ബില്‍ക്കിസ് ബാനു കേസ്: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു
ദില്ലി: ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ അടുത്തിടെ മോചിപ്പിച്ചതിനെതിരെ 130-ലധികം മുന്‍ സിവില്‍ സര്‍വീസുകാര്‍ ചീഫ് ജസ്റ്റിസിന് ( സി ജെ ഐ ) തുറന്ന കത്തെഴുതി. ഈ തെറ്റായ തീരുമാനം തിരുത്താന്‍ മുന്‍ ഉദ്യോഗസ്ഥര്‍ സിജെഐ ഉദയ് ഉമേഷ് ലളിതിനോട് ആവശ്യപ്പെട്ടു. ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളും ആഗസ്റ്റ് 15 ന് ഗോധ്ര സബ് ജയിലില്‍ പുറത്തിറങ്ങിയിരുന്നു. ഈ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
134 ബ്യൂറോക്രാറ്റുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ ഇളവ് ഉത്തരവ് റദ്ദാക്കണമെന്നും കുറ്റവാളികളെ ജീവപര്യന്തം തടവിന് ജയിലിലേക്ക് തിരിച്ചയക്കണമെന്നും സിജെഐയോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കര്‍ മേനോന്‍, സുജാത സിംഗ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള എന്നിവരടക്കം 134 പേരാണ് കത്തില്‍ ഒപ്പിട്ടത്.

ഈ ഹീനമായ കുറ്റകൃത്യങ്ങളിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളെയും പോലെ, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാര്‍ഷിക വേളയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്.
അതേസമയം, പ്രതികള്‍ 15 വര്‍ഷത്തോളമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. പ്രതികളെ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധമുള്ള ചില സംഘടനകള്‍ എത്തി സ്വീകരിച്ചിരുന്നു. മധുരപലഹാരങ്ങളും ആലിംഗനങ്ങളും മാലകളും നല്‍കിയാണ് ഇവരെ ജയിലില്‍ നിന്ന് പുറത്തേക്ക് എത്തിച്ചത്. കുറ്റവാളികളെ മോചിപ്പിച്ചതിന് പിന്നാലെ നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസത്തെ ഉലച്ചെന്നും തന്നെ ഞെട്ടിക്കുകയും മരവിപ്പിക്കുകയും ചെയ്തുവെന്ന് ബില്‍ക്കിസ് ബാനോ പറഞ്ഞു.
ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ
അതേസമയം, നിയമപരമായ ഒരു നടപടിയും തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കുടുംബം. 2002ല്‍ ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2002ല്‍ ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications