കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍മന്ത്രി രാജിവെച്ചു; ബിജെപിയില്‍ മത്സരിക്കും

Google Oneindia Malayalam News

പട്‌ന: ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നിതീഷ് കുമാറിന്റെ ജെ ഡി യുവിന് വീണ്ടും തിരിച്ചടി. വ്യാവസായിക മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ രേണു കുമാരി ഖുശ്വാഹ ജെ ഡി യുവില്‍ നിന്നു രാജിവെച്ചു. മന്ത്രിസ്ഥാനം രാജി വെച്ച രേണുകുമാരി എന്‍ ഡി എ ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

ബി ജെ പി സ്ഥാനാര്‍ഥിയായി മധേപുരയിലായിരിക്കും രേണു കുമാരി മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബി ജെ പി ടിക്കറ്റില്‍ അല്ലെങ്കില്‍ സഖ്യകക്ഷിയായ എല്‍ ജെ പിയില്‍ രേണു കുമാരി മത്സരിക്കും എന്നും പറയപ്പെടുന്നു. എല്‍ ജെ പിയിലാണെങ്കില്‍ കഗാരിയ സീറ്റിലായിരിക്കും രേണു കുമാരി മത്സരിക്കുക.

renu-kumari-kushwaha

നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്നും രേണു കുമാരി രാജിവെച്ചതായി മുതിര്‍ന്ന ജെ ഡി യു നേതാവ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്ന രണ്ടാമത്തെ വനിതാ മന്ത്രിയാണ് രേണു കുമാരി. മുന്‍പ് പര്‍വീന്‍ അമാനുള്ള ജെ ഡി യു വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

രേണു കുമാരിയുടെ ഭര്‍ത്താവ് വിജയ് കുമാര്‍ സിംഗ് തിങ്കളാഴ്ച ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ ബിഹാര്‍ സന്ദര്‍ശനത്തിനിടെയാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബി ജെ പി - എല്‍ ജെ പി സഖ്യവും കോണ്‍ഗ്രസ് - ആര്‍ ജെ ഡി സഖ്യവുമാണ് ബിഹാറില്‍ മത്സരിക്കുന്നത്. ഭരണകക്ഷിയായ ജെ ഡി യുവിന് പ്രധാന പാര്‍ട്ടികളൊന്നും കൂട്ടിനില്ല.

English summary
Bihar Minister Renu Kumari Kushwaha Monday night resigned from the Nitish Kumar cabinet and is set to contest the Lok Sabha polls either on an LJP or a BJP ticket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X