കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ തെറ്റുപറ്റിയെന്ന് എന്‍ഡിടിവി, മാപ്പ് പറഞ്ഞ് പ്രണോയ് റോയ്

  • By Neethu
Google Oneindia Malayalam News

ദില്ലി: ബീഹാര്‍ തെരഞ്ഞെടുപ്പു ഫലത്തില്‍ തെറ്റ് പറ്റിയെന്ന് ഏറ്റു പറഞ്ഞ് എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയ്. നിയമസഭാ ഫലം റിപ്പോര്‍ട്ട് ചെയ്തതിലും എക്‌സിറ്റ് പോള്‍ ഫലം പുറത്തു വിട്ടതിലുമാണ് എന്‍ഡിടിവിക്ക് പിഴവ് സംഭവിച്ചത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് എന്‍ഡിടിവി പുറത്തു വിട്ടത്. തെറ്റായ ഫലം പുറത്തു വിട്ടതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ചെയര്‍മാന്‍ മാപ്പ് പറയാന്‍ തയ്യാറായത്.

<strong>ബിഹാര്‍ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തട്ടിപ്പോ?</strong>ബിഹാര്‍ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തട്ടിപ്പോ?

പ്രണോയുടെ മാപ്പ് അപേക്ഷ ചുരുക്കത്തില്‍

'30 വര്‍ഷമായി എന്‍ഡിടിവി പ്രേക്ഷകരിലേക്ക് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എത്തിക്കാന്‍ തുടങ്ങിയിട്ട്. എക്‌സി പോളുകളുടെയും അഭിപ്രായ സര്‍വ്വേകളുടെയും സഹായത്തോടെയാണ് ഫലം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വിശകലനം റിപ്പോര്‍ട്ട് ചെയ്തവരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണ് റിപ്പോര്‍ട്ടില്‍ വ്യത്യാസം വരാന്‍ കാരണമായത്. ബീഹാറിലെ നിയമസഭാ മണ്ഡലത്തില്‍ നിന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയ ഏജന്‍സിക്കാണ് തെറ്റു പറ്റിയത്.

bihar-election

വോട്ടെണ്ണല്‍ ദിവസത്തിലും വാര്‍ത്ത നല്‍കിയ ഏജന്‍സിക്കാണ് തെറ്റു പറ്റിയത്. എങ്ങനെയാണ് ഇത്രയും വലിയ വ്യത്യാസം സംഭവിച്ചത് എന്ന കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിന് ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റു പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇത്രയും നാള്‍ നല്‍കിയ പിന്തുണ ഇനിയും പ്രേക്ഷകരില്‍ നിന്നും പ്രതീക്ഷിക്കുന്നു.'വാര്‍ത്ത നല്‍കിയ ഏജന്‍സിക്കു മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചെങ്കിലും മാപ്പു പറയാന്‍ തയ്യാറായത് എന്‍ഡിടിവി മാത്രമാണ്. ഇതേ തെറ്റുകള്‍ സംഭവിച്ച മറ്റു ദേശീയ ചാനലുകള്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.

English summary
Bihar polls were wrong, Prannoy Roy say sorry to viewers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X