ഗിര്‍വനത്തില്‍ യുവാക്കളുടെ വിളയാട്ടം: സിംഹത്തെപ്പോലും വെറുതെ വിട്ടില്ല! വീഡിയോയില്‍ അന്വേഷണം

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ബൈക്കില്‍ സിംഹങ്ങളെ പിന്തുടരുന്ന യുവാക്കളുടെ വീഡിയോയില്‍ അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ ഗിര്‍വനത്തില്‍ നിന്നുള്ള വീ‍ഡ‍ിയോയാണ് വൈറലായത്. ഇതോടെയാണ് ബൈക്കിലെത്തി ആണ്‍- പെണ്‍ സിംഹങ്ങളെയും സിംഹക്കുട്ടികളേയും പിന്തുടര്‍ന്ന നാല് യുവാക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചത്. യുവാക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സിംഹങ്ങള്‍ ഓടുന്നതും വീഡിയോയില്‍ കാണാം. ബൈക്കുകളില്‍ ഒന്നിന്‍റെ നമ്പര്‍ പ്ലേറ്റും വീഡിയോയില്‍ തെളിഞ്ഞ് കാണുന്നുണ്ട്. ഫേസ്ബുക്കില്‍ ബുധനാഴ്ചയാണ് സംഭവത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

fbvideo

നാല് യുവാക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയയുടെ ഉറവിടം കണ്ടെത്താനുള്ള നീക്കവും നടത്തുന്നുണ്ട്. ഏഷ്യന്‍ സിംഹങ്ങള്‍ക്കുള്ള ഏക കേന്ദ്രമാണ് പശ്ചിമ ഗുജറാത്തിലുള്ള ഗിര്‍ വന്യജീവി സങ്കേതം. ത്വക്കിലെ സ്വഭാവം, വയറിലെ മടക്ക്, എന്നിവയാണ് ആഫ്രിക്കന്‍ സിംഹങ്ങളില്‍ നിന്ന് ഏഷ്യന്‍ സിംഹങ്ങള്‍ക്കുള്ള പ്രധാന വ്യത്യാസം.

English summary
Investigation started on A video that shows a group of bikers chasing lions in Gujarat's Gir sanctuary has gone viral. They are seen chasing lions, lionesses and cubs.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്