ബിഹാര്‍ അന്തിമ വോട്ടര്‍ പട്ടിക റെഡി; 47 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍
പട്ന: പ്രത്യേക പുനപ്പരിശോധനയ്ക്ക് ശേഷം ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചു. വോട്ടര്‍മാര്‍ക്ക് കമ്മീഷന്റെ വെബ്സൈറ്റില്‍ പട്ടിക പരിശോധിക്കാം. ആദ്യ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ അന്തിമ പട്ടികയില്‍ നിന്ന് 47 ലക്ഷം വോട്ടര്‍മാര്‍ പുറത്തായി. ഈ പട്ടിക അടിസ്ഥാനമാക്കിയാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
ബിഹാറില്‍ 7.89 കോടി വോട്ടര്‍മാരുണ്ട് എന്നാണ് ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നത്. പിന്നീട് നടന്ന പരിശോധനയില്‍ 65 ലക്ഷം പേരെ ഒഴിവാക്കി ആഗസ്റ്റ് ഒന്നിന് 7.24 കോടി വോട്ടര്‍മാരുടെ പട്ടിക പുറത്തിറക്കി. ഇപ്പോള്‍ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ 21.53 ലക്ഷം വോട്ടര്‍മാരെ ചേര്‍ക്കുകയും 3.66 വോട്ടര്‍മാരെ നീക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 7.42 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്.

പട്നയില്‍ കരടു പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ അന്തിമ പട്ടികയില്‍ കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്ന ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 48,15,294 ആണ്. ആഗസ്റ്റില്‍ പുറത്തിറക്കിയ കരടു പട്ടികയില്‍ 46,51,694 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പരാതികള്‍ പരിഹരിക്കാന്‍ ഒരു മാസം നീണ്ട പ്രവര്‍ത്തനം നടത്തിയ ശേഷമാണ് അന്തിമ പട്ടിക ഇന്ന് പുറത്തിറക്കിയത്. 1,63,600 വോട്ടര്‍മാരെ പട്നയില്‍ മത്രം അധികമായി ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. അടുത്ത ദിവസം അവര്‍ ബിഹാര്‍ സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ സന്ദര്‍ശനം. സാഹചര്യം വിലയിരുത്തിയ ശേഷം തിയ്യതി പ്രഖ്യാപിക്കും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
65 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കിയ കമ്മീഷന്റെ നടപടി നേരത്തെ വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തി. ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയും വോട്ട് ചേര്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ആദ്യം എതിര്‍ത്ത കമ്മീഷന് പിന്നീട് വഴങ്ങി. കൂടുതല്‍ പേരെ ജനാധിപത്യ അവകാശത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കേണ്ടത് എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.
പാവപ്പെട്ടവരെയും ന്യൂനപക്ഷ വിഭാഗങ്ങളെയുമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കൂടുതലായി നീക്കിയത് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിരവധി ജില്ലകളിലെ കണക്കുകള്‍ ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി ഇക്കാര്യം സമര്‍ഥിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും ഒരുപോലെ തലവേദനയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ബിഹാറില്‍ രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും നടത്തിയ വോട്ട് അധികാര്‍ യാത്ര ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ക്രമവിരുദ്ധമായ നടപടികള്‍ കണ്ടെത്തിയാല്‍ വോട്ടര്‍ പട്ടിക റദ്ദാക്കുമെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് സൂര്യകാന്തും ജോയ്മല്യ ബഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനാണ് കോടതി അടുത്ത വാദം കേള്‍ക്കുന്നത്. എന്നാല്‍ അതിന് മുമ്പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. കോടതി തീരുമാനം വരുന്ന വേളയില്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications