കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ ആദ്യ ഫല സൂചനകള്‍ പുറത്ത്; എന്‍ഡിഎയെ പിന്തള്ളി മഹാസഖ്യം മുന്നില്‍

Google Oneindia Malayalam News

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വന്നു തുടങ്ങി. കൃത്യം എട്ട് മണിയോടെ തന്നെ 50 ലേറെ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 26 മണ്ഡലങ്ങളിലെ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ തന്നെ ശക്തമായ മത്സരം നടക്കുന്നതിന്‍റെ സൂചനകളാണ് പുറത്തു വരുന്നത്. ഇതില്‍ ബിജെപി-ജെഡിയു നേതൃത്വം നല്‍കുന്ന എന്‍ഡിഎഎയ്ക്കും 12 സീറ്റ് ലിഭിച്ചപ്പോള്‍ മഹാസഖ്യത്തിന് 14 സീറ്റുകളിലേക്കാണ് മുന്‍തൂക്കം നേടാന്‍ കഴിഞ്ഞത്.

 മഹാസഖ്യത്തില്‍

മഹാസഖ്യത്തില്‍

ആദ്യ അഞ്ച് മണ്ഡലങ്ങളുടെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ജെഡിയു സഖ്യത്തിനായിരുന്നു മുന്നേറ്റം. എന്നാല്‍ പിന്നീട് പതിയെ പതിയെ മഹാസഖ്യം മുന്‍തൂക്കം നേടുന്നതാണ് കാണാന്‍ കഴിഞ്ഞത്. മഹാസഖ്യത്തില്‍ ആര്‍ജെഡി തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. മഹാസഖ്യത്തില്‍ 50 ല്‍ 34 സീറ്റിലാണ് ആർജെഡി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 10 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 6 ഇടത്തും മുന്നിട്ട് നില്‍ക്കുന്നു.

ഭരണപക്ഷത്ത്

ഭരണപക്ഷത്ത്

ഭരണപക്ഷത്ത് ജെഡിയുവിന്‍റെ ആശങ്കകള്‍ ശരിവെക്കുന്ന തരത്തില്‍ ബിജെപിയാണ് വലിയ തോതില്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യ സൂചനകള്‍ പുറത്തു വന്നപ്പോള്‍ 18 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, ജെഡിയുവിന് 10 സീറ്റിലാണ് മുന്നേറ്റം. ജെഡിയുവിനെ മറികടന്ന് ബിജെപി വലിയ കക്ഷിയാവുമോയെന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു.

കോണ്‍ഗ്രസ് 70 സീറ്റില്‍

കോണ്‍ഗ്രസ് 70 സീറ്റില്‍

ആർജെഡി, കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍ എന്നിവരാണ് മഹാസഖ്യത്തില്‍ മത്സരിക്കുന്നത്. ഇതില്‍ 144 സീറ്റില്‍ ആർജെഡിയും കോണ്‍ഗ്രസ് 70 സീറ്റിലുമാണ് മത്സരിക്കുന്നത്. ഇടതുപാർട്ടികള്‍ 29 ഇടത്തും മത്സരിക്കുന്നു. (സിപിഐ-എംഎല്‍ 19, സിപിഐ 6, സിപിഎം 2) എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലും മത്സരിക്കുന്നു. ശേഷിക്കുന്നു സീറ്റുകളില്‍ വിഐപിയും ജിതന്‍ റാം മാഞ്ചിയുമായി മത്സരിക്കുന്നത്.

നിലവില്‍

നിലവില്‍

അതേസമയം, ചിരാഗ് പാസ്വാന്‍റെ എല്‍ജെപിയോ മറ്റ് കക്ഷികളോ ഒരിടത്തും മുന്നിട്ട് നില്‍ക്കുന്നില്ല. ജെഡിയു മത്സരിക്കുന്ന സീറ്റുകളിലെല്ലാം എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. 243 അംഗ ബിഹാർ നിയമസഭയില്‍ നിലവില്‍ 126 അംഗങ്ങളാണ് സർക്കാർ പക്ഷത്ത് ഉള്ളത്. ഇതില്‍ ജെഡിയു 67, ബിജെപി 53, എച്ച് എഎം 1, സ്വതന്ത്രർ 4 എന്നിവരും സർക്കാർ പക്ഷത്തുണ്ട്. മറുപക്ഷത്ത് ആർജെഡിക്ക് 73ഉം കോണ്‍ഗ്രസിന് 23 ഉം ഇടത് പാർട്ടികള്‍ക്ക് 3 ഉം അംഗങ്ങള്‍ ഉണ്ട്.

Recommended Video

cmsvideo
ബിജെപി സഖ്യം കൂട്ട അടിയിലേക്ക്..വമ്പൻ ട്വിസ്റ്റ് വരുന്നു

English summary
Bihar first results out; The grand alliance has overtaken the NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X