്‍ 138 വരെ സീറ്റ് മഹാസംഖ്യത്തിന് . എന്‍ഡിഎ 97 മുതല്‍ 118 സീറ്റുകള്‍ വരെ
6:39 PM, 7 Nov

എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെ ലഭിക്കാം. മഹാസഖ്യത്തിന് 108 മുതൽ 131 വരെ ലഭിക്കാം. എൽജെപിക്ക് ഒന്ന് എന്നിങ്ങനെയാണ് കണക്ക് .
6:34 PM, 7 Nov

എൻഡിഎ 116, മഹാസഖ്യം-120, മറ്റുളളവർ-6, എല്‍ജെപി -1
6:33 PM, 7 Nov

ബീഹാർ എക്സിറ്റ് പോൾ- ടൈംസ് നൌ സി വോട്ടർ ഫലം പുറത്ത്. എൻഡിഎ 116, മഹാസഖ്യം-120, മറ്റുളളവർ-6, എല്‍ജെപി -1
6:16 PM, 7 Nov

78 മണ്ഡലങ്ങളിലായി ഇന്ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 54.63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ വോട്ടിംഗ് ശതമാനം അല്‍പ്പസമയത്തിനുള്ളില്‍ പുറത്തുവരും.
6:11 PM, 7 Nov

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് 2020 ന്റെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് അവസാനിച്ചു.
6:04 PM, 7 Nov

മൂന്നാം ഘട്ട ബിഹാർ തെരഞ്ഞെടുപ്പിൽ 52.80% പോളിംഗ് രേഖപ്പെടുത്തി. അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരമാണിത്.
6:04 PM, 7 Nov

ബീഹാറില്‍ എന്‍ഡിഎ തുടരുമോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉടന്‍
5:41 PM, 7 Nov

ബീഹാര്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉടന്‍ പുറത്തുവരും
5:02 PM, 7 Nov

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉച്ചകഴിഞ്ഞ് 3 ന് വോട്ടെടുപ്പ് ശതമാനം 45.91 ആയി
READ MORE

bihar
English summary
Bihar Assembly Election 2020 third phase and Exit Polls malayalam Live Updations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X