Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ പുതിയ നിബന്ധനയുമായി കോണ്‍ഗ്രസ്; എല്ലാ കക്ഷികളും തയ്യാറാകണം, സീറ്റ് വിഭജനം ഓക്കെ

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന് പുറത്താണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പല സംസ്ഥാനങ്ങളിലും സഖ്യം യാഥാര്‍ഥ്യമായി. സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് കടന്നു. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍.

ബിഹാറിലെ പ്രതിപക്ഷത്തിന്റെ അവസ്ഥ മറ്റൊന്നാണ്. ആര്‍ജെഡിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. ബിഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി ആര്‍ജെഡിയാണ്. കോണ്‍ഗ്രസും ആര്‍ജെഡിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പുതിയ നിബന്ധന വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങള്‍...

 എല്ലാ സംസ്ഥാനങ്ങളിലും

എല്ലാ സംസ്ഥാനങ്ങളിലും

എല്ലാ സംസ്ഥാനങ്ങളിലും സീറ്റ് വിഭജനം തന്നെയാണ് പ്രതിപക്ഷ നിരയിലെ പ്രധാന പ്രശ്‌നം. ബിഹാറിലും അതുതന്നെ വിഷയം. കര്‍ണാടകത്തില്‍ ജെഡിഎസ് കൂടുതല്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന് തലവേദന ആയിരിക്കുകയാണ്. ഈ സാഹചര്യമാണ് ബിഹാറില്‍ കോണ്‍ഗ്രസ് നിലപാട് കര്‍കശമാക്കാന്‍ കാരണം.

വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം

വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം

എല്ലാ സഖ്യകക്ഷികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന നിബന്ധനയാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. സീറ്റ് വിഭജന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ പറഞ്ഞു.

 മണ്ടത്തരം കാണിക്കില്ല

മണ്ടത്തരം കാണിക്കില്ല

ഉത്തര്‍ പ്രദേശില്‍ ബിഎസ്പിയും എസ്പിയും ചെയ്തത് മണ്ടത്തരമാണെന്ന് മദന്‍ മോഹന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ അവഗണിച്ച് സഖ്യമുണ്ടാക്കിയാല്‍ എത്രത്തോളം വിജയം കാണും. അക്കാര്യം അവര്‍ നേരത്തെ പരിഗണിക്കേണ്ടിയിരുന്നു. ബിഹാറില്‍ ആര്‍ജെഡി ആ മണ്ടത്തരം കാണിക്കില്ലെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

 അനന്തരഫലം അനുഭവിക്കും

അനന്തരഫലം അനുഭവിക്കും

ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ ഒഴിവാക്കിയതിന്റെ അനന്തരഫലം അനുഭവിക്കുമെന്നാണ് മദന്‍ മോഹന്‍ പറയുന്നത്. സീറ്റ് പങ്കുവെക്കുന്ന കാര്യത്തില്‍ ബിഹാറിലെ സഖ്യകക്ഷികളെല്ലാം വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തിയിലുള്ള പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുകയെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

 സീറ്റ് വിഭജനം പൂര്‍ത്തിയായി

സീറ്റ് വിഭജനം പൂര്‍ത്തിയായി

അതേസമയം, പ്രതിപക്ഷം സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആര്‍ജെഡി 18 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസില്‍ 12ല്‍ താഴെ സീറ്റിലാണ് മല്‍സരിക്കുക. ആര്‍എല്‍എസ്പി അഞ്ച് സീറ്റില്‍ മല്‍സരിച്ചേക്കും. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ലോക്തന്ത്രിക് ജനതാ ദള്‍ എന്നിവര്‍ക്ക് ഒന്നുമുതല്‍ മൂന്ന് സീറ്റ് വരെ ലഭിച്ചേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതൃപ്തിയുള്ളവര്‍

