Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ ജനകീയന്‍ നരേന്ദ്ര മോദി തന്നെ... നിതീഷിന്റെ തിളക്കം മങ്ങി, വോട്ട് കുറഞ്ഞാലും ജയം

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിഹാറില്‍ ജനകീയന്‍ എന്ന് അഭിപ്രായ സര്‍വ്വെ. മുഖ്യമന്ത്രി നിതീഷ് കുമാറിനെക്കാള്‍ ജനപ്രീതി നരേന്ദ്ര മോദിക്കാണെന്ന് ലോക്‌നിധി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നു. നിതീഷ് സര്‍ക്കാരിനേക്കാള്‍ മോദി സര്‍ക്കാരിന് 9 ശതമാനം പേരുടെ പിന്തുണ അധികമുണ്ട്. 52 ശതമാനം പേര്‍ നിതീഷിന്റെ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ മോദിയുടെ ഭരണത്തില്‍ തൃപ്തരായി 61 ശതമാനം പേരുണ്ട് എന്ന് സര്‍വ്വെയില്‍ വ്യക്തമാകുന്നു.

n

കൊറോണ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചു, കുടിയേറ്റ തൊഴിലാളികളെ പരിഗണിച്ചില്ല, സാമ്പത്തിക രംഗം തകര്‍ന്നു തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങളൊന്നും ബിഹാറിലെ ജനത മുഖവിലക്കെടുത്തില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മോദിയുടെ പ്രീതി ഇടിയുകയാണ് ചെയ്തത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിഹാറില്‍ മോദിയുടെ ജനപ്രീതി 72 ശതമാനമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇത് 76 ശതമാനമായി വര്‍ധിച്ചു. ഇപ്പോള്‍ 61 ശതമാനമായി കുറയുകയാണ് ചെയ്തത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ തൃപ്തരാണോ എന്നായിരുന്നു സര്‍വ്വെയില്‍ വോട്ടര്‍മാരോട് ചോദിച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി മുഖ്യമന്ത്രി പദവിയില്‍ തുടരുന്ന നിതീഷ് കുമാറിന്റെ ജനപ്രീതി ഇടിഞ്ഞു എന്നാണ് അഭിപ്രായ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. അതേസമയം, എന്‍ഡിഎ തന്നെ അധികാരം നിലനിര്‍ത്തുമെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിളക്കത്തിലാകുമെന്നും ലോക്‌നിധി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ആറ് ശതമാനം വോട്ട് എന്‍ഡിഎക്ക് അധികമായി ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. 38 ശതമാനം വോട്ട് നേടിയാകും എന്‍ഡിഎ അധികാരത്തിലെത്തുക. മഹാസഖ്യത്തിന് 32 ശതമാനം വോട്ടുകളും ലഭിക്കും.

എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ നിതീഷ് കുമാറിന്റെ ജനകീയത ഇടിഞ്ഞുവെന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിക്കും കുടുംബത്തിനും പിന്തുണ വര്‍ധിച്ചു എന്നാണ് സര്‍വ്വെ ഫലം. കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് കുമാര്‍ ആണ് ബിഹാര്‍ മുഖ്യമന്ത്രി. ഇപ്പോള്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നു എന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+