കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥിയെ വെടിവെച്ചുകൊന്നു; ജെഡിയു നേതാവിന്റെ മകന് ജീവപര്യന്തം

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്ലസ്ടു വിദ്യാർത്ഥിയെ വെടിവെച്ചു കൊന്ന കേസിൽ ജെഡിയു നേതാവിന്റെ മകന് ജീവപര്യന്തം. റോക്കി യാദവിനാണ് ജാവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. തന്റെ ആഡംബര വാഹനത്തെ മറികടന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യ സച്ച്ദേവിനെ വാക്ക് തർക്കത്തിനൊടുവിൽ റോക്കി വെടിവെച്ച് കൊന്നുവെന്നാണ് കേസ്.

2016 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജെഡിയു നേതാവ് മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. ബീഹാറിലെ ഭരണകക്ഷിയായ ജെഡിയു എംഎല്‍എയാണ് മനോരമദേവി. വീട്ടിൽ മദ്യം സൂക്ഷിച്ചതിന് മറ്റൊരു കേസും റോക്കിയുടെ പേരിലുണ്ട്.

Jail

കേസിൽ റോക്കിയുടെ അച്ഛൻ ബിന്ദി യാദവ്, ഇയാളുടെ ബോർഡി ഗാർഡ് രാജേഷ് കുമാർ, റോക്കിയുടെ മകൻ തേനി യാദവ് എന്നിവരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അഡീഷണല്‍ ജില്ലാ സെഷ്ന്‍സ് ജഡ്ജി സച്ചിദാനന്ദ സിങാണ് റോക്കിയും മറ്റു മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

English summary
Rocky Yadav, the son of a Bihar politician, has been given the life sentence for shooting a high school student in a case of road rage last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X