ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി; ലീഡ് തിരികെ പിടിച്ച് എന്‍ഡിഎ, കേവല ഭൂരിപക്ഷം തൊട്ടു
പാട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറിമറഞ്ഞ് ലീഡ് നില. 243 ല്‍ 243 മണ്ഡലങ്ങളുടേയും ലീഡ് നില പുറത്തു വരുമ്പോള്‍ എന്‍ഡിഎ സഖ്യം മുന്നേറുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. 125 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. മാഹസഖ്യം മുന്നിട്ട് നില്‍ക്കുന്നത് 109 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ആകെ ലീഡ് നിലയില്‍ 16 സീറ്റുകളുടെ മുന്‍തൂക്കം ഭരണകക്ഷിക്കുണ്ട്. തുടക്കം മുതല്‍ ലീഡ് പിടിച്ച മഹാസഖ്യത്തെ പിന്തള്ളിക്കൊണ്ട് വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ലീഡ് നിലയില്‍ മുന്നിലെത്തുകയായിരുന്നു.
ദേശീയ ജനാധിപത്യ സഖ്യത്തില്‍ കൂടുതല്‍ സീറ്റില്‍ മത്സരിച്ച ജെഡിയുവിനെ പിന്തള്ളി ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 63 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിയു 49 സീറ്റിലും വിഐപി നാല് സീറ്റിലും ഹിന്ദുസ്ഥാന്‍ ആവാമി മോർച്ച സീറ്റിലും ലീഡ് ചെയ്യുന്നു. മഹാസഖ്യത്തില്‍ ആർജെഡി 79, കോണ്‍ഗ്രസ് 22, ഇടതുപാർട്ടികള്‍ 13. ഇടതില്‍ 9 ഇടത്ത് സിപിഐ എംഎല്ലും 2 ഇടത്ത് സിപിഎമ്മും ഒരിടത്ത് സിപിഐയുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ജെഡിയുവിന്‍റെ ആശങ്കകള്‍ ശരിവെക്കുന്ന തരത്തില്‍ രാംവിലാസ് പാസ്വാന്‍റെ മുന്നേറ്റം.

9 ഇടത്താണ് എല്‍ജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മായാവതിയുടെ ബിഎസ്പി ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. തൂക്ക് സഭയാണ് നിലവില്‍ വരുന്നതെങ്കില്‍ എല്‍ജെപിയേയും കൂടെ ചേർത്താല്‍ എന്‍ഡിഎയ്ക്ക് അധികാരത്തിലെത്താന്‍ കഴിയും. ഈ രീതിയിലുള്ള തന്ത്രങ്ങളായിരുന്നു ബിജെപി തുടക്കം മുതല്‍ ആവിഷ്കരിച്ചിരുന്നത്.
Recommended Video



Click it and Unblock the Notifications