അതൃപ്തിയുള്ളവര്‍

അതേസമയം, കോണ്‍ഗ്രസ് ബുധനാഴ്ച സംഘടിപ്പിച്ച പ്രത്യേക ചര്‍ച്ചാ പരിപാടില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ക്ഷണം ലഭിച്ചിരുന്നു. ഇതില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച അധ്യക്ഷന്‍ ജിതന്‍ റാം മാഞ്ചിയും എല്‍ജെപി അധ്യക്ഷന്‍ ശരത് യാദവും പങ്കെടുത്തില്ല. സീറ്റ് വിഭജനത്തില്‍ ഇവര്‍ അതൃപ്തരാണെന്ന അഭ്യൂഹങ്ങളും പരന്നിട്ടുണ്ട്.

എന്‍ഡിഎ സഖ്യത്തില്‍

എന്‍ഡിഎ സഖ്യത്തില്‍

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. എന്‍ഡിഎ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തുല്യവീതം സീറ്റുകളിലാണ് മല്‍സരിക്കുക. 17 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും മല്‍സരിക്കും. ബാക്കി ആറ് സീറ്റുകള്‍ രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് വിട്ടുകൊടുത്തു.

 പ്രശ്‌നമില്ലാതെ അവസാനിച്ചു

പ്രശ്‌നമില്ലാതെ അവസാനിച്ചു

എന്‍ഡിഎയുടെ സീറ്റ് വിഭജനം പ്രശ്‌നമില്ലാതെ അവസാനിച്ചത് ബിജെപിക്ക് ആശ്വാസമാണ്. ഇത്തവണ ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നതും ശ്രദ്ധേയമാണ്. നേരത്തെ എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്ന കുശ്വാഹ സീറ്റ് വിഭജന വിവാദത്തെ തുടര്‍ന്നാണ് സഖ്യം വിട്ടത്. തൊട്ടുപിന്നാലെ രാം വിലാസ് പാസ്വാനും സീറ്റ് വിഭജന കാര്യത്തില്‍ കലഹം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ സീറ്റ് എല്‍ജെപിക്ക് ലഭിച്ചത്.

ലാഭം എല്‍ജെപിക്ക്

ലാഭം എല്‍ജെപിക്ക്

കുശ്വാഹയുടെ സീറ്റുകള്‍ ഇത്തവണ ജെഡിയുവും എല്‍ജെപിയും കൈക്കലാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചിരുന്ന ബിജെപി ഘടകകക്ഷികളുടെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങി സീറ്റുകള്‍ കുറച്ചു. എല്‍ജെപി മുന്നണി വിടുന്നത് ഒഴിവാക്കാന്‍ അവരുടെ ആവശ്യം ബിജെപി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് സീറ്റിലാണ് എല്‍ജെപി മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ രണ്ട് സീറ്റ് അധികം കിട്ടി.

ബിജെപിയുടെ ലക്ഷ്യം കൂടുതല്‍ സീറ്റ്

ബിജെപിയുടെ ലക്ഷ്യം കൂടുതല്‍ സീറ്റ്

കൂടാതെ പാസ്വാന് രാജ്യസഭാ സീറ്റും ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്നാണ് വിവരം. ബിഹാറില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ട്. ഭിന്നത രൂക്ഷമായാല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി ആശങ്കപ്പെടുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയതും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതും.

ബിജെപിയില്‍ വിമതനീക്കം

ബിജെപിയില്‍ വിമതനീക്കം

അതേസമയം, കഴിഞ്ഞ തവണ 21 സീറ്റില്‍ ജയിച്ച ബിജെപി ഇത്തവണ 17 സീറ്റിലാണ് മല്‍സരിക്കുന്നത്. ചില നേതാക്കള്‍ക്ക് സീറ്റ് നഷ്ടമാകുമെന്ന് അര്‍ഥം. സീറ്റ് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും ഇത്തവണ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മുറുമുറുപ്പ് തുടങ്ങിയത്. എന്നാല്‍ മറ്റു പദവികള്‍ ഇവര്‍ക്ക് നല്‍കി സമവായത്തിലെത്തിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+