കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ചെരിപ്പേറ്; കാര്യമാക്കാതെ തേജസ്വി യാദവ്

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരെ തിരഞ്ഞെടുപ്പ് റാലിക്കിടെ ചെരിപ്പേറ്. ഔറംഗാബാദ് ജില്ലയില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയുടെ പൊതുപരിപാടില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. രണ്ടു ചെരിപ്പുകളാണ് തേജസ്വിക്കെതിരെ എറിഞ്ഞത്. ഒന്ന് കൊണ്ടില്ല. മറ്റൊന്ന് തേജസ്വിയുടെ മടിയില്‍ വീണു. ഇതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുതുംബ നിയമസഭാ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു തേജസ്വി. ഇദ്ദേഹം സ്റ്റേജിലേക്ക് കയറിയ ഉടനെ അണികള്‍ മുദ്രാവാക്യം വിളി തുടങ്ങി. കസേരയില്‍ ഇരുന്നതിന് പിന്നാലെയാണ് ചെരിപ്പേറുണ്ടായത്.

X

ആരാണ് ചെരിപ്പെറിഞ്ഞത് എന്ന് വ്യക്തമല്ല. എന്തിനാണ് എറിഞ്ഞത് എന്നും അറിയില്ല. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണോ ഏറ് എന്നതും അറിയില്ലെന്നാണ് ആര്‍ജെഡി നേതാക്കള്‍ പറയുന്നത്. പിന്നീട് പ്രസംഗിക്കാന്‍ എഴുന്നേറ്റ തേജസ്വി യാദവ് ഈ സംഭവത്തെ കുറിച്ച് പരാമര്‍ശിച്ചതേയില്ല. നേരത്തെ ആര്‍ജെഡി-ജെഡിയു സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയില്‍ തേജസ്വി യാദവ് മന്ത്രിയായിരുന്നു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് നിലവില്‍ തേജസ്വി. പിതാവ് ലാലു പ്രസാദ് യാദവ് ജയിലിലാതോടെ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തേജസ്വിയാണ്.

യെഡിയൂരപ്പയുടെ കൗണ്‍ഡൗണ്‍ തുടങ്ങി; മോദി പ്രഖ്യാപിക്കും, ഉടന്‍ തെറിക്കുമെന്ന് ബിജെപി എംഎല്‍എയെഡിയൂരപ്പയുടെ കൗണ്‍ഡൗണ്‍ തുടങ്ങി; മോദി പ്രഖ്യാപിക്കും, ഉടന്‍ തെറിക്കുമെന്ന് ബിജെപി എംഎല്‍എ

30കാരനായ തേജസ്വി യാദവും നാല് തവണ മുഖ്യമന്ത്രിയായ നിതീഷ് കുമാറും തമ്മിലാണ് ഇത്തവണ പോരാട്ടം. ഇത്രയും കാലം അധികാരത്തിലിരുന്നിട്ടും ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കാന്‍ നിതീഷിന് സാധിച്ചില്ലെന്ന് തേജസ്വി കുറ്റപ്പെടുത്തി. സംസ്ഥാനം വളരെ പിന്നാക്കം നില്‍ക്കാന്‍ കാരണം നിതീഷ് ആണെന്നും അദ്ദേഹം ആരോപിച്ചു. 15 വര്‍ഷമായി നിതീഷ് കുമാറാണ് ബിഹാറിന്റെ മുഖ്യമന്ത്രി. ദാരിദ്ര്യം ഇല്ലാതാക്കാന്‍ നിതീഷിന് സാധിച്ചിട്ടില്ല. തൊഴിലില്ലായ്മയും വര്‍ധിച്ചു. ജനങ്ങള്‍ ക്ഷുഭിതരാണ് എന്നും തേജസ്വി യാദവ് പറഞ്ഞു.

ബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോ

നിതീഷ് മുഖ്യമന്ത്രിയാകുന്നത് എന്തുവില കൊടുത്തും തടയുമെന്ന് തേജസ്വി പറയുന്നു. എല്‍ജെപിയുമായി ഈ വിഷയത്തില്‍ കൈകോര്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്‍ജെപിക്കെതിരായ നീക്കങ്ങള്‍ ആര്‍ജെഡി മയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് സഖ്യസാധ്യത സംബന്ധിച്ച് സൂചിപ്പിച്ചത്. മാത്രമല്ല, നിതീഷ് കുമാര്‍ എല്‍ജെപി സ്ഥാപകന്‍ രാം വിലാസ് പാസ്വാനെ അപമാനിച്ചു എന്നും തേജസ്വി യാദവ് പറഞ്ഞു. ആര്‍ജെഡി 144 സീറ്റിലാണ് മല്‍സരിക്കുന്നത്.

English summary
Bihar Elections 2020: Slipper Thrown At RJD's Tejashwi Yadav At election Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X