Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഷമ സ്വരാജിന്റെ പ്രയത്‌നം സഫലമാകുമോ?; ഗീതയുടെ മാതാപിതാക്കള്‍ തങ്ങളെന്ന് ദമ്പതികള്‍

പാക്കിസ്ഥാനില്‍ നിന്നെത്തിയ ഗീതയുടെ മാതാപിതാക്കള്‍ തങ്ങളെന്ന് ദമ്പതികള്‍

ദില്ലി: വര്‍ഷങ്ങള്‍ക്കുമുന്‍പ് അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ എത്തുകയും അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത ഗീതയെന്ന യുവതിയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ രംഗത്തെത്തി. ഏറെ നാള്‍ പരിശ്രമിച്ചിട്ടും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞദിവസം ഗീതയ്ക്കുവേണ്ടി ടിവിയിലെത്തി അഭ്യര്‍ഥന നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിഹാറിലെ നളന്ദ ജില്ലയില്‍ നിന്നും രണ്ടുപേര്‍ ഗീതയുടെ മാതാപിതാക്കളെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. രാംസ്വരൂപ് ചൗധരിയും ഭാര്യ ചിന്താ ദേവിയും പറയുന്നത് ഗീത തങ്ങളുടെ മകളാണെന്നാണ്. ഹരിയാണയില്‍വെച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് തങ്ങളുടെ മകളെ നഷ്ടപ്പെട്ടതായി ചൗധരി പറയുന്നു.

sushamaswaraj

തങ്ങള്‍ക്ക് ഗീതയെ കാണാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നളന്ദ ജില്ലാ കളക്ടറെ കാണുന്നുണ്ട്. ഭാര്യ ഗീതയെ കാണുന്നതോടെ അവര്‍ക്ക് പരസ്പരം തിരിച്ചറിയാന്‍ കഴിയുമെന്നും ശരീരത്തിലെ അടയാളം ഓര്‍മയുണ്ടെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസമായി സുഷമാ സ്വരാജിന്റെ അഭ്യര്‍ഥന ടിവിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഇവരുടെ ബന്ധുക്കളാണ് ഗീതയെക്കുറിച്ച് പറഞ്ഞത്. മൂകയും ബധിരയുമായ ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും സുഷമാ സ്വരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൗധരിയെയും ഭാര്യയെും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സാധ്യത. നേരത്തെയും ഇത്തരത്തില്‍ അവകാശവാദവുമായി ചിലര്‍ എത്തിയിരുന്നെങ്കിലും ഡിഎന്‍എ പരിശോധനയില്‍ വിജയിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+