Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ പരിശോധനയ്ക്കിടെ തടവുകാരന്‍ ഫോണ്‍ വിഴുങ്ങി...വയറുവേദന വന്നതോടെ കള്ളിപുറത്തായി!

മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അവിടേക്ക് ഉദ്യോ​ഗസ്ഥൻ വരുന്നത്. തടവുകാരൻ ആകെ ഞെട്ടിപ്പോയി ..

Viral31133

ജയിലിൽ‌ പോലീസികാർ അറിയാതെ ചില തടവുകാർ മൊബൈൽ ഉപയോ​ഗിക്കുന്നതായുള്ള പരാതികൾ ഉയരാറുണ്ട്..വളരെ രഹസ്യമായിട്ടാണ് ഇവർ ഇത് ഉപയോ​ഗിക്കുക. ഏറെ രാത്രിയോ അല്ലെങ്കിൽ പോലീസുകാരൊന്നും അടുത്ത് ഇല്ലെന്ന് ഉറപ്പുവരുത്തിയൊമൊക്കെ ഇവർ മൊബൈൽ ഉപയോ​ഗിതക്കും. ഇത് എങ്ങാനും പോലീസുകാരുടെ കയ്യിൽപ്പെട്ടാൽ പിന്നെ പറയണ്ടല്ലോ...

പോലീസുകാരെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ ഉപയോ​ഗിക്കുകയായിരുന്ന തടവുകാരന് എട്ടിന്റെ പണി കിട്ടി. മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അവിടേക്ക് ഉദ്യോ​ഗസ്ഥൻ വരുന്നത്. തടവുകാരൻ ആകെ ഞെട്ടിപ്പോയി ..ഇനി എന്തുചെയ്യും.. പോലീസുകാരുടെ കണ്ണിൽപ്പെട്ടാൽ ശിക്ഷ ഉറപ്പ് മുന്നിൽ മറ്റുവഴിയൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ അയാൾ ആ കടുംകൈ ചെയ്യാൻ മുതിർന്നു.

ഫോൺ വിഴുങ്ങി..

ഫോൺ വിഴുങ്ങി..

ചെക്കിം​ഗ് ഓഫീസറെ കണ്ടതും ഇയാൾ ഫോൺ വിഴുങ്ങി..ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലാ ജയിലിൽ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥരുടെ പിടിയിലാകുമെന്ന ഭയത്താൽ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ വിഴുങ്ങിയത്.ശനിയാഴ്ച നടത്തിയ പരിശോധനയ്ക്കിടെ തടവുകാരനായ ക്വയ്‌ഷർ അലി ഫോൺ വിഴുങ്ങി. എന്നാൽ, ഞായറാഴ്ച അലിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

വയറുവേദന സഹിക്കാൻ പറ്റിയില്ല..

വയറുവേദന സഹിക്കാൻ പറ്റിയില്ല..

"തടവുകാരൻ ജയിൽ അധികൃതരെ വിവരമറിയിക്കുകയും സംഭവങ്ങളുടെ ക്രമം വിവരിക്കുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ ഗോപാൽഗഞ്ച് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ തടവുകാരന്റെ എക്സ്-റേ വയറിൽ ഫോറിൻ പാർട്ടിക്കളിന്റെ സാന്നിധ്യം കണ്ടെത്തി," ഗോപാൽഗഞ്ച് ജയിൽ സൂപ്രണ്ട് മനോജ് കുമാർ പിടിഐയോട് പറഞ്ഞു. തിങ്കളാഴ്ച.

ആശുപത്രിയിൽ..

ആശുപത്രിയിൽ..

ആശുപത്രിയിൽ..

വയറുവേദനയെത്തുടർന്നാണ് തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും വയറിന്റെ എക്‌സ്‌റേ എടുത്ത് പരിശോധനയിൽ വിദേശകണങ്ങളുടെ സാന്നിധ്യം കണ്ടെന്നും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ സലാം സിദ്ദിഖി പറഞ്ഞു. അത് വിശദമായി അന്വേഷിക്കേണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും തടവുകാരനെ കൂടുതൽ ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു

ജയിലിലെ ഫോൺ ഉപയോ​ഗം..

ജയിലിലെ ഫോൺ ഉപയോ​ഗം..

2020 ജനുവരി 17 ന് ഗോപാൽഗഞ്ച് പോലീസാണ് അലിയെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ട് (എൻഡിപിഎസ് ആക്ട്) പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ജയിലിലാണ്. ബിഹാർ ജയിലിനുള്ളിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരിൽ ആശങ്ക ഉയർത്തുന്നു. 2021 മാർച്ചിൽ സംസ്ഥാനത്തുടനീളമുള്ള ജയിലുകളിൽ നടത്തിയ റെയ്ഡുകളിൽ ഏകദേശം 35 സെൽഫോണുകളും ഏഴ് സിം കാർഡുകളും 17 സെൽഫോൺ ചാർജറുകളും പിടിച്ചെടുത്തു. കതിഹാർ, ബക്‌സർ, ഗോപാൽഗഞ്ച്, നളന്ദ, ഹാജിപൂർ, അറ, ജെഹാനാബാദ് എന്നിവയിലും സംസ്ഥാനത്തെ മറ്റ് ചില ജയിലുകളിലും റെയ്ഡുകൾ നടത്തി. പോലീസുകാരെ കണ്ണുവെട്ടിച്ചാണ് മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+