കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് ജയം; ബിജെപിയെ പിന്നിലാക്കി 36000 വോട്ടിന്റെ ലീഡ്

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ബച്ചോഹാന്‍ നിയമസഭാ മണ്ഡലത്തില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് ജയം. ആര്‍ജെഡിക്ക് വേണ്ടി മല്‍സരിച്ച അമര്‍ കുമാര്‍ പാസ്വാന്‍ 36000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിജെപിയുടെ ബേബി കുമാരി രണ്ടാംസ്ഥാനത്തും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ ഗീത കുമാരി മൂന്നാം സ്ഥാനത്തുമെത്തി. മുസഫര്‍ നഗര്‍ ജില്ലയിലെ ബോച്ചാഹാന്‍ മണ്ഡലത്തിലെ എംഎല്‍എ മുസാഫിര്‍ പാസ്വാന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ടിക്കറ്റിലാണ് മുസാഫിര്‍ പാസ്വാന്‍ ജയിച്ചിരുന്നത്. ഈ പാര്‍ട്ടിക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

t

ബിഹാറില്‍ എന്‍ഡിഎ ആണ് ഭരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപി-ജെഡിയു സര്‍ക്കാരിനെ ബാധിക്കില്ല. എന്‍ഡിഎ കക്ഷികളുടെ സിറ്റിങ് സീറ്റല്ല ഉപതിരഞ്ഞെടുപ്പ് നടന്നത്. എങ്കിലും തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി ജയിച്ചത് ഭരണപക്ഷത്തിന് തിരിച്ചടിയാണ്. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തന്നെ ജയിച്ചാല്‍ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ക്ഷതമേല്‍ക്കില്ലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍ജെഡി നടത്തിയ ചില തന്ത്രപരമായ നീക്കമാണ് പ്രതിപക്ഷ ക്യാമ്പിലേക്ക് വിജയം കൊണ്ടുവന്നത്.

ഇലോണ്‍ മസ്‌കിന് മുന്നില്‍ ഉടക്കിട്ട് സൗദി രാജകുമാരന്‍; ട്വിറ്ററില്‍ കളിമാറി... ആരാണ് ബിന്‍ തലാല്‍ഇലോണ്‍ മസ്‌കിന് മുന്നില്‍ ഉടക്കിട്ട് സൗദി രാജകുമാരന്‍; ട്വിറ്ററില്‍ കളിമാറി... ആരാണ് ബിന്‍ തലാല്‍

അന്തരിച്ച എംഎല്‍എയുടെ മകനെ ആര്‍ജെഡി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ആദ്യം വിഐപിയുടെ സ്ഥാനാര്‍ഥിയായി അമര്‍ പാസ്വാന്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനിടെയാണ് ആര്‍ജെഡി ചര്‍ച്ച നടത്തിയതും അമര്‍ പാസ്വാനെ സ്ഥാനാര്‍ഥിയാക്കിയതും. തുടര്‍ന്ന് വിഐപി സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി റാമയ് റാമിന്റെ മകള്‍ ഗീത കുമാരി മല്‍സരിക്കുകയായിരുന്നു. കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു എന്നതാണ് മറ്റൊരു കാര്യം. തരുണ്‍ ചൗധരി ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എന്നാല്‍ കാര്യമായ പ്രകടനം നടത്താന്‍ ചൗധരിക്ക് സാധിച്ചില്ല.

ബിഹാറിനൊപ്പം മഹാരാഷ്ട്ര, ചത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടന്നത്. എന്നാല്‍ ബംഗാളില്‍ അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നു. ഇവിടെ നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ചത്. ഇദ്ദേഹം വിജയിച്ചു. വോട്ടര്‍മാര്‍ക്ക് മമത ബാനര്‍ജി നന്ദി പറഞ്ഞു. ചത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. ബംഗാളില്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിന്‍ഹയും നിയമസഭാ മണ്ഡലത്തില്‍ ബാബുല്‍ സുപ്രിയോയുമാണ് ജയിച്ചത്. ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിച്ചില്ല എന്നതാണ് മറ്റൊരു കാര്യം.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Bihar BypolL Result: Lalu Prasad Yadav RJD won Bochahan Assembly Seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X