കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് തന്നെ മുഖ്യമന്ത്രി; മന്ത്രിസഭയ്ക്ക് ഒരുക്കം തുടങ്ങി.. പ്രധാന വകുപ്പുകൾ കൈക്കലാക്കാൻ ബിജെപി

Google Oneindia Malayalam News

പട്ന; ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പിൽ ജെഡിയുവിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നിതീഷ് മുഖ്യമന്ത്രായാകാൻ തയ്യാറാകുമോയെന്ന ചർച്ചകൾ ശക്തമായിരുന്നു. മാത്രമല്ല ഫലം വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ബിഹാറിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തിന് നന്ദി പറഞ്ഞ് നിതീഷ് ട്വീറ്റ് ചെയ്തതോടെ നിലനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. മന്ത്രിസഭ രൂപീകരണത്തെ കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വവുമായി നിതീഷ് വരും ദിവസങ്ങളിൽ ചർച്ച നടത്തും.

 nitish-kumar-a

ജെഡിയുവിനെക്കാൾ 31 ,സീറ്റ് അധികം നേടി ബിജെപി വിജയിച്ചതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് വിട്ട് നൽകാൻ ബിജെപി തയ്യാറാകുമോയെന്നുള്ള ചർച്ചകൾ ശക്തമായി. എന്നാൽ നിതീഷ് തന്നെയാകും മുഖ്യമന്ത്രിയെന്നായിരുന്നു തുടക്കം മുതൽ ബിജെപി നേതാക്കൾ ആവർത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാർ വിജയം സംബന്ധിച്ച പ്രതികരണത്തിൽ ഇക്കാര്യം വ്യക്തമാക്കി.

അപ്പോഴും നിതീഷ് മൗനം തുടരുകയായിരുന്നു. ഇതോടെ വിലപേശലിനുള്ള സാധ്യത കുറഞ്ഞതോടെ നിതീഷ് കുമാർ മഹാസഖ്യത്തിലേക്ക് ചേക്കേറുമോയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി. ഇതിനിടെ നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കൊണ്ട് കോൺഗ്രസും രംഗത്തെത്തിയതോടെ ബിഹാറിൽ വീണ്ടും കാര്യങ്ങൾ സസ്പെൻസിലേക്ക് കടക്കുകയാണെന്ന് വിലയിരുത്തപ്പെട്ടു. എന്നാൽ നിലവിൽ അത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായിരിക്കുകയാണ്.വരും ദിവസങ്ങളിൽ മന്ത്രിസഭ ചർച്ചകൾ പുരോഗമിക്കും.

അതേസമയം വർധിച്ച അംഗബലം പരിഗണിക്കുമ്പോൾ ബിജെപി മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ആവശ്യപ്പെടാനുള്ള സാധ്യത ഉണ്ട്. ആഭ്യന്തരം ഉൾപ്പെടെയുള്ള പദവികളും നിലവിൽ ജെഡി-യുവിന്റെ പക്കലുള്ള സ്പീക്കർ സ്ഥാനത്തിനും ബിജെപി അവകാശം ഉന്നയിച്ചേക്കും.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

കഴിഞ്ഞ മന്ത്രിസഭയിൽ ജെഡിയുവിന് 15, ബിജെപിക്ക് 13 എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം. പരമാവധി 36 മന്ത്രിമാർ വരെ ഉൾക്കൊള്ളാനാകും. അതേസമയം ബിജെപിയുടെ ആവശ്യങ്ങൾ നിതീഷ് കുമാർ അംഗീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതോടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ വരും ദിവസം സഖ്യത്തിൽ കല്ലുകടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Bihar assembly election results; NItish Kumar will be the next CM says BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X