മഹാസഖ്യത്തില്‍ ഞങ്ങളേയും കൂട്ടണം; ലാലുവിനോട് ഒവൈസിയുടെ പാര്‍ട്ടി
പാട്‌ന: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനൊപ്പം മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നതിനും ഐക്യമുന്നണി സൃഷ്ടിക്കുന്നതിനുമായി ബിഹാറിലെ എഐഎംഐഎം മഹാസഖ്യത്തില്‍ (മഹാഗത്ബന്ധന്‍) ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള പാര്‍ട്ടിയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബീഹാറിലെ എഐഎംഐഎം മേധാവിയും എംഎല്‍എയുമായ അക്തറുല്‍ ഇമാന്‍ ആര്‍ജെഡി മേധാവി ലാലു യാദവിന് കത്തെഴുതിയതായാണ് വിവരം. തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് മതേതര വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാനും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മഹാസഖ്യത്തിന് കൂടുതല്‍ മികച്ച അവസരം ലഭിക്കുമെന്നും ഇമാന്‍ പറഞ്ഞു.

അതേസമയം മഹാസഖ്യത്തില്‍ എഐഎംഐഎമ്മിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനം വൈകുന്നത് ആര്‍ജെഡിക്ക് നഷ്ടമായ അവസരമായി കണക്കാക്കുമെന്നും ഇമാന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി, കോണ്‍ഗ്രസ്, മഹാസഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ എന്നിവരുമായി ചേരുന്നതിനായി തങ്ങള്‍ സംസാരിച്ചിട്ടുണ്ട് എന്നും ഉടന്‍ ഒരു തീരുമാനം എടുക്കാന്‍ തങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
'അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ അവരോടൊപ്പം ഉണ്ടായിരിക്കണമെന്ന് അവര്‍ പറയരുത്,' ഇമാന്‍ വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുകള്‍ക്കായി സീമാഞ്ചല്‍ കടുത്ത മത്സരമായിരിക്കും. കിഷന്‍ഗഞ്ചില്‍ 67 ശതമാനം, കതിഹാറില്‍ 38 ശതമാനം, അരാരിയയില്‍ 32 ശതമാനം, പൂര്‍ണിയയില്‍ 30 ശതമാനം എന്നിങ്ങനെയാണ് മുസ്ലീം വോട്ടര്‍മാര്‍ ഉള്ളത്.
പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന വഖഫ് ബച്ചാവോ-സംവിധാന്‍ ബച്ചാവോ റാലിയില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പങ്കെടുത്തിരുന്നു. അവിടെ വെച്ച് അദ്ദേഹം മഹാസഖ്യ അധികാരത്തിലെത്തിയാല്‍ വഖഫ് നിയമം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന്് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗിരിരാജ് സിംഗ്, വിജയ് സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കള്‍ വഖഫ് വിഷയത്തില്‍ തേജസ്വി യാദവിനെ വിമര്‍ശിച്ചു.
ആര്‍ജെഡിയുടേയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എന്നും അവര്‍ ആരോപിച്ചു. അതിനിടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) ദേശീയ പ്രസിഡന്റും ബീഹാര്‍ ചെറുകിട ജലവിഭവ മന്ത്രിയുമായ സന്തോഷ് സുമന്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം സീമാഞ്ചലില്‍ ന്യൂനപക്ഷ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നതായി കുറ്റപ്പെടുത്തി. വഖഫ് ഭേദഗതി നിയമത്തിനെതിരെ പട്‌നയില്‍ തേജസ്വി യാദവ് നടത്തിയ പ്രസംഗത്തിന്റെ ലക്ഷ്യം വഖഫ് സ്വത്തുക്കളുടെ സംരക്ഷണമല്ല.
മറിച്ച് പ്രീണന രാഷ്ട്രീയമായിരുന്നു എന്നും വര്‍ഗീയതയിലൂടെ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ഏതറ്റം വരേയും പോകും എന്നും സുമന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ, ഭൂരിപക്ഷ സമുദായത്തെ ഭയപ്പെടുത്തി ഈ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications