കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍: ഒന്നാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച

  • By Siniya
Google Oneindia Malayalam News

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തിങ്കളാഴ്ച ആരംഭിക്കും. സംസ്ഥാനത്തെ 243 സീറ്റുകളില്‍ 49 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 586 സ്ഥാനാര്‍ഥികളാണുള്ളത്. 1.35 കോടി വോട്ടര്‍മാരുള്ള ഇവിടെ കടുത്ത മത്സരമായിരിക്കും. അഞ്ചുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഇത് 12, 16,28, അടുത്തമാസം ഒന്ന്, അഞ്ച് തിയ്യതികളിലായിരിക്കും പൂര്‍ത്തിയാവുക.

സമസ്തിപൂര്‍, ബഗുസരായ്, കഖാരിയ, കല്യാൺ പുര്‍, ഭാഗല്‍പൂര്‍, ബങ്ക, മുംഗേര്‍, ലഖിസരായ്, ഷേഖ് പുര, നവാഡ, ജമൂയി, ഉജിയാപുര്‍, മോര്‍വ, റോസേറ, ഹസാന്‍പുര്‍, ബച്ചവാര, ബിഭൂട്ടിപുര്‍ എന്നിവിടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

bihar

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ജനത ദള്‍ (യുനൈറ്റഡ്) പാര്‍ട്ടിയും ബി ജെ പി നയിക്കുന്ന എന്‍ഡിഎയും തമ്മിലാണ് മത്സരം. ബി ജെ പിക്ക് ഒപ്പം രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി (ലോക് ജന്‍ശക്തി പാര്‍ട്ടി) ജിതിന്‍ മാഞ്ചി രൂപീകരിച്ച ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ഉപേന്ദ്ര് കുശ്വാഹയുടെ ആര്‍ എല്‍ എസ് പി(രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി) എന്നീ പാര്‍ട്ടികളുണ്ട്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതദള്‍, കോണ്‍ഗ്രസ്സ് എന്നിവര്‍ ചേര്‍ന്ന വിശാല സഖ്യമാണ് ജെഡിയുവിനൊപ്പമുള്ളത്. സി പി ഐ, സി പി എം, സി പി ഐ-എം എല്‍, ആര്‍ എസ് പി, എസ് യു സി ഐ, ഫോര്‍ബേര്‍ഡ് ബ്ലോക് എന്നിവരടങ്ങുന്ന പാര്‍ട്ടിയും മിക്ക സീറ്റിലും മത്സരിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളും വാശിയോടെ രംഗത്തുണ്ട്. സോഷ്യലിസ്റ്റ് സെക്കുലര്‍ മോര്‍ച്ച എന്ന പേരില്‍ സമാജ് വാദി നേതാവ് മുലായം സിങ്ങിന്റെ മുന്നാം മുന്നണിയും ബി എസ് പി, മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലിമിന്‍, ഝാര്‍ഗണ്ഡ് മുക്തിമോര്‍ച്ച എന്നിവരും മത്സര രംഗത്തുണ്ട്.

ബഹാര്‍പുരില്‍ നിലവിലുള്ള എം എല്‍ എ സ്ഥാനം നിലനിര്‍ത്താന്‍ അജിത് ശര്‍മ മത്സരിക്കുന്നുണ്ട്. ബി ജെ പി മുതിര്‍ന്ന നേതാവ് അശ്വനി ചൗബേയുടെ മകന്‍ അരിജിത് ശ്വാശവാട്ട ആണ് എതിരാളി. താരാര്‍പുരില്‍ ഹിന്ദുസ്ഥാനി അവാം സ്ഥാര്‍ഥി സംസഥാന പ്രസിഡൻറ് ശകുനി ചൗധരിയാണ്.

കല്യാണ്‍പുരില്‍ 2,47,123 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ജെ ഡി(യു)നായിരുന്നു 2013 തെരഞ്ഞെടുപ്പില്‍ മേല്‍കൊയ്മ. നിലവിലുള്ള എം എല്‍ എ മഞ്ജു കുമാരിയാണ് 59,325 വോട്ടിന് വിജയിച്ചത്. അതേപോലെ ഉജീയാ പുരില്‍ 2,47,123 വോട്ടര്‍മാരാണുള്ളത്.അതില്‍ ആര്‍ ജെ ഡിയുവിന്റെ ദുര്‍ഗ്ഗ പ്രസാദ് സിംങ്ങാണ് വിജയിച്ചത്. ബിഹ്പുരില്‍ 2,29,901 വോട്ടരാമാരുണ്ട്. ബി ജെ പിയുടെ കുമാര്‍ ശൈലേന്ദ്ര 48,027 വോട്ടിനാണ് വിജയിച്ചത്.

ആദ്യഘട്ട പ്രചാരണം ശനിയാഴ്ച വൈകിട്ടോടെ അവസാനിച്ചു. എന്‍ ഡി യുടെ ഒരുക്കങ്ങള്‍ക്ക് ബി ജെ പി അദ്ധ്യക്ഷൻ അമിത് ഷായാണ് നേത്യത്വം നല്‍കിയിത്. പ്രചാരണ രംഗത്ത് നരേന്ദ്ര മോദിയും സജീവമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തുല്യമായ മോദി തരംഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. നിതീഷ് കുമാറിന്റെ നേട്ടങ്ങളും ഇവിടെ ചര്‍ച്ചയായിട്ടുണ്ട്. വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ്സും ഒട്ടും പിറകിലല്ല.

English summary
The first phase of the Bihar assembly elections will begin on Monday. The fate of 586 candidates will be decided in 49 assembly constituencies by a total of 1.35 crore voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X